♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഓഫീസിൽ നിന്നു ഇറങ്ങി നേരെ ടൗണിലേക്ക് വെച്ചു പിടിച്ചു…കുറച്ചു പർച്ചേസ് ഉണ്ടായിരുന്നു… തേയില തേൻ അങ്ങനെ കുറച്ചു വയനാടൻ സ്പെഷ്യൽ… അന്ന് ജോയിൻ ചെയ്തതിന്റെ ആഴ്ച പോയി വന്നതിനു ശേഷം നാട്ടിലേക്ക് പോയിട്ടില്ല… ഒരു ദിവസത്തേക്ക് ആയിട്ട് പോകുന്നത് മെനക്കേട് ആണ്….

 

രണ്ട് ദിവസം വളരെ പെട്ടെന്ന് കഴിഞ്ഞു പോയി…

ശനിയാഴ്ച ഫ്രണ്ട്സിന്റെ കൂടെ പറശ്ശിനിക്കടവ് വരെ പോയി… അവിടെ തൊഴുത് ഇറങ്ങിയപ്പോൾ വല്ലാത്തൊരു ഫീൽ… മമ്പയറും ചായയും കഴിച്ച് ഞങ്ങൾ അവിടെ ചന്തയിൽ മുഴുവൻ കയറി ഇറങ്ങി… ഉച്ചയ്ക്ക് അന്നപ്രസാദവും കഴിച്ചിട്ടാണ് മടങ്ങിയത്….

ഞായറാഴ്ച ഇച്ചേച്ചിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നിരുന്നു… ഇച്ചേച്ചി UK യിലേക്ക് പോകുന്നതിനു മുൻപ് ഒറപ്പിക്കൽ എങ്കിലും നടത്തണം എന്നാണ് അമ്മച്ചിക്ക്….

ചെറുക്കൻ നാട്ടിൽ ബിസിനസ് ആണ്…. അവര് പെണ്ണ് കണ്ട് പോയതിനു ശേഷം ഞാൻ ഇച്ചേച്ചിയോട് സംസാരിച്ചു…. അത്ര സുഖം ഉള്ള മറുപടി ആയിരുന്നില്ല….

അമ്മച്ചിക്ക് ടെൻഷൻ ആണ്… ഇച്ചേച്ചിക്ക് വയസ്സ് അധികം ആയി എന്ന് എപ്പോഴും പറയും….

തിങ്കളാഴ്ച രാവിലത്തെ ബസിൽ പോയാൽ ലേറ്റ് ആകും എന്നുള്ളത് കൊണ്ട് തലേന്ന് വൈകിട്ടതെ ബസിനു ഞാൻ മാനന്തവാടിക്ക് തിരിച്ചു…

 

2019 മാർച്ച് 11

തിങ്കൾ

രാവിലെ 9 മണിയോട് അടുപ്പിച്ചു ഞാൻ ഓഫീസിൽ എത്തി…

ചുറ്റുമുള്ള ഏകദേശം എല്ലാ കസേരകളിലും ഉടമസ്ഥർ ഉണ്ട്…. സാധാരണ കാണാറുള്ള ചായ കുടി പത്രം വായന കത്തിയടി ഒന്നും ഇന്ന് ഇല്ല…..

ഒരു ചിരിയോടെ ഞാൻ എന്റെ ജോലിയിലേക്ക് തിരിഞ്ഞു…

ഏകദേശം അര മണിക്കൂർ കഴിഞ്ഞപ്പോ മണിയേട്ടൻ വന്നു മാഡം വിളിക്കുന്നുണ്ടെന്നു പറഞ്ഞു…

 

“പെട്ടെന്ന് ചെല്ലണം എന്ന മാഡം പറഞ്ഞത്… എന്തോ അത്യാവശ്യം ആണ്…..”

“ഓകെ…….”

 

മാഡത്തിന്റെ ചേമ്പറിലേക്ക് ചെല്ലുമ്പോൾ ഒരു എട്ടിന്റെ പണി തരാൻ ആണ് വിളിച്ചത് എന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചില്ല….

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.