ഹൃദ്രം ??? [നൗഫു] 3791

അവളുടെ ഓപ്പറേഷൻ കഴിഞ്ഞു.. കാഴ്ച തിരിച്ചു കിട്ടി..  അവളുടെ വാക്കുകളിൽ നല്ല സന്തോഷം നിറഞ്ഞിരുന്നു..

 

“”ഓപ്പറേഷൻ തിയേറ്ററിലേക്ക് കയറുന്ന സമയം പോലും നിങ്ങളെ ഒന്ന് കാണുവാൻ ആയിരുന്നു എന്റെ ഖൽബിൽ കൊതി ഉണ്ടായിരുന്നത്.. അത് പോലെ തന്നെ എനിക്ക് കാഴ്ച കിട്ടി ആദ്യം കാണുന്നത് നിങ്ങളെ ആയിരുന്നെങ്കിൽ എന്നും കൊതിച്ചിരുന്നു.. പക്ഷെ..””

 

കുറച്ചു സമയം അവൾ ഒന്നും മിണ്ടാതെ ഇരുന്നു.. അതിനുള്ള അർത്ഥം എനിക്ക് മനസിലായി…

 

“”എനിക്കൊന്ന് കാണുവാൻ പറ്റുമോ..”” 

 

ജാസ്മിൻ പെട്ടന്നായിരുന്നു ചോദിച്ചത്…

 

എനിക്ക് എന്താണ് പറയേണ്ടത് എന്ന് അറിയാത്ത ഒരു അവസ്ഥ.. 

 

“”ഞാൻ മാത്രമല്ലട്ടോ ഇക്കയെ കാണാൻ കാത്തിരിക്കുന്നത്…”” 

 

ജാസ്മിൻ അതും പറഞ്ഞു നിർത്തി…

 

എന്റെ മനസ്സിൽ എന്തെല്ലാമോ മിന്നി മറഞ്ഞു.. അവൾ മാത്രമല്ല എന്നെ കാണാൻ നിൽക്കുന്നത് എന്ന് പറയുമ്പോൾ…

 

“”ഇക്കാ..”” 

 

ജാസ്മിന്റെ ശബ്ദമായിരുന്നു എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്…

 

“”എന്താ ഓർക്കുന്നത്…””

 

“”ഹേയ് ഒന്നുമില്ല…””

 

“”അല്ല എന്തോ ഉണ്ട്… ആരാ ഇവിടെ കാണാൻ നിൽക്കുന്നത് എന്നല്ലേ…””

 

“”ഹ്മ്മ്..”” 

 

ഞാൻ അറിയാതെ തന്നെ അവളുടെ ചോദ്യത്തിന് മൂളി പോയി…

 

“”അതവിടെ നിൽക്കട്ടെ..  ഞാൻ വേറെ ഒരു കാര്യം ചോദിക്കാം..””

 

“”എന്താ…””ഇ

 

നി എന്ത് കുനിഷ്ഠാണ് അവൾ ചോദിക്കാൻ പോകുന്നത് എന്നറിയാതെ ഞാൻ ചോദിച്ചു…

 

“”ഇക്കാന്റെ കല്യാണം ഉറപ്പിച്ചോ…”” 

 

ഞാൻ ഒരിക്കലും അവളിൽ നിന്നും പ്രതീക്ഷിക്കാതെ ഇരുന്ന ചോദ്യമായിരുന്നു അത്…

 

“”ഹേയ്.  ഇല്ല.  ഇങ്ങനെ ചായ കുടിച്ചു നടക്കുന്നുണ്ട്…””

 

“”ആഹാ.. കണ്ട പെൺകുട്ടികളുടെ വായിൽ നോക്കി നടക്കാണല്ലോ…”” 

 

ജാസ്മിൻ ഒരു ചിരിയോടെ പറഞ്ഞു… വീണ്ടും തുടർന്നു..

 

“”എന്നാലേ ഇനി ആരെയും കാണാൻ ഇക്ക പോവണ്ട.. ഇക്കാനെ കുറിച്ച് അറിഞ്ഞത് മുതൽ ഇവിടെ ഒരാൾ കാണാൻ നിൽക്കുന്നുണ്ട്.. ഇക്കാക് ഇഷ്ട്ടമായാൽ നമുക്ക് ഉറപ്പിക്കാം.. എന്ത് പറയുന്നു എന്റെ ശിഹാബിക്ക….””

 

Nb : കഥ മാത്രം ആണൊ എന്ന് ചോദിച്ചാൽ അല്ല… എനിക്ക് അറിയുന്ന ഒരു കുഞ്ഞു കഥ.. 

 

ബൈ

 

നൗഫു…❤❤❤

 

Updated: December 4, 2021 — 8:51 pm

44 Comments

  1. ബ്രോ അടിപൊളി ഇപ്പോഴാ വായിച്ചേ തുടർച്ചയുണ്ടാകുമോ ഇതിന്റെ

  2. ഇക്ക നന്നായിട്ടുണ്ട് ?

