⚓️OCEAN WORLD⚓️ദേവാസുരൻ – 2 [Demon king~DK] 2215

ഒരു പക്ഷെ അവൻ Demon Kingനേക്കാൾ വിനാശകാരി ആയേക്കാം……
എന്നാൽ ഇതല്ലാതെ നമുക്ക് മുന്നിൽ വേറെ വഴികൾ ഇല്ല…..
അവനെ നേർ വഴിക്ക് നയിക്കുവാൻ ആ പെൺ ഇണക്ക് കഴിയും എന്ന് വിശ്വസിക്കാം……'””

അയാൾ പറഞ്ഞു……

,,,,, പ്രഭോ……
ഇതിൽ എന്റെ മകന് ഉള്ള ദൗത്യം…..?

ഓടിൻ ചോദിച്ചു…..
അയാൾ ഓടിനെ ഒരു നോക്ക് നോക്കി….
ശേഷം കൈ ഉയർത്തി കണ്ണുകൾ അടച്ച് ചില മന്ത്രങ്ങൾ ജപിച്ചു…..

പെട്ടെന്ന് അയാളുടെ കയ്യിൽ ഒരു കെട്ട് താളിയോല ഗ്രന്ഥം വന്നുചേർന്നു……
അയാൾ അത് ഓടിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു…..

,,,,,, ഓടിൻ……..
ഇത് നിന്റെ മകന്റെ ജാതകം ആണ്…..
അവൻ പൂർണ്ണനാവാത്ത പക്ഷം ഇതിലുള്ളത് ഒന്നും അറിയരുത്……'”

,,,, ശരി പ്രഭോ…….

ഓടിൻ സമ്മതം മൂളി……

,,,,,, ഞാൻ വിടവാങ്ങുകയാണ്…..
എല്ലാവരും സജ്ജരാവുക……
മരണമാണ് വരുവാൻ പോകുന്നത്…..'”

അയാൾ എല്ലാവരെയും നോക്കികൊണ്ട് പറഞ്ഞു…..

ശേഷം അദ്ദേഹം തന്റെ കയ്യിലെ വജ്ര മോതിരത്തിൽ വിരൽ കൊണ്ട് തടവി……

അടുത്ത നിമിഷം അവിടെ ഒരു കറുത്ത ഹോൾ ഉയർന്ന് വന്നു……

അത് മറ്റൊരു ലോകത്തേക്ക് ഉള്ള കവാട വാതിൽ ആയിരുന്നു…..

,,,,,, ഞാൻ വിടവാങ്ങുകയാണ് ഓടിൻ……
എല്ലാം തായ് പെട്ടകങ്ങളുടെ വിധി പോലെ നടക്കും…..
സമയമാകുമ്പോൾ ഞാൻ വീണ്ടും വരും…..'””

അദ്ദേഹം പറഞ്ഞു…..
അവിടെയുള്ളവർ എല്ലാം അയാളെ നോക്കി കൈ കൂപ്പി നിന്നു……

അദ്ദേഹം അവരെ എല്ലാം ഒരു നോക്ക് കൂടെ നോക്കിയ ശേഷം അതിന്റെ ഉള്ളിലേക്ക് കയറിപ്പോയി……

അപ്പോൾ തന്നെ ആ ഹോൾ അടയുകയും ഇല്ലാതാവുകയും ചെയ്തു….

ഒരു നിമിഷം അവിടെ ഉള്ളവർ എല്ലാവരും നിശബ്ദരായി നിന്നു…..
ഓടിന്റെയും മെക്രോസിന്റെയും മുഖത്ത് അടങ്ങാത്ത ഭീതി ആയിരുന്നു…..

ഖലീസി ഓടിന്റെ ചുമലിൽ കൈ വച്ചു…..
അവൻ അവരെ നോക്കി…..

,,,,,ഓടിൻ…….
ആരാണ് അത്……
അദ്ദേഹം എന്തെല്ലാമാണ് പറഞ്ഞത്……..'””

ഖലീസി ചോദിച്ചു…..
ഓടിൻ ഖലീസിയുടെ ചുമലിൽ കിടക്കുന്ന റെയ് ഹാനെ ഒരു നോക്ക് നോക്കി…..

,,,,,. ഖലീസി….
അത്……..'””

അവൻ ചിലത് പറയാൻ തുടങ്ങിയതും പെട്ടെന്ന്…..

“”””,,,,,,,,,, ഓടിൻ ………'””””””