⚔️ദേവാസുരൻ⚒️s2 ep4 [Ɒ?ᙢ⚈Ƞ Ҡ???‐??] 2935

പാറു പറഞ്ഞു……

?9?

‘”” ഒന്ന് പോടീ…… ഇനി ഒന്നും ബാക്കി ഇല്ല…..'”

ഇന്ദ്രൻ പറഞ്ഞു…..

“” എന്തായാലും മോന് ഇതുകൂടെ അങ്ങു ഒഴുക്കിയെക്ക്…. എന്നിട്ട് അമ്മയും മോനും സ്നേഹിച്ചോ…..'””

പാറു ലക്ഷ്മിയമ്മയുടെ അടുത്ത് ചേർന്ന് ഇരുന്നുകൊണ്ട് പറഞ്ഞു…..

‘”  പോടി…….പോടീ…….'””

ഇന്ദ്രൻ അവളെ നോക്കി ഒരു പുച്ഛ ഭാവത്തോടെ പറഞ്ഞു….

എന്നിട്ട് ബാക്കി കുപ്പികൾ എല്ലാം കമഴ്ത്താൻ തുടങ്ങി…..

‘”” അല്ല അമ്മേ…. ഇവിടെ ഇത്രപേരെ ഉള്ളോ….
നന്ദു ഏട്ടന്റെ അച്ഛനും അമ്മയും ഒക്കെ എവിടെ……..?????'”””

ഇന്ദു ചോദിച്ചു…..

‘”  ഹാ…. അവരോ….. അവരൊക്കെ പുറത്ത് പോയിരിക്കുകയാണ്…….
ഇന്ന് വൈകീട്ട് എത്തും……'”

ലക്ഷ്മിയമ്മ പറഞ്ഞു…..

‘”” അവർക്ക് ഞങ്ങൾ വന്നത് ചിലപ്പോ ഇഷ്ട്ടമാവില്ലായിരിക്കും… അല്ലെ അമ്മേ…..'””

ഇന്ദു അല്പം ആശങ്കയോടെ പറഞ്ഞു…..

‘”” ഇഷ്ട്ടമല്ലെന്നോ……
നിങ്ങളെയോ…… നല്ല ചേലായി…..
ഞങ്ങടെ ഇന്ദ്രന്റെ മനസ്സ് ഒരു പെണ്ണ് ഇളക്കി എന്ന് അറിഞ്ഞപ്പോ തന്നെ അങ്ങ് വരാൻ നിന്നതാ…. പിന്നേ നന്ദു ആണ് പറഞ്ഞത് നിങ്ങൾ സത്യം അറിയുമ്പോൾ വരട്ടെ എന്ന്…..
എന്നെ പോലെ തന്നെ അവരും നിങ്ങളെ ആണ് കാത്തിരിക്കുന്നത്…..
നേരിട്ട് അല്ലെങ്കിലും കേട്ട് കേൾവികളിൽ നിന്നും നിങ്ങളെ ഈ വീട്ടിൽ ഉള്ളവർ സ്വന്തം മക്കളുടെ സ്ഥാനത്താണ് കാണുന്നത്…….'””

ലക്ഷ്മിയമ്മ പറഞ്ഞു…..
അവരുടെ ആ വാക്കുകൾ കേട്ടപ്പോൾ ഇന്ദുവിന്റെ മുഖം വല്ലാതെ പ്രകാശിച്ചു…. അവൾക്ക് അവരെ കാണുന്നതിനുള്ള ആശങ്ക മാറി ആകാംക്ഷ നിറഞ്ഞു…..

ഈ സമയം ഇന്ദ്രന്റെ പണി തീർന്നിരുന്നു…..

‘”” കഴിഞ്ഞു….. ഇനി എനിക്ക് പോകാമോ…..'””

അവൻ പാറുനെ നോക്കി ചോദിച്ചു…….

‘”” പോയി കയ്യ് കഴുകി ഉള്ളിലേക്ക് പോടാ……
മൊരടാ…….'””

പാറു മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു….. ഏറെ നാളുകൾക്ക് ശേഷം അവളുടെ വായിൽ നിന്ന് മുരടൻ എന്ന വിളി കേട്ടപ്പോ അവന് എന്തെന്നില്ലാത്ത സന്തോഷമാണ് വന്നത്….

ഇന്ദ്രൻ വേഗം കയ്യൊക്കെ കഴുകി അകത്തേക്കു നടന്നു….

തൊട്ട് പിന്നാലെ പോകാൻ നിന്ന പാറുവിന്റെ കയ്യിൽ ലക്ഷ്‌മിയമ്മ പിടിച്ച് തടുത്തു…..

‘”” മോളെ…….'””

‘”” എന്താ അമ്മേ…….???? “””

‘””” നിങ്ങൾ രണ്ടുപേരുടെ കാല് ഈ വീട്ടിൽ കുത്തിയപ്പോ തന്നെ ഇവിടെ സന്തോഷവും ഐശ്വര്യവും നിറഞ്ഞു….'””

‘”” എന്താ അമ്മേ ഇത്……
ഞങ്ങൾ വന്നത് കൊണ്ടൊന്നും അല്ല ഇത്…..'””

..'”” മോളോന്നും പറയണ്ട…..
എന്റെ കുഞ്ഞിന്ന് എന്നെ ലച്ചിയമ്മേ എന്ന് വിളിച്ചു…..ഇനി എന്റെ രുദ്രൻ കൂടി പഴയ പോലെ ആയ ഞാൻ പൂർണ്ണമായും സന്തോഷവധി ആവും…..'””

ലക്ഷ്മിയമ്മ പറഞ്ഞു……

‘”” എല്ലാം ശരിയാവും അമ്മേ…..
ഞങ്ങൾ ഇല്ലേ……'””

പാറു ചിരിച്ചുകൊണ്ട് പറഞ്ഞും…… അവർക്കും ആ വാക്ക് വല്ലാത്തൊരു സ്വാന്തനം ആണ് നൽകിയത്…..

പിന്നീട് അവർ മൂവരും അകത്തേക്ക് കയറി ചെന്നു…..

അകത്തേക്ക് കയറി ചെന്ന ഇന്ദ്രൻ നേരെ പോയത് ഡയിനിങ് ടേബിളിന്റെ അടുത്തേക്ക് ആണ്…. അവൻ അവിടെ ഇരുന്നു…..

ലക്ഷ്മിയമ്മയും കൂടെ ഉണ്ടായിരുന്നു….

‘” റോസമ്മേ………
കഴിക്കാനുള്ളത് ഇങ്ങ് എടുത്തേ…….'””…

415 Comments

  1. രാജീവ് തിരുവാലി

    കിടു സഹോ

  2. പൊളിച്ചു മുത്തേ ഇങ്ങനെ പോയാൽ മതി

  3. ലക്ഷമി

    DK എടുത്ത പ്രയാസങ്ങളുടെ ഫലം നന്നായി ഈ പാർട്ടിൽ കാണാം. വളരെ ഇഷ്ടപ്പെട്ടു.

  4. അടുത്ത പാർട്ട് എപ്പോഴാ….?

Comments are closed.