    ഒരു പാർട്ടും കൂടി എഴുതാരുതോ

  3. കഥാനായികയ്ക്ക് കണ്ണിന് പ്രശ്നം, നായകന് ജീവിത പ്രശ്നം, രണ്ടു പേരും കണ്ടു മുട്ടുന്നത് ആകാശയാനത്തില്‍…സംഗതി ബജറ്റിലൊതുങ്ങിന്നില്ലല്ലോ കോയാ..!! ???

    ഒരു മാതിരി പേരായിപ്പോയി.. പേര് കണ്ടു വല്ല ഹൃദ്രോഗിയുടെയും കദന കഥയായിരിക്കുമെന്ന് നിരീച്ചു.. ആശങ്കക്കായം കൂട്ടാന്‍ പേരിന്റെ കൂടെ നീലിച്ച മൂന്നു ഹൃദയവും.. പേരില്‍ മാത്രമേ കദനമുള്ളൂ കഥയില്‍ കുറെ നന്മകളും നല്ല മനുഷ്യരും ഉണ്ടെന്നറിയാണ്‍ വായിച്ചു തന്നെ അറിയണം.. ???

    പതിവ് പോലെ തന്നെ നല്ലൊരു കുഞ്ഞ് കഥ, മുഴുവനും പറഞ്ഞു തീര്‍ക്കാതെ പകല്‍ക്കിനാവും പാതിരാക്കിനാവും കാണുന്നവര്‍ക്കായി അവസാനം വിട്ടു കൊടുത്തത് ഇഷ്ടായി..???

    പതിവ് പൈങ്കിളികള്‍ ഇല്ലാതിരുന്നതും നന്നായിരുന്നു ???

    വായിയ്ക്കാന്‍ ചെലവാക്കിയ പത്തു പതിനഞ്ച് മിനിറ്റ് നഷ്ടമാക്കാത്ത ഒരു കുഞ്ഞ് കഥ.. വളരെ നന്നായിട്ടുണ്ട്…

    ???

    1. ഫ്‌ളൈറ്റ്‌ മാറ്റി ksrtc ആകേണ്ടി വരുമോ…?

      നീ പ്രൊഡ്യൂസർ ആകും എന്നുള്ള ഒരൊറ്റ വിശ്വസം കൊണ്ട് എഴുതി കൂട്ടുന്നതാണ്…???

      പേരിലൊക്കെ എന്തേലും ഇരിക്കുന്നുടോ ???… ബല്ലാത്ത ജാതി പേര് ആയി പോയി.. ഞാൻ ഉദേശിച്ചത്‌ ആരും മനസിലാക്കിയില്ല…

      സന്തോഷം.. ഒരുപാട് സന്തോഷം. ഇത്രയും നല്ല ഒരു കമെന്റ് തന്നതിൽ…????

      നിന്റെ കമെന്റ് ഇവിടെ ഇപ്പൊ അതികം കാണാറില്ലല്ലോ…

      എവിടെ യാണ് ഇപ്പൊ..

      നാട്ടിലാണോ

      1. ഉദേശിച്ചത് ആര്‍ക്കെങ്കിലും മനസിലാവണമെങ്കില്‍ ആ ഉദേശത്തോടെ കഥയ്ക്ക് പേരിടണം.. ഗൂഗിളില്‍ ആദ്യം കാണുന്ന വാക്കെടുത്ത് കഥയ്ക്ക് പേരിട്ടാല്‍ അത് മനസിലാക്കാനും മാത്രം പോങ്ങന്‍മാരല്ല വായനക്കാര്‍…!! ???

        എന്റെ കമന്റുകള്‍ അധികമല്ല, ഒട്ടും കാണാറില്ലെങ്കിലെന്താ ഇവിടെ ശാന്തിയും സമാധാനവും വലിയതോതില്‍ നിശബ്ദതയും കളിയാടുന്നില്ലേ…!!??? എന്തേ ഇഷ്ടല്ലേ അതൊന്നും??? ???

        1. കണ്ട ബൂർഷാകളെ പോലെ പെരുമാറല്ലേ ???

  4. Very nice and touching story.
    All the best.

    1. താങ്ക്യൂ ❤❤❤

  5. കൊള്ളാം ….??

