⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?11?

‘” ദേ നോക്കിയേ അമ്മേ….. രണ്ടിനും നാണം വന്നു……'””

പാറു കളിയാക്കികൊണ്ട് പറഞ്ഞു….. ലക്ഷ്മിയമ്മ അത് കേട്ടപ്പോ അൽപ്പം ശബ്ദത്തോടെ ചിരിക്കുകയാണ് ചെയ്തത്…..

‘” നിങ്ങൾ ഒന്ന് മിണ്ടാതിരുന്നേ…..
പാറു…. നീ വന്നെന് ശേഷം എന്റെ അമ്മായിയച്ഛനെ കുറിച്ചൊന്നും പറഞ്ഞില്ലല്ലോ….
അച്ഛന് സുഖമായോ…..'””

ഇന്ദ്രൻ വിഷയം മാറ്റാൻ വേണ്ടിയാണ് അങ്ങനെ ചോദിച്ചത്…… എന്നാൽ അത് അവർ മൂവരുടെയും മുഖം ഇരുണ്ട് പോകുവാൻ കാരണമാവുകയാണ് ചെയ്തത്…… ഇന്ദ്രനും അത് ശ്രദ്ധിച്ചിരുന്നു……

‘”” എന്താടി രണ്ടിൻ്റെയും മുഖത്ത് ഒരു വാട്ടം….. വല്ല പ്രശ്നവും ഉണ്ടോ….. “”

ഇന്ദ്രൻ ചോദിച്ചു……
അവർ ഒന്നും മിണ്ടാതെയാണ് നിന്നത്…..
അവരുടെ കണ്ണിൽ കണ്ണുനീർ തുള്ളികൾ നിറയുന്നത് അവൻ കണ്ടിരുന്നു…..

‘”” ഡീ ഇന്ദു…… എന്താ പറ്റിയത്….. എന്നോട് പറ…….'””…

ഇന്ദ്രൻ ചോദിച്ചു…..
അവന്റെ ശബ്ദത്തിന് ആ പഴയ ഇന്ദ്രന്റെ കട്ടി ഉണ്ടായിരുന്നു….

‘”” മോനെ….. അതിനെ കുറിച്ച് നമുക്ക് പിന്നീട് സംസാരിക്കാം….. ഇപ്പൊ ഭക്ഷണം കഴിച്ചേ…..'””

ലക്ഷ്മിയമ്മ അവനെ വിലക്കികൊണ്ട് പറഞ്ഞു…….

‘”” അമ്മ എന്തറിഞ്ഞിട്ട….. അവരുടെ മുഖം കണ്ടില്ലേ……
എനിക്ക് അറിയാം എന്തോ ഉണ്ടെന്ന്……
ഇന്ദു….. പറ….. എന്താ പറ്റിയത്……'””

ഇന്ദ്രൻ അവളെ നോക്കി പറഞ്ഞു…..
അവർക്ക് അറിയാമായിരുന്നു…. ഇനി എന്തൊക്കെ പറഞ്ഞാലും ഇന്ദ്രൻ സത്യം അറിയാതെ അടങ്ങില്ല എന്ന്….

ഒടുവിൽ പാറു തന്നെ എല്ലാം അവനോട് തുറന്ന് പറഞ്ഞു…… അതെല്ലാം കേട്ടതും അവന്റെ ഭാവം ആകെ മാറി മറിയുകയായിരുന്നു……

ഇന്ദ്രന്റെ മുഖമെല്ലാം ക്രോധത്താൽ നിറഞ്ഞു കവിഞ്ഞു…. അവന്റെ ഇരു കണ്ണുകളും രക്തവർണ്ണമായി മാറി…..
അവന്റെ ഭാവം അവർക്ക് ഏറെ ഭയമാണ് ഉണ്ടാക്കിയത്…..

പാറു പതിയെ അവന്റെ തോളിൽ കൈ വച്ചു…..

‘” ഇ.. ഇന്ദ്രാ…….. ‘””

അവൾ പതിയെ വിളിച്ചു….. അവൻ അപ്പോൾ തന്നെ അവളുടെ ആ കൈ തട്ടി മാറ്റുകയാണ് ചെയ്തത്…….

‘”” എന്നോട് ഒന്നും പറയണ്ട നീ…….
അവനെ ഞാൻ കൊല്ലും….. ഒന്നിനെയും വിടില്ല ഞാൻ….. അവിടെ പോയി തീർക്കും ഞാൻ…..'””

ഇന്ദ്രൻ ക്രോധത്താൽ വിറച്ചുകൊണ്ട് പറഞ്ഞു…..

‘”” ഇന്ദ്രാ……
നീ ഒന്ന് അടങ്ങിക്കെ….. അവരിങ്ങ് എത്തിയില്ലേ…. അത് മതി…….'””

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” അവർ ഇവിടെ എത്തിയാൽ ആ വൃത്തികെട്ടവന്മാർ വെറുതെ ഇരിക്കുമോ….
കൊല്ലണം….. ഞാൻ കൊല്ലും……'””

ഇന്ദ്രൻ പറഞ്ഞു….

‘”” ഇന്ദ്രാ….. നീ അടങ്…..
കൊല്ലാൻ ആണേൽ എത്രപേരെ കൊല്ലും നീ…..
അവിടെ പോയാൽ നിനക്ക് ഒരുപാട് പേരെ നേരിടാൻ ഉണ്ടാകും…. എല്ലാവരെയും അരിഞ്ഞു വീഴ്ത്തുമോ നീ…..
എന്നിട്ട് നീ ജയിലിൽ പോയി കിടക്കുമോ…..'””

ലക്ഷ്മിയമ്മ ചോദിച്ചു…
പക്ഷെ ആ ചോദ്യമൊന്നും അവനെ കുലുക്കിയിരുന്നില്ല…..

‘”” ടാ ഇന്ദ്രാ……. ഇത് കുടുംബ പക ആണ്…..
വീര പാണ്ടി അദ്ദേഹം ഒരുപാട് ചോര ഒഴുക്കിയിട്ടുണ്ട്…. അതാണ് അദ്ദേഹത്തിനും  ആ വിധി വന്ന് ചേർന്നത്…. നീ അതിൽ ചെന്ന് വീഴരുത്…..
ഇനി ഇവരുടെ കാര്യം നോക്കിയാൽ മതി നീ….
മനസ്സിലായോ…….'””

ലക്ഷ്മിയമ്മ ചോദിച്ചു….. അതിന് ഇന്ദ്രൻ ഒന്നും പറയാതെ കസാര വലിച്ചിട്ടുകൊണ്ട് അകത്തേക്ക് കേറി പോവുകയാണ് ചെയ്തത്….
അവനിലെ അഗ്നി അത്ര പെട്ടെന്ന് പോകുന്നവ അല്ലായിരുന്നു…..

‘”” ചേച്ചി വാ…… നമുക്ക് ഏട്ടന്റെ അടുത്തേക്ക് പോകാ……'””

ഇന്ദു പാറുവിന്റെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു… പക്ഷെ അവൾ നിന്നിടത്ത് നിന്നും അനങ്ങിയിരുന്നില്ല…..

‘”” മോളെ….. ഞാനില്ല…..
നീ പോയി സമാധാനിപ്പിക്ക്….. അതേ ശരിയാവു…….'””

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.