⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?23?

ആ ദിവസത്തെ കണിയായി ഇന്ദുവിന്റെ പുഞ്ചിരിക്കുന്ന മുഖം അവന്റെ കണ്ണിൽ നിറഞ്ഞു നിന്നു…..

പെട്ടെന്ന്…

‘””” അയ്യോ……. പ്രേ….. തം…..'””

ഇന്ദ്രൻ കിടന്നിടത്ത് വിളിച്ചു കൂകി ചാടി എഴുന്നേറ്റു…. ഇന്ദുവും അവന്റെ പെട്ടെന്നുള്ള പ്രവർത്തി കണ്ട് ഞെട്ടിയിരുന്നു….

‘”” ഹോ നീ ആയിരുന്നോ……'””

ഇന്ദ്രൻ നെഞ്ചത്ത് കൈ വച്ച് പറഞ്ഞു….
ഇന്ദു തന്റെ ശുണ്ഠി കയറിയ മുഖവുമായി അവനെ തുറിച്ചു നോക്കി…..

‘”” ഹും…….
രാവിലെ കുളിച്ചൊരുങ്ങി ചായ കൊണ്ടുവന്ന എന്നെ പറഞ്ഞാ മതി….'””.

അവൾ അവനെ നോക്കി അതും പറഞ്ഞുകൊണ്ട് ചുണ്ട് കോട്ടി കാണിച്ച് പുറത്തേക്ക് തിരിഞ്ഞു നടന്നു…..

എന്നാൽ അപ്പോൾ തന്നെ അവൻ അവളുടെ കയ്യിൽ പിടിച്ച് ആ പോക്ക് തടഞ്ഞിരുന്നു….

 

‘”” ശേ….. എന്റെ ഇന്ദു പെണ്ണ് പിണങ്ങല്ലേ…..'””

‘”” ന്നെ വിട്….. ഞാൻ പോകുവാ…..'””

‘”” അങ്ങനെ അങ്ങ് പോയാലോ…..'””

”’ അതെന്താ പോയാ……'””

‘”” അവിവാഹിതനും ചെറുപ്പക്കാരനും ആയ ഒരു പുരുഷന്റെ മുറിയിൽ കയറി വന്നിട്ട് അങ്ങനെ വിടാൻ പറ്റുമോ മോളെ ഇന്ദു……'””

ഇന്ദ്രൻ തന്റെ മീശ പിരിച്ചുകൊണ്ട് ഒരു വികട ചിരിയോടെ പറഞ്ഞു…..

‘””  ഇയ്യോ….. ഒരു പുരുഷൻ……'””

‘”” എന്താടി എനിക്കൊരു കുഴപ്പം…..'””

‘”” ഒരു കുഴപ്പോം ഇല്ല…..ആ മുടിയും താടിയും ഒന്ന് വെട്ട് ഏട്ടാ….
കാട്ടുമാക്കന്റെ കോലം ആണ്…””

ഇന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” അതൊക്കെ ഞാൻ വെട്ടിക്കോള….'”

ഇന്ദ്രൻ പറഞ്ഞു…. ശേഷം ആ ചായ എടുത്ത് അല്പം കുടിച്ചു….. ഇന്ദു എങ്ങും പോവാതെ അവനെ തന്നെ നോക്കി നിൽപ്പായിരുന്നു….

‘”” എന്താടി….. വേണോ….'””

ഇന്ദ്രൻ ചായ ഗ്ലാസ്‌ അവൾക്ക് നേരെ നീട്ടികൊണ്ട് ചോദിച്ചു…..

‘” ക്ക് വേണ്ടാ ഏട്ടാ…..
അമ്മ അവിടെ ഉണ്ടാക്കി വച്ചിട്ടുണ്ട്…. ഞാനത് കുടിച്ചോളാ……'””.

ഇന്ദു പറഞ്ഞു…..

‘”” ഹ്മ്മ്……
എന്ന അങ്ങനെ ആവട്ടെ….. പണ്ടൊക്കെ ഞാൻ കുടിച്ചതിന്റെ ബാക്കി മതി എന്ന് പറയുന്നവളാ….'”

ഇന്ദ്രൻ ഒരു ദീർഘ നിശ്വാസത്തോടെ പറഞ്ഞു…..

‘”” അച്ചോടാ…….. എന്താ സെന്റി….
ക്ക് വയ്യ…..
ഇങ്ങ് താ….. ഞാൻ കുടിച്ചോളാ…..'””

‘”” വോ….. മാണ്ട……'””

‘”” മാണ്ട……??? “””

‘”” മാണ്ട…
മാണ്ട….. മാണ്ട…….'”

ഇന്ദ്രൻ തീർത്ത് പറഞ്ഞു….

‘”” ദേ മനുഷ്യാ…… മര്യാദയ്ക്ക്‌ തന്നോ…. ഇല്ലേൽ ചെരവ കൊണ്ട് തല്ലും ഞാൻ…..'””

ഇന്ദു കണ്ണ് തുറിച്ചുകൊണ്ട് പറഞ്ഞു….. ഇന്ദ്രൻ അപ്പൊ തന്നെ ആ ഗ്ലാസ്‌ കൊടുത്ത് അവളോട് സുല്ല് വച്ചു…..
ഇന്ദുവിന് അവന്റെ ഭാവം കണ്ടപ്പോ ചിരിയാണ് വന്നത്…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.