⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?12?

പാറു പറഞ്ഞു…..
ഇന്ദു ലക്ഷ്മിയമ്മയെ ഒന്ന് നോക്കി…. അവരുടെ അഭിപ്രായവും അത് തന്നെ ആയിരുന്നു….

ഇന്ദു പതിയെ ഇന്ദ്രന്റെ മുറി ലക്ഷ്യമാക്കി നടന്നു…….

അവൻ ആ ബാൽക്കണിയിൽ ചെന്ന് നിന്ന് വെറുതെ പുറത്തേക്കും നോക്കി ഒരേ നിൽപ്പ് തുടരുകയായിരുന്നു…..

ഇന്ദു പോയി അവനെ പതിയെ വിളിച്ചു….

“” ഇന്ദു…… നീ ഇപ്പൊ പോ……'””

ഇന്ദ്രൻ കോപത്തോടെ പറഞ്ഞു….

‘”” മ്…… ഹും…… ഞാൻ പോകില്ല…….'”

ഇന്ദു പറഞ്ഞു……

‘””നിനക്കു പറഞ്ഞാ മനസ്സിലാവില്ലെടി…….'””

അവനല്പം കോപത്തോടെ അരുളി……

‘”” എനിക്ക് എന്നും മനസ്സിലാവണ്ട…… ഈ നിമിഷം ഏട്ടന്റെ മനസ്സിൽ അയാളെ കൊല്ലണം എന്ന ഒരു ചിന്തയെ കാണു എന്നെനിക്ക് അറിയാം….. എന്നാൽ അത് വേണ്ടാ……
എല്ലാം നഷ്ടമായവൾ ആണ് ഞാൻ…. ആ എനിക്ക് ബാക്കിയുള്ളത് ഏട്ടനും ചേച്ചിയും മാത്രമാണ്…… അത് കൂടെ നഷ്ടപ്പെടുത്താൻ എനിക്ക് വയ്യാ ഏട്ടാ……..'”””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു…..
ഇന്ദ്രൻ അപ്പോൾ തന്നെ അവളെ വലിച്ച് തന്റെ മാറോടു ചേർത്തിരുന്നു……

‘”” നിങ്ങൾക്ക് എന്നെ ഒന്ന് വിളിച്ചൂടായിരുന്നോ ഇന്ദു…… അവിടെ വച്ച് നിങ്ങൾക്ക് വല്ലതും പറ്റിയിരുന്നെങ്കിൽ……
എന്റെ മഹാദേവ….. എനിക്ക് ആലോചിക്കാൻ പോലും വയ്യടി……'””

ഇന്ദ്രൻ പറഞ്ഞു……

‘”” എന്ത് സംഭവിക്കാൻ ആണ് ഏട്ടാ….
എന്തായാലും അവർക്ക് എച്ചിലായി ഞങ്ങൾ മരിക്കില്ലായിരുന്നു……
ജീവൻ ഒടുക്കാൻ ഞാനും ചേച്ചിയും നോക്കിയതാ….. അപ്പയുടെ സഹായി വന്നില്ല എങ്കിൽ എന്റെ ഏട്ടനെ അവസാനമായി ഒന്ന് കാണാൻ പോലും പറ്റില്ലായിരുന്നു…..'””

ഇന്ദു ഒരു മങ്ങിയ ചിരിയോടെ പറഞ്ഞു…. അവൻ ഇതെല്ലാം വേദനയോടെ ആണ് കേട്ടുകൊണ്ടിരുന്നത്……

‘”” മരിക്കാൻ ഒന്നും പേടിയില്ല ഏട്ടാ…..
പക്ഷെ ചാവുന്നതിന് മുമ്പ് ഈ മുഖം ഒന്ന് അവസാനമായി കാണണമെന്ന് തോന്നി….. അത്ര വലിയ തെറ്റല്ലേ ഏട്ടനോട് ഞാൻ ചെയ്തത്…..
എന്ന ഇവിടെ വന്നേന് ശേഷം…..
എന്തോ……
ജീവിക്കണമെങ്കിൽ കൊതി തോന്ന ഏട്ടാ……
ഏട്ടൻ അവരെ കൊല്ലുകയോ എനിക്ക് നഷ്ടമായത് തിരികെ തരുകയോ ഒന്നും ചെയ്യണ്ട…..
എനിക്കൊപ്പം എന്നും ഉണ്ടായാൽ മാത്രം മതി…..
ഉണ്ടാവോ ഏട്ടാ……
ഏട്ടന്റെ ഇന്ദു പാവം അല്ലെ……'””

ഇന്ദു കരഞ്ഞുകൊണ്ട് പറഞ്ഞു….. അവളുടെ ആ വാക്കുകൾ അവന്റെ ചങ്കിലാണ് കൊണ്ടത്….
പകയെക്കാൾ പ്രധാന്യമായി അവൻ ഇന്ദുവിനെ കാണുവാൻ തുടങ്ങിയിരുന്നു…..

ഇന്ദ്രൻ അവന്റെ നെറുകിൽ സ്നേഹത്തോടെ ഉമ്മ വച്ചു…..

‘”” എന്റെ പെണ്ണിനെ അവർ ഉപദ്രവിച്ചോടാ……'””

ഇന്ദ്രൻ ചോദിച്ചു……

‘”” ഇല്ലേട്ടാ…..
എന്നെ ഭഗവാൻ കാത്തതാ…. പല രൂപത്തിൽ….
ഇപ്പൊ ആ ഭഗവാൻ എന്നെ ഇവിടെ എത്തിച്ചു….
എന്റെ ജീവന്റെ അടുത്തേക്ക്….
ഞാൻ ഒരുപാട് ചിന്തിച്ചതാ…. ഇത്രയേറെ തെറ്റ് ചെയ്തിട്ടും ഏട്ടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത് തെറ്റല്ലേ എന്ന്….. പക്ഷെ അങ്ങനെ ചെയ്തിരുന്നെങ്കിൽ ന്റെ ഏട്ടനും സ്വയം ഇല്ലാതായേനെ….ല്ലേ……'””

ഇന്ദു ചോദിച്ചു…..

‘”” ഇനി എന്റെ പെണ്ണ് ഒന്നും ആലോചിച്ച് പേടിക്കണ്ട ട്ടോ….. ആരും നിങ്ങളെ തൊടില്ല…..'””

ഇന്ദ്രൻ പറഞ്ഞു…..

‘”” എന്നെ വിട്ട് പോകില്ലല്ലോ…..'””

ഇന്ദു അവന്റെ കണ്ണ് നോക്കി ചോദിച്ചു…..

‘”” ഞാൻ എങ്ങും പോകില്ല…. ഇനി നീ വഴക്കുണ്ടാക്കി പോകാതിരുന്നാൽ മതി….. “”

ഇന്ദ്രൻ ഒരു ചെറു ചിരിയോടെ പറഞ്ഞു….
പക്ഷെ അത് കേട്ടപ്പോ ഇന്ദുവിന് വിഷമമാവുകയാണ് ചെയ്തത്…..

‘”” ശേ….. അപ്പോഴേക്കും എന്റെ പെണ്ണിന് വിഷമമായോ…….'””

‘”” ഏട്ടൻ പറഞ്ഞതിൽ തെറ്റൊന്നും ഇല്ലല്ലോ…. ഞാൻ അങ്ങനെ ഒരുപാട് വേദനിപ്പിച്ചതല്ലേ…..'””

ഇന്ദു പറഞ്ഞു……..

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.