⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?18?

അവരെ കൂട്ടി ഇന്ദ്രൻ നേരെ മുകളിൽ രുദ്രന്റെ മുറിക്ക് സമീപത്തുള്ള ആ മുറിയിലേക്ക് ചെന്നു…..

ലക്ഷ്മിയമ്മ പറഞ്ഞത് പോലെ അതെല്ലാം വളരെ ഭംഗിയായി വൃത്തിയാക്കി വച്ചിരുന്നു……

‘”” അപ്പൊ ഇതാണ് ഇനി മുതൽ നിങ്ങളുടെ മുറി……..'””

ഇന്ദ്രൻ അവരെ അവിടെ ആക്കികൊണ്ട് പറഞ്ഞു…..

‘”” ടാ ഇന്ദ്രാ…..
ഈ മുറി വേണ്ടാ…….'””

പാറു അല്പം അസൗകര്യത്തോടെ പറഞ്ഞു…..
അവൾ എന്താണ് അങ്ങനെ പറയാൻ കാരണം എന്ന് ഇന്ദുവിനും മനസ്സിലായിരുന്നില്ല…….

‘”” അതെന്താടി പാറു…..
ഇത് നല്ല മുറി അല്ലെ….'””

‘”” മുറിയൊക്കെ കൊള്ളാം……. പക്ഷെ ഇത് അയാളുടെ മുറിയുടെ അടുത്തല്ലേ….. നിന്റെ ചേട്ടന്റെ…..'””

പാറു അൽപ്പം അസൗകര്യത്തോടെ പറഞ്ഞു…..

‘”” ഹ ഹ ഹ ഹ……..
അവൻ ഇവിടെ വന്ന് നിന്റെ കഴുത്തിൽ പിടിക്കുമെന്ന് പേടിച്ചിട്ടാണോ…..'””

ഇന്ദ്രൻ ചോദിച്ചു……

‘”” അതൊന്നും അല്ലടാ….. എന്നാലും എന്തോ പോലെ……'””
.

പാറു പറഞ്ഞു…..

‘”” നീ ഒന്ന് അടങ്ങിക്കെ പാറു…… ഒരു കുഴപ്പവും ഇല്ല….. പിന്നേ ഇത് എന്റെ കുഞ്ഞിടെ മുറി ആയിരുന്നു…. ആ മുറിയിൽ നിങ്ങളെ കിടത്തണമെങ്കിൽ എന്റെ അമ്മ നിങ്ങൾക്ക് എത്ര വില തന്നിട്ടുണ്ട് എന്ന് ഒന്ന് ആലോചിച്ചാൽ മനസ്സിലാവും…..'””

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു…. അവർക്കും അത് പുതു അറിവായിരുന്നു…..

‘”” എന്നാ നിങ്ങൾ കിടന്നോ……
ഞാൻ പോവാ…. Good night…..'””

ഇന്ദ്രൻ പറഞ്ഞു…..

‘””
ഏട്ടാ……'””

തിരിഞ്ഞു പോകുവാൻ നിന്ന അവനെ ഇന്ദു വിളിച്ചു…. അവൻ അവളെ നോക്കി…..

‘”” എന്താടി……???'””

‘”” ഏട്ടാ…… കുഞ്ഞി……
കുഞ്ഞി എങ്ങനെയാണ് മരിച്ചത്…….'””

ഇന്ദു അൽപ്പം മടിച്ചുകൊണ്ട് ചോദിച്ചു…..

ആ ചോദ്യം അവനെ അല്പം സമയം മൗനത്തിൽ ആഴ്ത്തുകയാണ് ചെയ്തത്……
പിന്നീട് അവൻ പറഞ്ഞു….

‘”” ഒരു ട്രെയിൻ അപകടം ആയിരുന്നു…….'””

ഇന്ദ്രൻ അത്ര മാത്രം പറഞ്ഞുകൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു…. അവരുടെ മറുപടി എന്തെന്ന് കേൾക്കുക പോലും ചെയ്യാതെ….

പോകും വഴി അവിടെ തൂക്കിയിട്ടിരിക്കുന്ന ദേവുവിന്റെ ഫോട്ടോയിലേക്ക് അവനൊരു നോക്ക് നോക്കി…..

അവളുടെ മുഖത്ത് ഇപ്പോഴും ആ പഴയ ചിരി നിറഞ്ഞു നിൽപ്പുണ്ട്…..
കണ്ണീലൂടെ ഒഴുകി വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ഇന്ദ്രൻ തന്റെ മുറിയിലേക്ക് നടന്നു…..

അപ്പോഴും അവന്റെ ശരീരത്ത് കുറച്ചു മുന്നേ വന്ന ശാരീരിക അസ്വസ്ഥതകൾ നേരിട്ടിരുന്നു….
അവന്റെ കയ്യെല്ലാം തണുപ്പ് കേറി മരവിച്ച പോലെ വിറക്കുകയായിരുന്നു……

അവൻ കൊറേ നേരം തിരിഞ്ഞും മറഞ്ഞും കിടന്ന് നേരത്തെ തള്ളി നീക്കി…. അല്പം വൈകി ആണെങ്കിൽ കൂടെ അവനെ നിദ്രാ ദേവി കനിഞ്ഞു…..

Atlantic ocean

പെൻസിമാ ജല ലോകം……

റെയ്ഹാന്റെ രാജ കൊട്ടാരത്തിന് മുന്നിൽ ആ ലോകത്തെ ജനങ്ങൾ മുഴുവൻ ഉണ്ടായിരുന്നു….

വടക്ക് തെക്ക് പടിഞ്ഞാറ് പെൻസിമാ ജല ലോകത്തെ രാജാക്കന്മാരും ജനങ്ങളും അവിടേക്ക് ഒഴുകി എത്തിയിരുന്നു…..

പല നിറത്തിലും വലിപ്പത്തിലുമുള്ള അവിടെ ചുറ്റിനും നീന്തി കളിക്കുകയാണ്…..

ഇന്നത്തെ രാവിൽ പെൻസിമാ അതീവ സുന്ദരി ആയിരുന്നു……

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.