⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?22?

‘”” ശരി വല്യച്ച……,.,.,'””

‘”” ഹാ….. പിന്നേ ഈ വല്യച്ഛ എന്ന വിളി വേണ്ടാ….. നിങ്ങൾ രണ്ടുപേരും എന്നെ അച്ഛാന്ന് വിളിച്ചോ…..'””

അദ്ദേഹം പറഞ്ഞു…. അത് കേട്ടപ്പോ ഇന്ദുവിന്  വല്ലാതെയായി……
അകമേ സന്തോഷമാണോ സങ്കടമാണോ വന്നതെന്ന് അവൾക്ക് മനസ്സിലായിരുന്നില്ല….
എന്നാലും ആ കണ്ണ് നിറഞ്ഞിരുന്നു….

‘””” ശേ……
എന്താ മോളെ ഇത്….. അപ്പോഴേക്കും കരഞ്ഞോ…..
എനിക്ക് നിങ്ങളുടെ എല്ലാ കാര്യവും നന്നായി അറിയാം……
അതൊക്കെ ഇന്നത്തോടെ മറന്നേക്ക് ട്ടോ……
ഇത് നിങ്ങളുടെ പുതു ജീവിതമാണ്…..
എനിക്കും ശോഭക്കും മക്കളില്ല….. അപ്പൊ മോളെ കണ്ടപ്പോ സ്വന്തം മോളാക്കണം എന്നൊരു ആഗ്രഹം തോന്നി….
ഇഷ്ടപ്പെട്ടില്ലങ്കിൽ വേണ്ടാ ട്ടോ…..'””

‘”” അയ്യോ……
എന്താ അച്ഛാ ഈ പറയുന്നേ…. ഇഷ്ടപ്പെടാതെയോ…… ആരും ഇല്ലാത്തവർ അല്ലെ അച്ഛാ ഞാനും ചേച്ചിയും….. ആ ഞങ്ങൾക്ക് ഒരു അച്ഛനും അമ്മയും ഒക്കെ ആവാൻ വരുമ്പോ ഞങ്ങൾ ഇഷ്ടക്കേട് കാണിക്കൊ……'””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു…..

‘”” ശേ….. ഈ പെണ്ണിന്റെ ഒരു കാര്യം……
വെറുതെ അങ്ങ് കരയാണ്…..
ഇനി ഈ ആരും ഇല്ലാത്തവർ എന്ന വാക്കൊന്നും പറയരുത് ട്ടോ….””

അദ്ദേഹം പറഞ്ഞു…..

‘”” ഹ്മ്മ്………'””

‘””പിന്നേ നിങ്ങളെ പിന്തുടരുന്നവരെ പറ്റിയും അറിഞ്ഞു……
അവരൊന്നും മോളെ ഒന്നും ചെയ്യില്ല…..
കാരണം മോളിപ്പോ നിൽക്കുന്നത് ശ്രീകുലത്ത് ആണ്…. ഇവിടെ കേറി നിങ്ങളെ തൊടാൻ ആർക്കും ധൈര്യം ഉണ്ടാവില്ല…..
അതുകൊണ്ട് പേടി വേണ്ടാ ട്ടോ….'””

“”‘ ശരി അച്ഛാ……'””

ഇന്ദു പറഞ്ഞു…..

‘”” എന്നാ മോള് പൊക്കോ……'””

അദ്ദേഹം പറഞ്ഞു…..
ഇന്ദു അദ്ദേഹത്തിന് ഒരു ചെറു ചിരി സമ്മനിച്ച ശേഷം ഇന്ദ്രനുള്ള ചായയുമായി മുകളിലേക്ക് കയറി ചെന്നു……

രുദ്രൻ ചവിട്ടി പൊളിച്ച വാതിൽ തുറന്നുതന്നെയാണ് കിടന്നത്…..

ഇന്ദു പതിയെ അകത്തേക്ക് കാലെടുത്തു വച്ചു…..

ഇന്ദ്രൻ തലയിലൂടെ പുതപ്പിട്ട് മൂടി പുതച്ചു കിടക്കുകയായിരുന്നു….

ഇന്ദു ചായ ടേബിളിന്റെ മുകളിൽ വച്ച ശേഷം അവന്റെ പുതപ്പ് വലിച്ചു മാറ്റി…..

‘””” ഏട്ടാ……. ഏട്ടോയ്…….
എഴുന്നേക്ക് മാഷേ…..'””

ഇന്ദു അവനെ തട്ടി വിളിച്ചു…..

‘”” ഹ്….മ്……..
ഒന്ന് പോ അമ്മേ….. ഞാൻ കുറച്ചു കിടക്കട്ടെ….'””

ഇന്ദ്രൻ ഉറപ്പിച്ചിൽ പറഞ്ഞു….

‘”” ഏട്ടാ….. ഞാൻ അമ്മ അല്ല……
ഇന്ദുവാ……..'””

അവൾ തന്റെ മധുരിക്കും ശബ്ദത്തോടെ മൊഴിഞ്ഞു….

അത് കേട്ടപ്പോ ഇന്ദ്രൻ പതിയെ കണ്ണ് തുറന്ന് നോക്കി…..

‘”” ഹി ഹി ഹി…….
സ്വപ്നം ആണല്ലോ രാവിലെ തന്നെ….'””

ഇന്ദ്രൻ ഉറക്കപ്പിച്ചിൽ പറഞ്ഞു…..
അത് കേട്ടപ്പോ അവൾക്ക് ചിരിയാണ് വന്നത്…..
ഇന്ദു തന്റെ തലയിൽ കെട്ടി വച്ച തോർത്ത് അഴിച്ച ശേഷം ആ ഈറൻ മുടി അവന്റെ മുഖത്തേക്ക് ഇട്ടു…..

മുഖത്ത് ഒരു തണുപ്പും വെളിച്ചെണ്ണയുടെ മണവും അടിച്ചപ്പോ ഇന്ദ്രൻ പതിയെ കണ്ണ് തുറന്ന് നോക്കി…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.