⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?16?

‘”” ആണോ……
പിന്നേ ഇന്നിവിടെ ഒരു വിശേഷം ഉണ്ടായി ട്ടോ……'””

ലക്ഷ്മിയമ്മ പറഞ്ഞു….

‘””” എന്താ നാത്തൂനെ……
നല്ല സന്തോഷത്തിൽ ആണല്ലോ…..
രുദ്രൻ പിണക്കം ഒക്കെ മാറ്റിയോ…..'””

അവിടെ നിന്നിരുന്ന ഒരു സ്ത്രീ ചോദിച്ചു….
അത് കേട്ടപ്പോ ലക്ഷ്മിയമ്മയുടെ മുഖം അൽപ്പം വാടുകയാണ് ചെയ്തത്……

‘”” പിണക്കം ഒന്നും മാറിട്ടില്ല ന്റെ രാധേ……
അവന് ഇപ്പോളും നമ്മളോടൊക്കെ ദേഷ്യം ആണ്…….'””

ലക്ഷ്മിയമ്മ തല താഴ്ത്തികൊണ്ട് പറഞ്ഞു…..

‘”” അതൊക്കെ ശരിയാവും എന്റെ ലച്ചു……
നീ വിശേഷം എന്തെന്ന് പറ…..'”””

ആ രണ്ടാമത്തെ സ്ത്രീ അവരോട് ചോദിച്ചു…..

“”‘ അത് പിന്നേ……
ഇന്ദ്രന്റെ കാര്യമാണ്……'”

ലക്ഷ്മിയമ്മ പറഞ്ഞു…..

‘””” ഹാ….. നിന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി രുദ്രന്റെയോ ഇന്ദ്രന്റെയോ കാര്യം ആവുമെന്ന്….

ആട്ടെ… എന്താ വിശേഷം……'””

അദ്ദേഹം ചോദിച്ചു…..

‘”” അത് ഏട്ടനോട് അവൻ നേരിട്ട് പറഞ്ഞോളും….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

അതേ സമയമാണ് ഇന്ദ്രനും പാറുവും ഇന്ദുവും അവിടേക്ക് വന്നത്…..
പാറുവിനും ഇന്ദുവിനും അൽപ്പം പേടി ഉണ്ടായിരുന്നു…
അവരെ ഫേസ് ചെയ്യാൻ….

‘”” ആഹാ…. എന്റെ മരുമോൻ പുറത്ത് വന്നോ…..'””

അദ്ദേഹം അതിശയത്തോടെ ചോദിച്ചു….
ഒപ്പം തന്നെ ആ രണ്ട് സ്ത്രീകളും അവന്റെ അടുക്കലേക്ക് പോയിരുന്നു….

‘”” മോനെ ഇന്ദ്രാ…..
ഇന്റെ കുട്ടിനെ ഇങ്ങനെ ബോധത്തോടെ കണ്ടിട്ട് എത്ര നാളായിന്ന് അറിയോ…..'””

രാധ എന്ന ആ സ്ത്രീ ഇന്ദ്രന്റെ കവിളിൽ തലോടികൊണ്ട് പറഞ്ഞു…. അവരുടെ എല്ലാം കണ്ണിൽ തന്നെ ഉണ്ടായിരുന്നു…. അവനോട് ഉള്ള സ്നേഹം…..

ഇന്ദ്രൻ അവരെ ഒന്നും അകറ്റാതെ ചേർത്ത് നിർത്തി….

‘””” എന്റെ വല്യമ്മക്കും ചെറിയമ്മക്കും വിഷമായോ…….'””

ഇന്ദ്രൻ അവരെ നോക്കി ചോദിച്ചു…..

‘”” പിന്നേ വിഷമം ആവാതെ…..
നീ ഇങ്ങനെ തളർന്നു കിടക്കുന്നത് കണ്ട ഞങ്ങൾക്ക് സമാധാനം കാണുമോടാ…..'””

അവർ പറഞ്ഞു…. ആ കണ്ണുകൾ എല്ലാം നിറഞ്ഞിരുന്നു…..
ഇന്ദ്രൻ അതെല്ലാം അവന്റെ കൈ കൊണ്ട് തന്നെ ഒപ്പി എടുത്തു…..

‘”” മോനെ ഇന്ദ്രാ……
ഇവരൊക്കെ ആരാടാ……???'””

അദ്ദേഹം ചോദിച്ചു……

‘”” ഒന്ന് സൂക്ഷിച്ചു നോക്ക് വെല്യച്ച…. എന്നിട്ട് പറ……'””

ഇന്ദ്രൻ പറഞ്ഞു…..

അവർ മൂവരും പാറുവിനെയും ഇന്ദുവിനെയും സൂക്ഷിച്ചു നോക്കി….

പാറുവിന്റെ മുഖം അവർക്ക് അപരിചിതമായിരുന്നു……
പക്ഷെ ഇന്ദുവിനെ അവർക്ക് മനസ്സിലായി…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.