സൂര്യൻ.. [Athira] 74

Views : 2269

സൂര്യൻ..

Author : Athira

 
ഞാൻ സൂര്യൻ എന്ന കഥയുടെ ഇവിടെ ആദ്യഭാഗങ്ങൾ കുറച്ച് മാറ്റം വരുത്തിയിട്ടുണ്ട്

എഴുതാൻ വൈകിയതിൽ ക്ഷമിക്കുക

അവർ കാത്തിരുന്നു ഇരുട്ടിൻറെ സന്തതികൾ

ചന്ദ്രനോ നക്ഷത്രങ്ങളോ പിറക്കാത്ത രാത്രി

കടൽ കിടന്നു മുരണ്ടു . കടലിൽ ആയിരുന്നു അവരുടെ കണ്ണുകൾ രാത്രിക്ക് ചേരുന്നതായിരുന്നു അവരുടെ വസ്ത്രങ്ങൾ രാത്രിയുടെ മക്കളെപ്പോലെ പോലെ കറുത്ത പാൻറും കറുത്ത ടീഷർട്ടും ഗ്രൂപ്പിൻറെ തലവൻ  ഇടയ്ക്കിടെ വാച്ച് നോക്കിക്കൊണ്ടിരുന്നു 12 20 ഇനി 10 മിനിറ്റ് മാത്രം. 12 30ന് അവൾ എത്തുന്നു അവൾ അവൾ വിറ്റോറിയ എന്ന കപ്പൽ

അവർ ഇരുന്ന് കരിം പാറക്കെട്ടുകൾക്ക് പിറകിൽ രണ്ട് ബൊലേറോ കിടപ്പുണ്ടായിരുന്നു ഒന്നു കൊണ്ടു വരുന്ന ചരക്കു കൊണ്ടുപോകാനായി

തലവൻ ഇടയ്ക്കിടെ കേന്ദ്രത്തിലേക്ക് ക്ക് ഫോണിൽ ബന്ധപ്പെട്ടു കൊണ്ടിരുന്നു

ഇല്ല എത്തിയിട്ടില്ല ബോസ് റോസ്

ഞങ്ങൾ റെഡി ആയിരിക്കുന്നു

12 25 ആകാംക്ഷയുടെയും കാത്തിരിപ്പിൻ റെയും സൂചിമുനയിൽ ഈ നിമിഷങ്ങൾ ഈ തൊഴിലിനെ കൂടപ്പിറപ്പാണ്  അവർക്ക് അത് ശീലവും ആണ് ആകാശത്തെ  ഇടിമുഴക്കം കേട്ടപ്പോൾ കുറ്റി താടിക്കാരൻ തലവൻ അവൻ താടി തടവി കൊണ്ട് മുകളിലേക്ക് നോക്കി മഴ വീഴുമോ നോട്ടം പിന്നെയും വാച്ചിലേക്ക് ആയി  12 29 സെക്കൻഡ് സൂചി ജി ഇ 30 തൊട്ടില്ല ഇല്ല എന്നതും അതാ അകലെ അനന്തമായ കറുത്ത ജലനിരപ്പിന്  മീതെ വെളിച്ചം ചമയം തെറ്റിക്കാത്ത വിക്ടോറിയയുടെ  മാന്ത്രിക വെളിച്ചം

അടുത്ത നിമിഷം അവർ സ്പീഡ് ബോട്ടിൽ കയറി വിക്ടോറിയയുടെ അടുത്തേക്ക് കുതിച്ചു വിക്ടോറിയയിൽ നിന്നും മിനിറ്റുകൾ കൊണ്ട് ചരക്ക് സ്പീഡ് ബോട്ടിലേക്ക് മാറ്റി തിരകൾ മുറിച്ചു് കൊണ്ട് സ്പീഡ് ബോട്ട് കരയിലേക്ക് കുതിച്ചു

