⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

?10?

ലക്ഷ്മിയമ്മ അകത്തേക്ക് നോക്കി വിളിച്ചുപറഞ്ഞു…..

ഒട്ടും വൈകാതെ തന്നെ റോസമ്മ ഒരു പ്ളേറ്റും പിന്നേ ഒരു ബൗൾ ചോറുമായി ആവിടേക്ക് വന്നു…..

ടേബിളിൽ ഇരിക്കുന്ന ഇന്ദ്രനെ കണ്ടതും അവർ ഞെട്ടി അവിടെ തന്നെ നിന്നു…..
പിന്നീട് ഭ്രുഗുപൂരിത മനസ്സോടെ അവർ അവന്റെ അടുത്തേക്ക് വന്ന് ആ പ്ലേറ്റ് മുന്നിൽ വച്ചു…..

‘”” ഇന്ന് എന്താ കുഞ്ഞേ ഒരു മാറ്റം……
സാധാരണ അവിടെ അല്ലെ ഭക്ഷണം കൊണ്ടുവരാറ്……'””

റോസമ്മ ചോദിച്ചു…. ഇന്ദ്രൻ അതിന് ചെറുതായോന്ന് ചിരിക്കുക മാത്രമേ ചെയ്തിരുന്നള്ളൂ……

‘”” റോസമ്മേ…. നീ ബാക്കി ഉള്ള ഉപ്പേരികൾ കൂടെ ഇങ്ങ് എടുത്തേ….. എന്റെ കുട്ടിക്ക് വിശക്കുന്നുണ്ടാവും…..'””

ലക്ഷ്മിയമ്മ പറഞ്ഞു….. റോസമ്മ അത് കേട്ടപ്പോ സ്ഥിരം ആരും കാണാതെ കാണിക്കുന്ന ഗോഷ്ടി കാണിച്ചുകൊണ്ട് അകത്തേക്ക് പോയി…..

ഇന്ദ്രൻ പതിയെ ടേബിളിന് മുകളിൽ അടച്ചു വച്ചിരിക്കുന്ന കറിയിൽ നിന്നും അൽപ്പം എടുത്ത് ചോറിലേക്ക് ഒഴിച്ചു…..

അതിന്റെ തവിയിൽ പിടിക്കുമ്പോൾ ഇന്ദ്രന്റെ കൈ നന്നേ വിറച്ചിരുന്നു…… അതുകൊണ്ട് തന്നെ ആ കറിയെല്ലാം അല്പം പുറത്തും പോയിരുന്നു…..

ഒന്നും പുറമെ അറിയാതിരിക്കാനാണ് അവൻ നന്നേ ശ്രമിച്ചിരുന്നു…..പക്ഷെ അവന്റെ ശരീരത്തിൽ വന്ന മാറ്റം ലക്ഷ്മിയമ്മ വീക്ഷിച്ചിരുന്നു…..

ഈ സമയം തന്നെ റോസമ്മ ബാക്കിയുള്ള ആഹാരം സാധനങ്ങൾ കൊണ്ട് അവിടേക്ക് വന്നു….. ഒപ്പം പാറുവും ഇന്ദുവും ഉണ്ടായിരുന്നു…..

അവർ ഇരുവരും ഇന്ദ്രന് വേണ്ടതെല്ലാം വിളമ്പി കൊടുത്തു….
പക്ഷെ അവർക്ക് മുന്നിൽ വച്ച് ഭക്ഷണം കഴിക്കുവാൻ ഇന്ദ്രന്റെ മനസ്സ് സമ്മതിച്ചില്ല…..

കാരണം അവന്റെ കൈ നന്നേ വിറച്ചിരുന്നു….
രാവിലെ ലഹരി ഉപയോഗിക്കാത്തതിൽ ഉള്ള പാർശ്വ ഫലങ്ങൾ ആയിരുന്നു അവ…..

‘”” മോനെ…….
അമ്മ വാരി തരാം…….. ‘””

അവന്റെ മനസ്സ് കണ്ടറിഞ്ഞ് ലക്ഷ്മിയമ്മ പറഞ്ഞു….. ആ വാക്കുകൾ അവന് നൽകിയത് വല്ലാത്തൊരു സന്തോഷമാണ്….

ഒപ്പം മാതൃത്വത്തിന്റെ അതി തീഷ്ണമായ സ്നേഹത്തിന്റെ അനുഭൂതിയും…..
അവനൊരു ചെറു ചിരിയോടെ ലക്ഷ്മിയമ്മയെ അവിടേക്ക് ക്ഷണിച്ചു……

ലക്ഷ്മിയമ്മ അവന്റെ ഭക്ഷണം എടുത്ത് ആദ്യ ഉരുള ഉരുട്ടി ഇന്ദ്രന്റെ വായിലേക്ക് വച്ചുകൊടുത്തു…..

അത് കടിച്ചിറക്കുമ്പോൾ ഇന്ദ്രന്റെ കണ്ണ് നിറഞ്ഞിരുന്നു…..

‘” കണ്ടോടി ഇന്ദു…….
അമ്മേം കുഞ്ഞും……..'””

അത് കണ്ടപ്പോ പാറുവിനും കളിയാക്കാതിരിക്കുവാൻ സാധിച്ചില്ല….. അവൾ വാ പൊത്തി ചിരിച്ചുകൊണ്ട് പറഞ്ഞു……

‘”” നീ പോടീ……. ഞങ്ങൾ അമ്മേം മോനും ഇങ്ങനാ…. അല്ലെ അമ്മേ……..'””

ഇന്ദ്രൻ പറഞ്ഞു…..

“”” അവർ അതൊക്കെ പറയും…. നീ കഴിച്ചോടാ കുട്ടാ……'””

ലക്ഷ്മിയമ്മ ഒരു ചെറു ചിരിയോടെ പറഞ്ഞു…..
ഒപ്പം തന്നെ അവനുള്ള രണ്ടാമത്തെ ഉരുള അവന്റെ വായിൽ എത്തി…..
ഇന്ദ്രൻ അത് പാറുവിനെ നോക്കി ഗോഷ്ടി കാണിച്ച് ചവച്ചറച്ചു കഴിച്ചു….
അതിന് പാറു നാവ് പുറത്തിട്ടു കൊഞ്ഞനം കുത്തുകയാണ് ചെയ്തത്…..

“”” അല്ല മക്കളെ…… നിങ്ങൾ കഴിക്കുന്നില്ലേ……'””

ലക്ഷ്മിയമ്മ അവരോട് ചോദിച്ചു…..

‘”” സമയമാവുന്നല്ലേ ഉള്ളു അമ്മേ…… ഇപ്പൊ ഏട്ടൻ കഴിക്കട്ടെ……'””

ഇന്ദു പറഞ്ഞു…..

‘”” മ്മ്……
എന്നും ഇങ്ങനെ വാരികൊടുക്കാൻ എനിക്ക് പറ്റില്ല….. ഇനി അതിനൊക്കെ ആളുണ്ടല്ലോ….'””

ലക്ഷ്മിയമ്മ ഒരു ആക്കിയുള്ള ചിരിയോടെ പറഞ്ഞു….. ഇന്ദ്രനും ഇന്ദുവിനും അത് കേട്ടപ്പോ നാണമാണ് വന്നത്……

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.