⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?17?

‘”” ഇന്ദ്രുട്ടാ….. ഇത്……
ഇതാ കൊച്ചല്ലേ……'””

അവന്റെ വല്യമ്മ ചോദിച്ചു…..

‘”” അതേ വല്യമ്മേ……
ആ കൊച്ചു തന്നെ…..
മറ്റേത് ആണ് പാറു…..'””

ഇന്ദ്രൻ പറഞ്ഞു….അവർ രണ്ടുപേരും ഇന്ദ്രനെ വിട്ട് പാറുവിന്റെയും ഇന്ദുവിന്റെയും അടുത്തേക്ക് നടന്നു……

“” എന്ത് സുന്ദരി കൊച്ചുങ്ങൾ ആണല്ലേ…..'””

അവർ പറഞ്ഞു…… പക്ഷെ പാറുവിനും ഇന്ദുവിനും അവരെ ഒന്നും മനസ്സിലാവാതെ ഉള്ള നിർത്തം ആയിരുന്നു അപ്പൊ…..

‘””” ഡീ പാറു….
ഇത് ആരൊക്കെ ആണെന്ന് അറിയോ…..'”

ഇന്ദ്രൻ ചോദിച്ചു…. അതിനവർ ഇല്ല എന്ന് തലയാട്ടുകയാണ് ചെയ്തത്…….

‘”” ഇതാണ് എന്റെ വല്യച്ഛൻ…..
ഈ തറവാടിന്റെ രണ്ടാം കാർന്നൊർ
‘” ശങ്കര മേനോൻ  ‘”……'”

ഇന്ദ്രനെ അദ്ദേഹത്തെ കാണിച്ചുകൊണ്ട് പറഞ്ഞു….
പാറുവും ഇന്ദുവും അദ്ദേഹത്തെ നോക്കി കൈ കൂപ്പിക്കൊണ്ട് ബഹുമാനം നൽകി…..

‘”” പിന്നേ ഇതെന്റെ വല്യമ്മ…..
ഈ മൊതലിന്റെ ഭാര്യ ആണ്…..
പേര് ശോഭ….'””

ഇന്ദ്രൻ അവിടെ നിന്ന അല്പം പ്രായ കൂടുതൽ തോന്നിപ്പിക്കുന്ന സ്ത്രീയെ ചൂണ്ടികൊണ്ട് പറഞ്ഞു….. പാറുവും ഇന്ദുവും അവർക്കും ബഹുമാനം നൽകി……

‘”” ഇനി ഇതാണ് എന്റെ ചെറിയമ്മ രാധ…..
നമ്മുടെ നന്ദുവിന്റെ അമ്മയാണ്….
പിന്നേ ചെറിയച്ഛനും ഉണ്ട്…. പുള്ളി ഇപ്പൊ സിങ്കപ്പൂർ പോയിരിക്കുകയാണ്…..
വലിയ സയന്റിസ്റ്റ് ആണ്…. അതുകൊണ്ട് ഇടയ്ക്കിടെ അവിടേക്ക് പോകും…..'””

ഇന്ദ്രൻ അവസാനത്തെ ആ സ്ത്രീയെ കൂടെ പരിചയപ്പെടുത്തി……

പിന്നീട് അവിടെ വിശേഷങ്ങൾ ചോദിക്കുന്ന തിരക്ക് ആയിരുന്നു…..
അവരെല്ലാം അതിൽ ഏർപ്പെട്ടു…..
സമയം പോകുന്നത് പോലും അവർ അറിഞ്ഞിരുന്നില്ല….
അവരൊക്കെ അത്രക്ക് അടുക്കുകയായിരുന്നു….

ഇതിനിടയിൽ ഇന്ദ്രന് വന്ന ശരീര ആസ്വസ്ഥതകൾ അവരാരും കണ്ടിരുന്നില്ല…..
അവനത് പുറമെ കാണിച്ചതുമില്ല…….

‘”” അല്ല മോളെ….. നിങ്ങളുടെ വീട്ടിലെ കാര്യം ഒക്കെ ശരിയായോ….
അച്ഛനിപ്പോ എങ്ങനെ ഉണ്ട്……'””

വിശേഷങ്ങൾ പരസ്പ്പരം പറയുന്നയത്തിനിടെ രാധ അവരോട് ചോദിച്ചു…. അത് കേട്ടപ്പോൾ തന്നെ അവർ ഇരുവരുടെയും മുഖം മങ്ങുകയാണ് ചെയ്തത്…..

‘”” മക്കള് അകത്തേക്ക് പൊയ്ക്കോ……
ഉറങ്ങാനുള്ള സമയം ആയില്ലേ…..
ഇന്ദ്രാ….. കുട്യോൾക്ക് ആ മുറി കാണിച്ചു കൊടുത്തേ…. റോസമ്മ അവിടെ ഒക്കെ വൃത്തിയാക്കി ഇട്ടിട്ടുണ്ട്……'””

അവരുടെ മുഖം കണ്ടപ്പോ ലക്ഷ്മിയമ്മ ഇന്ദ്രനോട് പറഞ്ഞു….. അപ്പോൾ തന്നെ അവൻ അവരെ കൂട്ടി മുകളിലെ നിലയിലേക്ക് നടന്നു…..

ലക്ഷിമിയമ്മ അങ്ങനെ പറയാൻ ഉള്ള കാരണം എന്തെന്ന് അവർക്ക് മനസ്സിലായിരുന്നില്ല….
എന്നാൽ അവർ പോയതിന് ശേഷം ലക്ഷ്മിയമ്മ എല്ലാ കാര്യവും അവരോട് പറഞ്ഞിരുന്നു…..

❤❤❤

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.