♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

“ടാ… ഒന്ന് വേഗം വാടാ…. 6.15 നാണു ബസ്…..” വിനീത് ആണ്.. എന്റെ ഉറ്റ സുഹൃത്തു….
എന്നെ ബസ് സ്റ്റാൻഡിൽ വിടാൻ വേണ്ടി ബൈക്കും കൊണ്ട് കാത്തു നിൽക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി…

അമ്മച്ചിയേയും ഇച്ചേച്ചിയെയും ഒറ്റയ്ക്ക് ആക്കി പോകുമ്പോൾ എനിക്കുള്ള ധൈര്യം ഇവരാണ്… എന്റെ സുഹൃത്തുക്കൾ… എനിക്ക് പകരം ഓടി വരാൻ അവരുണ്ടാകും എന്ന ധൈര്യം….

“പിടക്കാതെ ഇരിയെടെ… 5 മിനിറ്റ് ദൂരം പോലും ഇല്ലാലോ….”

“ആ….. അതും പറഞ്ഞു താളം ചവിട്ടി നിന്ന് ബസ് എങ്ങാൻ വിട്ടു പോയാൽ പുറകെ കത്തിക്കാനൊന്നും എന്നെ കൊണ്ട് പറ്റില്ലാട്ടോ… അടുത്ത ബസിനു കേറി പോകേണ്ടി വരും….”

“ഓ മ്ബ്ര……”

അമ്മച്ചിയോടും ഇച്ചേച്ചിയോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി….

ബൈക്കിന്റെ കണ്ണാടിയിൽ കൂടി രണ്ട് പേരും മുഖം തുടക്കുന്നത് കാണാമായിരുന്നു…

അവരെ വിട്ടു പോകാൻ താല്പര്യം ഉണ്ടായിട്ടല്ല…. പക്ഷെ ഈ ജോലി ഞാൻ അത്രയും കഷ്ടപ്പെട്ട് നേടിയതാണ്…. ഞങ്ങൾക്ക് ഇപ്പൊ അത്യാവശ്യവും ആണ്…..

ബസ് സ്റ്റാൻഡിൽ എത്തുമ്പോഴേക്കും ബസ് പുറപ്പെടാൻ റെഡി ആയി നിൽപ്പുണ്ട്….

അധികം തിരക്കില്ലാത്തതു കൊണ്ട് സൈഡ് സീറ്റ് തന്നെ കിട്ടി…

പുറത്തെ കാഴ്ചകളെക്കാൾ വീട് എന്ന ചിന്തയായിരുന്നു ഉള്ളു നിറയെ…

അഞ്ച് വർഷം മുൻപ് അപ്പച്ചൻ ഞങ്ങളെ വിട്ടു പോകുമ്പോ ഞാൻ ബിടെക് സെക്കന്റ് ഇയർ ആണ്… ഇച്ചേച്ചി അന്ന് നഴ്സിംഗ് കഴിഞ്ഞു വീടിനു അടുത്തുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ജോയിൻ ചെയ്തിട്ടേ ഉള്ളു….

പിന്നീടങ്ങോട്ട് മുണ്ട് മുറുക്കി ആണ് ഞങ്ങൾ കഴിഞ്ഞത്… ഇച്ചേച്ചിയുടെ നാലക്ക ശമ്പളം ഒന്നിനും പോരാതെ വന്നപ്പോൾ അവധി ദിവസങ്ങളിലും രാത്രിയിലും കൂട്ടുകാരുടെ കൂടെ കാറ്ററിങ്ങിനും മറ്റു ചെറിയ ചെറിയ ജോലികൾക്കും ഒക്കെ പോയി തുടങ്ങി….

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.