ബോസ് എല്ലാം ഒക്കെ ഞങ്ങൾ ഇതാ പുറപെട്ടു പാറ കൂറ്റൻ മാരെ വലം വെച്ച് ഇരുണ്ട തെങ്ങിൻതോപ്പിൽ അപ്പുറം നെടുനീളൻ നിരത്തിലേക്ക് വണ്ടികൾ ചെന്നിറങ്ങിയപ്പോൾ ഒരു നടുക്കം ഉണ്ടായി

എതിരെ കസ്റ്റംസ്  ജീപ്പ്

നടുക്കത്തെ അതിജീവിച്ച് കാർ റിവേഴ്സ് എടുക്കാൻ ഭാവിച്ചപ്പോൾ ആണ് പിന്നിലും  ജീപ്പ് തുടർച്ചയായി വെടിവെച്ചു കൊണ്ട് ഉണ്ട് പോലീസ് രണ്ട് കാറുകളും വളഞ്ഞു കാറുകളിൽ നിന്നും ചരക്ക് പോലീസ്  ജീപ്പിലേക്ക്  നീക്കി തങ്ങളെ അറസ്റ്റ് ചെയ്യാതെ ജീപ്പുകൾ സ്ഥലംവിട്ടു പോയപ്പോഴാണ് ചതി മനസ്സിലായത്

കുറ്റി താടിക്കാരൻ വിളിച്ചു പറഞ്ഞു കമോൺ ഫോളോ ഹിം അവർ  കസ്റ്റംസ് അല്ല

കാറുകൾ  ജീപ്പുകൾക്ക് പിന്നാലെ തെക്കു തിരിച്ചു റോഡ് 2 രണ്ട് രണ്ടര  കിലോമീറ്ററോളം മുന്നോട്ടു പോയപ്പോൾ  അകലെ തെരുതെരെ വെടിയൊച്ച മുഴങ്ങി മുൻപിൽ ഇതിൽ ഒരു വളവാണ് കാറുകൾ  ആ വളവു തിരിഞ്ഞു ചെന്നതും അവർ കണ്ടു

ഹൃദ്യമായ ദൃശ്യം കസ്റ്റംസിലെ  ജീപ്പുകളിൽ  ഒരെണ്ണം മരത്തിലിടിച്ചു നിൽക്കുന്നു തൊട്ടുപുറകിൽ രണ്ടാമത്തെ ജീപ്പ് രണ്ടിനെയും മറവിൽ നിന്നും ബുള്ളറ്റുകൾ ചീറിപ്പാഞ്ഞു ലക്ഷ്യം അകലെ കിടക്കുന്ന ബൊലേറോ ബൊലേറോ ഇൽ നിന്നും ശക്തമായ വെടിയൊച്ചകൾ ജീപ്പുകൾ വിറപ്പിച്ചു

കുറ്റി താടിക്കാരൻ താടി തടവി സൂക്ഷിച്ചുനോക്കി ആ ബൊലേറോ

Recent Stories

The Author

Athira

12 Comments

  1. വളരെ നന്നായിട്ടുണ്ട്.. ബാക്കി കൂടെ പെട്ടെന്ന് പോന്നോട്ടെ..
    👍

    1. Adutha dhivasam edam thanks

  2. വളരെ നന്നായിട്ടുണ്ട്.. ചടുലമായ അവതരണം.. കൂടുതൽ വ്യക്തത നല്കാതെയുള്ള അവതരണമാണ്,ഒരുപക്ഷേ സസ്പെൻസ് നിലനിർത്താൻ ആയിരിക്കുമല്ലേ..ബാക്കി പൊന്നോട്ടെ.. ആശംസകൾ💟

  3. അശ്വിനികുമാരൻ

    🙄😳

  4. മന്നാഡിയാർ

    ♥♥♥

    1. മന്നാഡിയാർ

      ഒന്നും അങ്ങട് മനസ്സിലായില്ല.

    2. 😍😍😍

  5. കുഞ്ഞപ്പന്‍ പ്രഭു ⅻ ✔

    😍

    1. 😍😍😍😍

    1. ❤❤❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com