⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?21?

ഇന്ദു പറഞ്ഞു…….

‘”” ഹാ…. വേദന കാണും…. അതുപോലെ ഉള്ള പിടിയല്ലേ അവൻ പിടിച്ചത്….. നീ ഇന്ദ്രനോട് കാര്യം പറ….. അവൻ ഹോസ്പിറ്റലിൽ കൊണ്ടോവും….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” എന്താ ലച്ചു കാര്യം….. ‘””

ഒന്നും മനസ്സിലാവാതെ ശോഭ ചോദിച്ചു….

‘””” അത് രുദ്രൻ കുഞ്ഞിന് ഭ്രാന്ത്‌ ഇളകിയതാ ശോഭ കൊച്ചമ്മേ……'””

അവരത് ചോദിച്ചതും റോസമ്മ ഉടനടി എടുത്തിട്ട പോലെ പറഞ്ഞു…. അപ്പൊ ലക്ഷ്മിയമ്മ അവിടെ ഇരുന്ന ചട്ടുകം എടുത്ത് അവളെ ഓങ്ങിയിരുന്നു….

‘”” ദേ….. എന്റെ കുട്ടിനെ അങ്ങനെ പറഞ്ഞാ ഉണ്ടല്ലോ…..'””

ലക്ഷ്മിയമ്മ അത് ഓങ്ങി കൊണ്ട് പറഞ്ഞു…..
ആ ദൃശ്യം കാണുന്നവർക്കൊക്കെ ചിരിയാണ് വന്നത്…..

ലക്ഷ്മിയമ്മ ഒരു ഗ്ലാസ്‌ ചായ എടുത്ത് ഇന്ദുവിന്റെ കയ്യിൽ കൊടുത്തു….

‘”” മോളെ….. ദാ ഇത് വല്യച്ഛന് കൊടുക്ക്….
അവിടെ ഉമ്മറത്ത് പത്രം വായിക്കുന്നുണ്ടാവും….
എന്നിട്ട് ഇന്ദ്രനും കൊണ്ടുപോയി കൊടുക്ക്….'””

ലക്ഷ്മിയമ്മ പറഞ്ഞു…. ഇന്ദു അതിന് തലയാട്ടി സമ്മതം മൂളി….
അവൾ വേഗം ചായ എടുത്ത് പുറത്തേക്ക് നടന്നു…. അപ്പോൾ ലക്ഷ്മിയമ്മ ഇന്നലെ നടന്ന കാര്യങ്ങളെ പറ്റി അവരോട് പറയുവാൻ തുടങ്ങുകയായിരുന്നു…..

ഉമ്മറത്ത് മനോരമയുടെ പത്രവും തുറന്ന് മൂക്കിൽ ഒരു കണ്ണാടിയും വച്ച് പത്രം വായിക്കുകയായിരുന്നു ആ തറവാട്ടിലെ ഇളയ കാർന്നൊർ ആയ ശങ്കര മേനോൻ…..

അപ്പോഴാണ് ഇന്ദു അവിടേക്ക് എത്തി ചേർന്നത്…….

‘””   Good morning വെല്യച്ച…….'””

അദ്ദേഹത്തിന്റെ അടുക്കൽ ചെന്നുകൊണ്ട് ഇന്ദു പറഞ്ഞു…. ശങ്കര മേനോൻ പത്രത്തിൽ നിന്നും കണ്ണെടുത്ത് അവളെ നോക്കി…..

‘”” ഹാ……. ഇന്ന് ചായക്കാരി മാറിയല്ലോ……'”

അദ്ദേഹം ഒരു നിറഞ്ഞ ചിരിയോടെ പറഞ്ഞു….

‘”” അതെന്ത വെല്യച്ച……. ഞാൻ ചായ തരുന്നത് ഇഷ്ട്ടല്ലേ……'””

ഇന്ദു മുഖം കോട്ടി കൊണ്ട് ചോദിച്ചു……

‘”” അയ്യോ.,.,.,.,..,.,
ഞാൻ അങ്ങനെ ഒന്നും പറഞ്ഞതല്ലേ.,..,., ഇങ് താ.,.,,.,.,. ‘””

അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു….. ഇന്ദു വേഗം ആ ഗ്ലാസ് അദ്ദേഹത്തിന്റെ കയ്യിൽ കൊടുത്തു……'””

‘”” മോള് ചായ കുടിച്ചോ…….'””

‘”” ഇല്ല വെല്യച്ച….. ഇപ്പോ കുടിച്ചോളാ…,,.,,.,.'””

‘”” ഹ്മ്മ്….. ചേച്ചി എഴുന്നേറ്റില്ലേ മോളെ……????'””

അദ്ദേഹം ചോദിച്ചു.,.,.,,.

‘””” ഇല്ല വെല്യച്ച…. ഇപ്പൊ എഴുന്നേൽക്കും…..'”

‘”” ഹ്മ്മ്……
സംഭവം നിങ്ങൾ ഇന്നലെ വന്നതേ ഉള്ളു…..
എന്ന് കരുതി ഞങ്ങളെ ആരെയും അന്യരായി കാണണ്ട….. ഇത് നിങ്ങളുടെ കൂടെ വീടാണ്….'””

അദ്ദേഹം പറഞ്ഞു……

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.