⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?20?

—– ശ്രീകുലം തറവാട്——

രാവിലെ 6 മണി……

റോസമ്മയും ലക്ഷ്മിയമ്മയും രാധമ്മയും ശോഭയും എല്ലാം രാവിലെ തന്നെ അടുക്കളയിൽ ഇരുന്ന് കുശലം പറഞ്ഞിരിക്കുകയായിരുന്നു…..

ആ സമയമാണ് ഇന്ദു കുളിച്ചൊരുങ്ങി അവിടേക്ക് കയറി വന്നത്…..

‘”” ഹാ….. കൊച്ച് ഇത്ര നേരത്തെ എഴുന്നേറ്റ് കുളിച്ചു വന്നോ…..'””

അവിടേക്ക് കയറി വന്ന ഇന്ദുവിനെ നോക്കി റോസമ്മ ചോദിച്ചു…..

‘”” ഹാ റോസമ്മ ചേച്ചി…….
ഞാൻ എന്നും നേരത്തെ കുളിക്കും…..
ഇല്ലേൽ ചേച്ചിടെ കയ്യിന്ന് നല്ലത് കിട്ടും…'””

ഇന്ദു പറഞ്ഞു……

‘”” ആഹാ…… എന്റെ കൊച്ചിനെ അവൾ തല്ലുമൊക്കെ ചെയ്യോ…..'””

ലക്ഷ്മിയമ്മ ചോദിച്ചു……

‘”” ഹാ അമ്മേ….. ഇന്നലെ കൂടെ എന്റെ കൈ നുള്ളി പറിച്ചേ ഉള്ളു……'”

ഇന്ദു ഒരു നിഷ്‌ക്കളങ്ക ഭാവത്തോടെ പറഞ്ഞു….

‘””” അയ്യോടാ…….
എന്റെ പാവം കൊച്ച്…..
എന്നിട്ട് എവടെ അവള്….. ഇതങ്ങനെ വിട്ടാ പറ്റില്ലല്ലോ……'””

രാധ അവളുടെ കവിൾ സ്നേഹത്തോടെ തലോടികൊണ്ട് ചോദിച്ചു…..

‘”” ചേച്ചി എഴുന്നേറ്റിട്ടില്ല ചെറിയമ്മേ…… “””

ഇന്ദു പറഞ്ഞു…..

‘””  ഹ ഹ ഹ ഹ…….. നല്ല മാതൃക ചേച്ചി ആണല്ലോ……””

ശോഭ വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു….

‘”” അയ്യോ….
അങ്ങനെ ഒന്നും അല്ലാട്ടോ….. ചേച്ചി എന്നേക്കാൾ മുന്നേ കുളിച്ചൊരുങ്ങും…..
പക്ഷെ ഇന്ന് വയ്യ എന്ന് പറഞ്ഞു കിടക്കാ…..'””

ഇന്ദു പറഞ്ഞു…..

‘”” വയ്യാന്നോ….. അതെന്ത് പറ്റി മോളെ…. പനി വല്ലതും വന്നോ……'””

ശോഭ വല്യമ്മ ആവലാതിയോടെ ചോദിച്ചു…..

‘”” പനിയൊന്നും ഇല്ല വെല്യമ്മേ……
എനിക്ക് വയ്യാ കുറച്ചു കഴിഞ്ഞു എഴുന്നേക്കാ എന്നും പറഞ്ഞു കിടക്കാ……
എനിക്ക് തോന്നുന്നത് ചേച്ചിക്ക് കഴുത്തിനു നല്ല വേദന ഉണ്ടെന്നാ……'””.

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.