⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?13?

‘”” ഇന്ദുട്ടി…… ഇങ് നോക്കിയേ…..'””

ഇന്ദ്രൻ അവളുടെ താടി പൊക്കികൊണ്ട് പറഞ്ഞു…. ഇന്ദു അവന്റെ കണ്ണിലേക്ക് നോക്കി….

‘”” ഇനി നമ്മൾ പിരിയുന്ന ഒരു ദിവസം ഉണ്ടെങ്കിൽ അതെന്റെ മരണ……'”

അവൻ പറയാൻ വന്നത് മുഴുമിപ്പിക്കാതെ ഇന്ദു അവന്റെ വാ പൊത്തിയിരുന്നു…..

‘”” വേണ്ടാത്തത് ഒന്നും പറയല്ലേ ഏട്ടാ…..'”

‘”” മനുഷ്യൻ ആയാ ഒരു നാൾ മരിക്കില്ലേ ഇന്ദു……'”

‘”” എന്നാലും അങ്ങനെ ഒന്നും പറയണ്ട…. എനിക്ക് എന്നും കൂടെ വേണം….
എന്നെ തല്ലുകയോ നോവിക്കുകയോ എന്ത് വേണേലും ചെയ്തോ….
പകരം എന്നെ വിട്ട് പോകാതിരുന്നാൽ മാത്രം മതി……'””

ഇന്ദു അവനോട് പറഞ്ഞു…..

‘”” ശേ…. ഈ പെണ്ണിന്റെ ഒരു കാര്യം…..
നീ എന്റെ ജീവൻ അല്ലേടി വാവേ…..'””

ഇന്ദ്രൻ അവളുടെ കവിൾ രണ്ടും കോരി എടുത്തുകൊണ്ടു പറഞ്ഞു…. പെട്ടെന്ന് ഇന്ദു അവന്റെ കൈ തട്ടി മാറ്റി ആ സിഗരറ്റ് വലിച്ചു കറുത്ത് പോയ ചുണ്ടിലേക്ക് അവളുടെ ചുണ്ട് ചേർത്ത് ഒരു ചുടു ചുംബനം നൽകി….

അവളുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ ഇന്ദ്രൻ അൽപ്പം ഞെട്ടിയിരുന്നു….

ഇന്ദു വേഗം അവനെ വിട്ടകന്നു…..

‘”” ഞാൻ ഒത്തിരി വേദനിപ്പിച്ചതല്ലേ…. അതിന് ഒരു പ്രത്യുപകാരം ആണെന്ന് കൂട്ടിക്കോ…..'””

ഇന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു…..

ഇന്ദ്രൻ ഒരു ചിരിയോടു കൂടെ അവളുടെ അടുത്തേക്ക് അടുത്തു…..

‘”” മ്മ്….. ഇനി വേണ്ടാ…..
ക്ക് നാണമാ……'””

‘””” അപ്പൊ ഇപ്പൊ തന്നതോ……?? “””

‘”” അത് അത്ര നാണം ഒന്നും വന്നില്ലായിരുന്നു…..'””

ഇന്ദു പറഞ്ഞു……

‘”” ആഹാ…. കൊള്ളാല്ലോ നീ……
എന്തായാലും തന്ന സ്ഥിതിക്ക് ഒന്നൂടെ താ…..'””

‘”” അയ്യടാ മോനെ……
ഒന്ന് പോയെ……. അങ്ങനെ ഒന്നും തരാൻ പറ്റില്ല…….അതിന് സമയം ആവുമ്പോ തരും…. ഞാൻപോട്ടെ…. അമ്മ അന്വേഷിക്കും…..'””

ഇന്ദു പറഞ്ഞു….
ഇന്ദ്രൻ ഒരു ചിരിയോട് കൂടെ അതിന് സമ്മതം മൂളി……

⚔️>>>>>>>>>>>>>⚒️<<<<<<<<<<<<<<<⚔️

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.