“ഇച്ചായ….” നജു എഴുന്നേറ്റു പോകാൻ തുണിഞ്ഞ മെൽവിന്റെ കയ്യിൽ പിടിച്ചു….
“മ്മ്….???”
“സോറി….. ഞാൻ… എന്റെ അവസ്ഥ എന്നെക്കാൾ ഇച്ചായന് അറിയാലോ…..”
“മ്മ്….”
“ഇച്ചായാ….. ദേഷ്യം ഉണ്ടാവുമെന്ന് അറിയാം…. പക്ഷെ മനസ്സിൽ എന്നോട് വെറുപ്പ് വെക്കരുത്…. എപ്പോഴെങ്കിലും കാണുമ്പോൾ മുഖം തിരിച്ചു കളയരുത്… എനിക്ക് വേണ്ടി ഒരു ചിരി എങ്കിലും ബാക്കി വെക്കണേ…….”
മെൽവിൻ നജുവിന്റെ കയ്യിലെ പിടി മുറുക്കി….….
“ഞാൻ പോട്ടെ….. ബസിനു സമയം ആയി…..”
ഒരു മറുപടി അവൾ പ്രതീക്ഷിച്ചിരുന്നില്ല…. മറുപടിക്ക് കാത്തു നിൽക്കാതെ നജു ബസ് സ്റ്റാൻഡിനു അകത്തേക്ക് കയറി പോയി…..
മെൽവിന് നൽകാൻ മൗനത്തിൽ കൂടുതൽ ഒരു മറുപടിയും ഉണ്ടായിരുന്നില്ല….…..
ചായയുടെ പൈസ കൊടുത്ത് പുറത്തേക്ക് ഇറങ്ങിയ മെൽവിൻ റോഡ് സൈഡിൽ പാർക്ക് ചെയ്ത ബുള്ളറ്റിൽ കയറി. ഹെൽമെറ്റ് എടുത്ത് തലയിൽ വെക്കുമ്പോഴും കിക്കർ അടിച്ചു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോഴും ഒക്കെ മെൽവിന്റെ മനസ്സിൽ നൂറു നൂറു ചോദ്യങ്ങൾ ആയിരുന്നു….. ഉത്തരം കിട്ടാൻ പാടുള്ള ചോദ്യങ്ങൾ….
സൈലൻസറിൽ നിന്നുള്ള കാതടപ്പിക്കുന്ന ശബ്ദത്തോടെ ബുള്ളറ്റ് മുന്നോട്ട് നീങ്ങി… അപ്പോഴും മെൽവിന്റെ മനസ് നജുന്റെ കൂടെ യാത്ര ചെയ്യുകയാണ്….….
???????????????
ഇത് എന്റെ കഥയാണ്…. മെൽവിൻ എന്ന എന്റെ കഥ…..
നാല് വർഷങ്ങൾക്ക് മുൻപ്
2015 ഏപ്രിൽ 20
തിങ്കൾ
തലേ ദിവസം ഒരുക്കി വെച്ച ബാഗിൽ അത്യാവശ്യം വേണ്ട എല്ലാം ഉണ്ടെന്നു ഒന്നുകൂടി ഉറപ്പ് വരുത്തി ഞാൻ റൂമിൽ നിന്നും ഇറങ്ങി… സമയം രാവിലെ 6 മണി കഴിഞ്ഞിട്ടുണ്ട്….
ഇറയത്ത് എന്നെ യാത്രയാക്കാൻ നിൽക്കുന്ന അമ്മച്ചിയും ഇച്ചേച്ചിയും മുഖത്തുള്ള വിഷമയം മറച്ചു വെക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഫലം ഇല്ല….…. എന്റെ അവസ്ഥയും മറിച്ചല്ല….
ആദ്യമായിട്ടാണ് ഞാൻ അവരെ വിട്ടു നിൽക്കുന്നത്….
“പോട്ടെ അമ്മച്ചി…. ഇച്ചേച്ചി….” രണ്ട് പേരെയും ഞാൻ മുറുകെ കെട്ടി പിടിച്ചു. ഓരോ നിമിഷം കഴിയുന്തോറും എന്റെ മനസിന്റെ പിടി വിടാൻ തുടങ്ങിയിരുന്നു….
♥♥♥♥♥
??
??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????
Tnku
പൊളി മോനെ
Tnku?
???
?
Nice start. Will be waiting to read next parts.
Tnku.
ആശാനേ അടിപൊളി ആയിട്ടുണ്ട്…?
Tnku…. ??
ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????
Tnku…. Adutha bagham pettennu varumto
Good❤
Tnku?
അണ്ണാ പൊളിച്ചു…. ❤❤❤❤
കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤
Tnku…. എന്നെ ഓർമയിൽ വെച്ചതിനു.
ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?
വന്നല്ലോ വനമാല
പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……
ഒരു പരീക്ഷണം ആണു ?
വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
തുടക്കം ???
❤️❤️❤️❤️
അയക്കൂറ അല്ല, നത്തോലിയും അല്ല
6- 8 പാർട്സ് ഉണ്ടാകും…