    1. താങ്ക്യൂ ❤❤❤

  6. നന്നായിട്ടുണ്ട്

    1. താങ്ക്യൂ ❤❤❤

  7. തനിക്കുമാത്രം എവിടുന്നാക്കിട്ടുന്നെ ഇത്തരത്തിലുള്ള കഥകൾ കിട്ടുന്നെ….. സത്യം പറ തനിക്ക് വല്ല കൗൺസിലിംഗ് പരിപാടിയോ മറ്റോ ഉണ്ടോ ??? അല്ല… മറ്റുള്ളവരുടെ ജീവിതത്തിൽ നടന്നതൊക്കെ ഇവിടെ കൊണ്ട് വന്ന് ഹൃദയോം ചോവപ്പിച്ചോണ്ട് പോകുന്നകൊണ്ട് ചോദിച്ചുപോയതാ…. ♥♥♥♥

    1. കഥ കൾ തന്നെ ഓരോരുത്തരുടെയും ഓരോ അനുഭവങ്ങൾ അല്ലെ.. അങ്ങനെ വരുമ്പോൾ അല്ലെ നമുക്ക് അതിൽ ഒരു ജീവിതം കാണാൻ കഴിയുന്നത്…

      അത്ര ഉള്ളൂ.. കൂടേ ഉള്ള ഓരോ ആളുകൾ പറയുന്ന കുഞ്ഞു കുഞ്ഞു അനുഭവങ്ങൾ ഞാൻ എന്റെ തായ രീതിയിൽ എഴുതി നോക്കും…

      അതെല്ലാം ഹൃദയത്തിൽ സന്തോഷം ഉണ്ടാകുന്നു എന്നറിയുന്നതിൽ തന്നെ. എന്താ പറയാ ഒരുപാട് സന്തോഷം നിധീഷ് ❤❤❤❤

  8. അഫിപൊളി…….????

    1. താങ്ക്സ് ❤❤❤

  9. Nyc… Theernath arnjilla ❤❤

    1. താങ്ക്സ് ഇത്ത ??

  10. കാക്കാ…

    തീർന്നോ… ശേ… അതങ്ങ് മുയുമനാക്കാമായിരുന്ന്… ഓപ്പൺ എൻഡ് കുഴപ്പമൊന്നും ഇല്ല.. എന്നാലും ഒരു ഒരു ഒരു…..

    സംഭവം കലക്കി…

    ♥️♥️♥️♥️♥️♥️♥️♥️

    1. ഒരു സംശയം.. ഈ പേര് കൊണ്ട് എന്താ ഉദ്ദേശിച്ചത്.. ചോതിക്കാൻ മറന്നു

      1. ബേണ്ടാത്ത ചോദ്യം അല്ലാതെ ചോയിക്കൂല ???..

        അയ്‌ന് പ്രേതകിച് ഒരു അർത്ഥം നഹി ഹേ ???

    2. മുഴുമനും തരൂല ??..

      അത് എന്റെ ഉള്ളിൽ തന്നെ അവസാനിക്കട്ടെ ???

      ഇനി ഇതിൽ എന്ത് മുഴുവൻ ആകാൻ ആണെടാ ??

      1. അങ്ങനെ ചോതിച്ചാൽ ഒരു ഉത്തരം ആയി എൻ്റെ കയ്യിൽ ഇല്ല… പക്ഷേ ഇതൊരു നീണ്ട നീണ്ട നീണ്ട കഥ ആക്കാൻ ഉള്ള സ്കൊപ് ഉണ്ടായിന്

        1. എഴുതുന്നതിന് തന്നെ കമെന്റോ ഒരു ലൈക്കോ തരാൻ ആരും ഇല്ല. മോശമെന്ന് പറഞ്ഞാൽ അതിന്റെ പേരിൽ എഴുതു നിർത്തമായിരുന്നു ???…

          ഇനി മുന്നോ നാലോ പാർട്ട്‌ ആകിയിട്ട് വേണം bettiyitta ബായ തണ്ട് പോലെ കിടക്കാൻ ?

        2. എനിക്ക് അറിയാവുന്ന കാക്കാ ഇങ്ങനല്ല… ആ മെഷീൻ ഒന്ന് പൊടി തട്ടി ഓയിൽ കൊടുത്ത് ഇറക്ക്… നിങൾ ഇങ്ങനെ മടി പിടിച്ച് ശോകം അടിക്കുന്ന ആളല്ലല്ലോ…

  11. Thanks noufukka
    Feel good ??

    1. താങ്ക്യൂ സാബു ❤❤

  12. വിശ്വനാഥ്

    ??????????????????????

    1. താങ്ക്യൂ ❤❤❤

  13. nannaittu undu.
    kurachukoodi avamairunnu.

    1. പ്രവീൺ.. എവിടെ കാണാനേ ഇല്ലല്ലോ..☺️☺️

      താങ്ക്യൂ ❤❤

    2. Beautiful ❤️?

      1. താങ്ക്യൂ ❤❤❤

  14. Woww? poli machane❣️

    1. വിശ്വനാഥ്

      ???????????

    2. താങ്ക്യൂ ❤❤❤

  15. ഉഫ്ഫ്. എന്ത പറയുക. നന്നായിട്ടുണ്ട് ബ്രോ.. ഒരു പാർട്ടും കൂടെ വേണം എന്നൊരു അതിമോഹം

    1. വെറുതെ മോഹിക്കുവാൻ മോഹം ?❤❤

      താങ്ക്യൂ ❤❤

Comments are closed.