ഹൃദയം (നൗഫു) 712

 

ചില സമയം അവളെനിക് ഉമ്മയാകും.. ചിലപ്പോൾ എന്റെ സഹോദരി…അതും അല്ലേൽ എന്റെ ബെസ്റ്റി…

 

ഒരേ സമയം നാലോ അഞ്ചോ വേഷം കെട്ടാൻ കഴിയുന്നവൾ…

 

“ഇനി വേണ്ടാ..

 

പട്ടിണിയാണെങ്കിലും എന്റെ ഇക്ക എന്നെയും മകളെയും പൊന്ന് പോലെ നോക്കും…

 

നമുക്കൊന്ന് ഒറ്റക് ജീവിച്ചു തുടങ്ങാം കാക്കൂ…എല്ലാം ഒന്നെന്ന തുടക്കത്തിൽ നിന്ന്…”

 

അവളെന്നെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി…

 

“അവളുടെ സങ്കടം എന്റെ നെഞ്ചിൽ വന്നു വീഴുന്നത് ഞാൻ അറിഞ്ഞു.. പൊള്ളുന്ന ചൂടായിരുന്നു അവളുടെ കണ്ണുനീരിന്…

 

ഞാൻ അവളുടെ മുഖം എന്റെ കൈ കുമ്പിളിൽ ചേർത്ത് പിടിച്ചു…

 

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു വേദന നിറഞ്ഞ ചിരി….

 

ഞാൻ മകളെയും എടുത്തു അവിടെ നിന്നും ഇറങ്ങി…

 

ആരോടും ഒന്നും പറയാതെ.. ”

 

++++

 

“സ്വന്തമായി വീടുണ്ട്..

 

പക്ഷെ അതിപ്പോഴും ആരെ പേരിലാണെന്ന് എനിക്കൊരു നിശ്ചയമില്ല…

 

പണ്ടെങ്ങോ ഉപ്പ പണിയെടുത്ത തറവാട്ടിലെ കാരണവർ ഇഷ്ട്ടധാനം പോലെ നീട്ടിയ പത്തു സെന്റ് ഭൂമിയിൽ ഒരു കുഞ്ഞ് ഓടിട്ട വീട്…

 

അവിടെ ഇപ്പൊ ആരുമില്ല..

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.