♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

കഴിഞ്ഞ മൂന്ന് വർഷത്തെ എന്റെ സാമ്പാദ്യം എന്റെ കുടുംബത്തിന്റെ സന്തോഷം ആണ്…. വീടിന്റെ പേരിൽ ഉണ്ടായിരുന്ന ലോൺ തീർന്നു, ഇച്ചേച്ചി IELTS പാസ് ആയി… UK യിൽ ജോലി ശെരിയായിട്ടുണ്ട്… വിസ വരാൻ വേണ്ടി കാത്തിരിക്കുകയാണ്…

അന്വേഷിച്ചപ്പോൾ രണ്ട് മാസത്തിനുള്ളിൽ ഇച്ചേച്ചിയുടെ വിസ റെഡി ആകും എന്നാണ് അറിഞ്ഞത്….

ആകെ ഉള്ള പ്രശ്നം അമ്മച്ചി ആണ്… ഇച്ചേച്ചി പോയി കഴിഞ്ഞാൽ അമ്മച്ചി തനിച്ച് ആകും… എങ്ങനെയെങ്കിലും അമ്മച്ചിയെ എന്റെ കൂടെ കൂട്ടണം… അത് മനസിൽ കണ്ടു കൊണ്ടാണ് ഓഫീസിലേ പ്യുൺ മണിയേട്ടനോട് ഒരു വാടക വീട് കിട്ടുമോ എന്ന് അന്വേഷിക്കാൻ ഏല്പിച്ചത്……

അമ്മച്ചി ആ വീട് വിട്ട് എങ്ങോട്ടും വരാൻ സാധ്യത ഇല്ല…. ആ വീടിനോട് അത്രക്ക് അറ്റാച്ച്മെന്റ്റ് ഉണ്ട്… പക്ഷെ കൊണ്ട് പോയെ പറ്റു…..…

രണ്ട് ദിവസം അമ്മച്ചിയോടും ഇച്ചേച്ചിയോടും ഒപ്പം കൂടി തിങ്കളാഴ്ച രാവിലത്തെ ബസിനു ഞാൻ തിരിച്ചു…

വീട്ടിൽ നിന്നും ഇറങ്ങി റോഡിലിറങ്ങിയപ്പോൾ തന്നെ ഒരു റിട്ടേൺ ഓട്ടോ കിട്ടി… ബസ് സ്റ്റാൻഡിൽ അന്വേഷിച്ചപ്പോൾ പോകേണ്ട ബസ് എത്തിയിട്ടില്ല എന്ന് അറിയാൻ കഴിഞ്ഞു….

“ഇപ്പൊ വരും… സമയം ആകുന്നെ ഉള്ളു…..”

കൽപ്പറ്റ ജോലി ചെയ്തിരുന്ന സമയത്ത് വെള്ളിയാഴ്ച രാത്രി വന്നാൽ ഞായറാഴ്ച വൈകിട്ടത്തെ ബസിന് പോകും…. . അല്ലെങ്കിൽ കൽപ്പറ്റ എത്തുമ്പോഴേക്കും ഉച്ചയാകും…. ഇനിയിപ്പോ മാനന്തവാടി വരെ എത്തിയാൽ മതിയല്ലോ…. അത് കൊണ്ട് തന്നെ യാത്ര രാവിലത്തേക്ക് മാറ്റി…. തണുത്ത കാറ്റും കൊണ്ടുള്ള യാത്ര ഒരു പ്രത്യേക ഫീൽ ആണ്…

പുലർച്ചെ ആയതു കൊണ്ടാവണം ബസിൽ അതികം തിരക്കില്ലാത്തതു… കുറച്ചു സമയത്തിന് ശേഷം ബസ് ട്രാക്കിൽ നിന്നും നീങ്ങി തുടങ്ങി…

“ഡീ…… ഒന്ന് വേഗം ഓടി വാ… നീ എന്താ അവിടെ കിടന്നു തിരിഞ്ഞു കളിക്കുന്നെ…. ആരെ വായിനോക്കി നിൽക്കുവാ… ബസ് എടുത്തേ കണ്ടില്ലേ…..”

ഡ്രൈവറുടെ തൊട്ടു പിറകിൽ ഉള്ള സീറ്റിൽ ഉണ്ടായിരുന്ന ഒരു പെൺകുട്ടി തല പുറത്തേക്ക് ഇട്ടു കൊണ്ട് അലറി വിളിച്ചു….

തല പുറത്തേക്കിട്ട് കൊണ്ടുള്ള നിൽപ്പും ഉച്ചതിൽ ഉള്ള അലർച്ചയും ബസിൽ ഉള്ള പലരുടെയും ഉള്ളിൽ ചിരി വിടർത്തി….

“ന്റെ പാത്തൂ…. ഒന്ന് മെല്ലെ കൂക്കി വിളിക്ക്‌ …. ചെവി പോയല്ലോ മനുഷ്യന്റെ…..” ഡ്രൈവർ ഒരു കള്ള ചിരിയോടെ ആ പെൺ കുട്ടിയെ നോക്കി….

“എല്ലാ ദിവസം പത്ത് മിനിറ്റ് ലേറ്റ് ആയി വരുന്ന നിങ്ങളോട് ആരാ ഇന്ന് കൃത്യ സമയത്ത് വരാൻ പറഞ്ഞെ…. ബസ് ലേറ്റ് ആണെങ്കിൽ തന്നെ ആ പെണ്ണ് ഓടി പിടിച്ച കേറുവാ… നേരത്തെ ആണെങ്കിൽ പിന്നെ പറയണോ….”

“ഹഹഹ… ഇവളുടെ ഒരു കാര്യം….”

ഡ്രൈവറോടൊപ്പം കണ്ടക്ടറും ചിരിയിൽ പങ്കു ചേർന്നു..

സംസാരത്തിൽ നിന്നും പെരുമാറ്റത്തിൽ നിന്നും ആ പെൺകുട്ടിയും കൂട്ടരും ഈ ബസിലെ സ്ഥിരം യാത്രക്കാരാണെന്നു മനസ്സിലായി….
തലയിൽ തട്ടം ഉള്ളത് കൊണ്ട് അവളുടെ മുഖം കാണാൻ പറ്റിയില്ല… പക്ഷെ ആ കുറുമ്പ് എന്തോ എനിക്ക് ഇഷ്ടപ്പെട്ടു..

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.