♨️ മനസ്വിനി ?1️⃣ «??? ? ?????» 2929

പിറ്റേന്ന് വൈകിട്ട് ലോഡ്ജിൽ നിന്നും ബാഗും എടുത്ത് ഇറങ്ങി… ബാഗ് ഉള്ളത് കൊണ്ട് ഒരു ഓട്ടോ വിളിച്ചു…. പോകുന്ന വഴിക്ക് റോഡ് സൈഡിലെ ഒരു ഷോപ്പിന് മുന്നിൽ നിർത്താൻ ഡ്രൈവറോട് പറഞ്ഞു….

 

“മണിയേട്ടാ… രണ്ട് മിനിറ്റ്… കുറച്ചു ക്ലീനിങ് സാധനം വാങ്ങാൻ ഉണ്ട്…. പോയിട്ട് ഒന്ന് വൃത്തിയാക്കാലോ…”

“അതൊക്കെ ഞാൻ ശാന്തയോടു പറഞ്ഞു ഏല്പിച്ചിട്ടുണ്ട്… വീട് മുഴുവൻ അടിച്ചു തുടച്ചു ഇടാൻ… സാറിപ്പോ വണ്ടിയിൽ കയറു..”

“അയ്യോ… എന്തിനാ വെറുതെ….”

“അതൊന്നും സാറ് നോക്കണ്ട…”

അന്ന് രാത്രിയിലെ ഭക്ഷണം ശാന്തേച്ചിയുടെ വക ആയിരുന്നു… അടുക്കളയിലേക്കുള്ള പാത്രങ്ങളും സാധനങ്ങളും ഒക്കെ വാങ്ങുന്നത് വരെ അത് തുടർന്നു…

 

ഓഫീസിൽ എന്നെ കൂടാതെ രണ്ട് അസിസ്റ്റന്റ് എഞ്ചിനീയർമാർ (AE) കൂടെ ഉണ്ട്…

രാജീവ്, ഡിപ്പാർട്മെന്റിൽ ജോയിൻ ചെയ്തിട്ട് 5 വർഷം ആയി. അടുത്ത് തന്നെ പ്രൊമോഷൻ ആവാൻ സാധ്യത ഉണ്ട്… . തിരുവനതപുരത്തു ആയിരുന്നു ഇത്രയും നാൾ… അവിടെ വെച്ചു മിനിസ്റ്ററുടെ പേർസണൽ സ്റ്റാഫുമായിട്ട് ചെറിയൊരു തർക്കം… നേരെ വയനാട്ടിലേക്ക് ട്രാൻസ്ഫർ. ആള് സ്ട്രൈറ്റ് ആണ്… പുള്ളി ആയിട് ആരുടെ കാര്യത്തിലും ഇടപെടില്ല… പുള്ളിടെ കാര്യത്തിൽ ആരെയും കൈ കടത്താനും സമ്മതിക്കില്ല…

 

പിന്നെ ഉള്ളത് രവീന്ദ്രൻ… എല്ലാരും രവിയേട്ടൻ എന്നാണ് വിളിക്കാറ്. രവിയേട്ടൻ യൂണിയന്റെ വല്യ നേതാവാ… ഇപ്പൊ കുറച്ചു നാളായിട്ട് ആള് ലീവ് ആണ്.. മകളുടെ അടുത്ത് പോയതാണ്… ന്യൂസിലാൻഡിൽ…

 

ഒരു മാസം പെട്ടെന്ന് കടന്നു പോയി… ഞാൻ കാര്യങ്ങളൊക്കെ കണ്ടും നോക്കിയും മനസ്സിലാക്കി വരുന്നു…. രാജീവ് സർ എല്ലാ സപ്പോർട്ടും തന്നു കൂടെ ഉണ്ട്……

22 Comments

  1. ♥♥♥♥♥

  2. വിശ്വനാഥ്

    ??????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

  3. പൊളി മോനെ

  4. Nice start. Will be waiting to read next parts.

  5. ആശാനേ അടിപൊളി ആയിട്ടുണ്ട്…?

    1. Tnku…. ??

  6. ഹായ്…. മനോഹരമായ തുടക്കം തന്നെ…. ❤❤❤????

    1. Tnku…. Adutha bagham pettennu varumto

  7. രുദ്ര രാവണൻ

    Good❤

  8. അണ്ണാ പൊളിച്ചു…. ❤❤❤❤
    കുറെ കാലം കൂടി വന്നതല്ലേ സാദനം പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു…. ❤❤❤

    1. Tnku…. എന്നെ ഓർമയിൽ വെച്ചതിനു.

      ലേറ്റ് ആകാതെ പോസ്റ്റ് ചെയ്യും…. ?

  9. അറക്കളം പീലിച്ചായൻ

    വന്നല്ലോ വനമാല

    1. പീലിച്ചയോ…. എന്നെ ഓർക്കുന്നു എന്നറിഞ്ഞതിൽ തന്നെ ഒരുപാടു സന്തോഷം……

      ഒരു പരീക്ഷണം ആണു ?

      1. വന്നത് ഒരു കുഞ്ഞു കഥ ആയിട്ടാണ് എന്ന് തോന്നുന്നല്ലോ???
        തുടക്കം ???
        ❤️❤️❤️❤️

        1. അയക്കൂറ അല്ല, നത്തോലിയും അല്ല

          6- 8 പാർട്സ് ഉണ്ടാകും…

Comments are closed.