?19?
ആ ജല ലോകത്തിൽ എല്ലാവർക്കും കാണുവാൻ മാത്രം വലിപ്പമുള്ള ആ കൊട്ടാരത്തിന്റെ മുകൾ ഭാഗത്ത് രാജ മാതാവ് അറ്റ്ലാനയും ഓടിന്റെ മാതാവ് സാരയും ഖലീസിയും നിൽപ്പുണ്ടായിരുന്നു……
എല്ലാവരുടെയും മുഖത്ത് സന്തോഷം മാത്രമാണ്…..
അറ്റ്ലാനയുടെ കയ്യിൽ ഒരു തട്ടും ഉണ്ടായിരുന്നു…..
അതിൽ പൂർണ്ണ പ്രഭയോടെ ജ്വലിക്കുന്ന രണ്ട് രത്ന മോതിരമായിരുന്നു ഉണ്ടായിരുന്നത്…..
സുമംഗലി വജ്രങ്ങൾ…..
ഇവയുടെ പ്രത്യേകത എന്തെന്നാൽ ഇത് ഉണ്ടാകുന്നത് നീൽ എന്ന ഒരു മത്സ്യത്തിന്റെ തലച്ചോറിൽ നിന്നാണ്…..
ഇവ ഒന്നിനോടു ഒന്ന് എപ്പോഴും കണക്റ്റഡ് ആയിരിക്കും….
ജല ലോകത്ത് മാഗല്യം നടക്കുന്നത് ഇത് പരസ്പ്പരം അണിഞ്ഞുകൊണ്ട് ആണ്….
എന്ന് വച്ചാൽ ഒരു രത്നത്തെ മുറിച്ചു രണ്ടാക്കി ഉണ്ടായ മോതിരങ്ങൾ….
ഇത് മൂലം തന്നെ വിവാഹം കഴിക്കാൻ പോകുന്നവളെ തന്റെ ജീവന്റെ പാതിയായി സ്വീകരിക്കുന്നു എന്ന് അർത്ഥവും ഉണ്ട്…..
കൂടാതെ തന്റെ പാതിയുടെ സങ്കടവും വേദനയും പരസ്പ്പരം കൈമാറുക കൂടിയാണ് ഇത് മൂലം ചെയ്യുന്നത്…..
പെട്ടെന്ന് ജലത്തെ നടുക്കികൊണ്ട് അവിടെ വലിയ ശംഖ് നാദം ഉയർന്നു…..
മഹാരാജാവും ജലലോക ചക്രവർത്തിയുമായ റെയ് ഹാന്റെ വരവിനെ വരവേൽക്കുന്ന ശബ്ദമാണ് അവിടെ ഉയർന്നത്….
ജനങ്ങളുടെ ആരവം ഉയർന്നു……
അവരെല്ലാവരും തങ്ങളുടെ രാജാവിന്റെ പേര് ഉച്ചരിച്ചുകൊണ്ട് ആഹ്ലാദിക്കാൻ തുടങ്ങി…..
ആ ജല ലോകം തന്നെ കിടുകിടാ വിറക്കുകയായിരുന്നു…..
ഒട്ടും വൈകാതെ സാക്ക് തിമിംഗലത്തിന്റെ മുകളിൽ കയറി റെയ്ഹാൻ അവിടെ എത്തിയിരുന്നു…..
പൂർണ്ണമായും ഒരു രാജാവിന്റെ വസ്ത്രം ധരിച്ച അവൻ പുരുഷ സൗന്ദര്യത്തിന്റെ യഥാർത്ഥ രൂപമായി കാണപ്പെട്ടു….
ഒടുവിൽ റെയ് ഹാൻ ആ രാജ കൊട്ടാരത്തിനു മുകളിൽ പോയിറങ്ങി….
അവൻ നേരെ അവിടെ നിന്നിരുന്ന ഖലീസിയുടെയും അറ്റ്ലാനയുടെയും സാരയുടെയും എല്ലാം കാലിൽ വീണ് അനുഗ്രഹം വാങ്ങി……
ഉടനടി തന്നെ രണ്ടാമത് കാഹളവും മുഴങ്ങി…..
ഒപ്പം തന്നെ ജനങ്ങളുടെ ആരവവും…..
അവർ തങ്ങളുടെ പുതു മഹാറാണിയെ വരവേൽക്കുകയായിരുന്നു….
വർണ്ണാഭമായ സുവർണ്ണ വസ്ത്രം വിരിച്ച മത്സ്യത്തിന്റെ മുകളിൽ കയറി റിവാനയുടെ അച്ഛനായ ശിഖ രുദിർ മഹാരാജാവും അമ്മ മീരയും അവിടേക്ക് വന്നു…..
