⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?15?

പാറു പറഞ്ഞു…..

‘”” എന്റെ പൊന്ന് പാറു…… മുമ്പൊക്കെ ആണേൽ ഈ കാരണം കൊണ്ട് വലിയ ഒരു തല്ല് ഞാൻ അവനോട് ഉണ്ടാക്കിയേനെ….. പക്ഷെ ഇനി പറ്റില്ല…… “”‘

ഇന്ദ്രൻ പറഞ്ഞു……

‘”” അതെന്താ……..????

പാറു ചോദിച്ചു……

‘””ഇപ്പൊ മനസ്സ് കൊണ്ട് അവനെന്റെ ചേട്ടൻ ആണ്…… അത് തന്നെ കാരണം……'””

ഇന്ദ്രൻ ചിരിച്ചുകൊണ്ട് പറഞ്ഞു…..

‘”” അതെന്താ ഇതിന് മുന്നേ അല്ലായിരുന്നോ……'””

പാറു കോപത്തോടെ ചോദിച്ചു…..

‘”” നീ സമാധാനപ്പെട് എന്റെ പാറു…. അതൊക്കെ വലിയ കഥയാണ്…. പിന്നേ തെറ്റ് നിന്റെ ഭാഗത്ത് ആണല്ലോ…… വേദന ഉണ്ടേൽ ഞാൻ കൊണ്ടുപോകാ ഹോസ്പിറ്റലിൽ……'””

ഇന്ദ്രൻ പറഞ്ഞു……

‘”” പോടാ പട്ടി…… എനിക്ക് ആരുടേയും സഹായം വേണ്ടാ….. പിന്നേ നിന്റെ ചേട്ടനെ ഞാൻ വെറുതെ വിട്ടെന്ന് കരുതണ്ട…..'””

പാറു അതും പറഞ്ഞുകൊണ്ട് കോപത്തോടെ തിരിഞ്ഞു നിന്നു…..

‘”” ഡീ ഇന്ദു……'””

‘”” ന്താ ഏട്ടാ……'”….

‘”” ഇവൾക്ക് കുശുമ്പ് കൂടിയില്ലേ എന്നൊരു സംശയം….'”

‘”” എനിക്കും ഉണ്ട് ഏട്ടാ……
കഴുത്തിൽ ആ പാട് വന്നിട്ടാണ് എന്ന് തോന്നുന്നു…..'”

ഇന്ദു ഒരു കള്ളച്ചിരിയോട് കൂടെ പറഞ്ഞു….
അതിന് അപ്പൊ തന്നെ കിട്ടി അവളുടെ കൈ തണ്ടയിൽ ഒരു നുള്ള് പാറുവിന്റെ വക…..

‘”” ഹാ……….. വൂ……. എന്താ ചേച്ചി ഇത്…..
ന്റെ തൊലി……'””

ഇന്ദു നുള്ള് കിട്ടിയ ഭാഗം ഉഴിഞ്ഞുകൊണ്ട് ചോദിച്ചു…..
ഇന്ദ്രൻ ഇതെല്ലാം കണ്ട് നല്ല ചിരിയിൽ ആയിരുന്നു…..

””” എന്താടാ…. നിനക്കും വേണോ……'””

‘””  ഹോ….. വേണ്ടേ…….'””

ഇന്ദ്രൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു…..
പാറു അപ്പോ ഒന്ന് അടങ്ങിയിരുന്നു…..
ആ സമയം തന്നെയാണ് ശ്രീകുലം ഗേറ്റ് താണ്ടി ഒരു ബെൻസ് കാർ അകത്തേക്ക് പ്രവേശിച്ചു വന്നത്…..

‘”” ഹാ…..
അവരൊക്കെ വന്നല്ലോ…….'””

ഇന്ദ്രൻ ആ കാർ നോക്കി പറഞ്ഞു…..

‘”” അവരോ….???
അതാരാണ് ഏട്ടാ……'”

ഇന്ദു ചോദിച്ചു……

‘”” ഈ വീട്ടിൽ ഇനി നിങ്ങൾ പരിചയപ്പെടാൻ ബാക്കിയുള്ളവർ തന്നെയാണ് ….
നിങ്ങള് വാ….. കാണിച്ചു തരാം…..'””

ഇന്ദ്രൻ അതും പറഞ്ഞുകൊണ്ട് ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് താഴേക്ക് നടന്നു……
പുറകെ അവരും…..

>>>>>>>>

വീട്ടു മുറ്റത്തു വന്ന് നിന്ന ആ കാറിൽ നിന്നും ഒരു മധ്യ വയസ്ക്കനും രണ്ട് സ്ത്രീകളും പുറത്തേക്ക് ഇറങ്ങി….

ശേഷം അവർ നേരെ അകത്തേക്ക് കയറി ചെന്നു…..

‘””” ഹാ ഏട്ടാ…… വന്നോ…..
പോയ കാര്യം എന്തായി……..'””

അവർ അകത്തേക്ക് വന്നതും ലക്ഷ്മിയമ്മ ആ മധ്യവയസ്ക്കനോട് ചോദിച്ചു…..

‘”” എല്ലാം ശുഭമായി…..
റോഡിൽ നല്ല തിരക്കായിരുന്നു…. അതാ വൈകിയെ……'””

അദ്ദേഹം പറഞ്ഞു…..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.