തൊട്ട് പിന്നിൽ റെയ്ഹാന്റെ വാഹനമായ ഒരു സാക്ക് തിമിംഗലത്തിന്റെ പുറത്ത് കയറി റിവാനയും അവിടേക്ക് ആഗതയായി……
വിവാഹ വസ്ത്രം ധരിച്ച ആ പച്ച കണ്ണുകാരി സൗന്ദര്യ പ്രഭയാൽ ജ്വലിക്കുകയായിരുന്നു…..
ഒടുവിൽ റിവാനയും കുടുംബവും ആ രാജ കൊട്ടാരത്തിനു മുകളിൽ വന്നിറങ്ങി…….
അവൾ വേഗം സാരയുടെയും ഖലീസിയുടെയും അറ്റ്ലാനയുടെയും കാലിൽ വീണ് അനുഗ്രഹം വാങ്ങിച്ചു….. അവളെ കാത്ത് അവനവിടെ നിൽപ്പുണ്ടായിരുന്നു…..
അവളുടെ പ്രാണ നാഥൻ…..
റെയ്ഹാൻ…..
അവന്റെ മുഖത്ത് നോക്കുവാൻ പോലും റിവാനക്ക് നാണം തോന്നി…..
എന്നാൽ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ കൂട്ടാക്കാതെ റെയ്ഹാനും….
അവരെ ഇരുവരെയും നോക്കി പുഞ്ചിരി തൂകി നിൽക്കുന്ന ജല ലോകവും…….
ഒത്തിരി മനോഹരമായിരുന്നു അവിടെ ഉള്ള ഓരോ ദൃശ്യങ്ങളും……
അറ്റ്ലാന ആ തട്ടുമായി ഇരുവരുടെയും നടുക്ക് വന്ന് നിന്നു….. എന്നിട്ട് അതവർക്ക് നേരെ നീട്ടി…..
‘””” ഇത് എടുത്ത് പരസ്പ്പരം അണിയു…..
ഇനി നിങ്ങൾ രണ്ടല്ല….. ഒന്നാണ്……
ഒരു മനസ്സിന്റെ രണ്ട് ഭാഗങ്ങൾ…..
അവന്റെ ദുഃഖം അവളും അവളുടെ ദുഃഖം അവനും അറിയട്ടെ…..
അവന്റെ സന്തോഷം അവളുടെ സന്തോഷമായി മാറട്ടെ….. അവളുടെ സന്തോഷം അവന്റെയും…..'””””
അറ്റ്ലാന അവർക്ക് നേരെ ആ തട്ട് നീട്ടികൊണ്ട് എല്ലാവരും കേൾക്കെ പറഞ്ഞു…..
അവൾക്കൊപ്പം തന്നെ ആ വാക്കുകൾ ജല ലോകം മുഴുവൻ ഒരുമിച്ചു ഉച്ചരിച്ചിരുന്നു…..
റിവാനയും റെയ് ഹാനും അതിലെ രത്നങ്ങൾ കൈയ്യിലെടുത്തു…..
ആദ്യമേ റിവാനയുടെ വിരലിലേക്ക് റെയ്ഹാൻ ആ രത്നം ഇട്ട് കൊടുത്തു…..
തൊട്ടു പുറകെ റിവാനയും അവന്റെ വിരലിലേക്ക് ആ രത്നം ഇട്ടു…..
അവൻ അവളുടെയും അവൾ അവന്റെയുമായി തീർന്നു…..
ആ രണ്ട് പ്രണയ മത്സ്യങ്ങൾ ഒന്നാവുന്ന ഈ സുദിനത്തിൽ അവരുടെ കൈകളിൽ കിടന്നിരുന്ന സുമംഗലി രത്നങ്ങൾ വെട്ടി തിളങ്ങി…..
ഒപ്പം തന്നെ അവിടെ ഇരുന്നിരുന്ന റെയ്ഹാന്റെ ഗോൾഡൻ ട്രിഡന്റും…..
സമുദ്രത്തിനു പുറത്ത് ഒരു ചാറ്റൽ മഴയായി ശാന്തമായ പ്രകൃതിയും അവരുടെ ഈ ഒത്തു ചേരലിനെ സന്തോഷപൂർവ്വം ആഘോഷിച്ചു…..
⚒️>>>>>>>>>>⚔️<<<<<<<<<<<<<⚒️
കിടു സഹോ
പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി
DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.
അടുത്ത പാർട്ട് എപ്പോഴാ….?