ഹൃദയം (നൗഫു) 788

 

“ഞാൻ റൂമിലേക്കു എത്തുന്നതിനു മുമ്പ് തന്നെ എന്റെ പെണ്ണ് ഞങ്ങൾക്കുള്ള വസ്ത്രവും ബാക്കി യുള്ളതും എടുത്തു ബാഗിലാക്കി വെച്ചിരുന്നു…”

 

“പോവല്ലേ…നമുക്ക്…

 

നമ്മുടെ വീട്ടിലേക്…

 

കുഞ്ഞു വീടാണെങ്കിലും അടിച്ചുറപ്പ് ഇല്ലെങ്കിലും നമുക്ക് നാലു പേർക്കും സ്വാർഗം പോലെ കഴിഞ്ഞൂടെ അവിടെ…”

 

അവളെന്റെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി കൊണ്ട് പറഞ്ഞു…അവളുടെ കണ്ണിലും ഒരു തിരയിളക്കം ഞാൻ കാണുന്നുണ്ട്.. കരഞ്ഞിട്ടുണ്ട് അവൾ…

 

“നിങ്ങൾ കൂടെ ഉണ്ടെങ്കിൽ എനിക്കാവീട് മണിച്ചിത്രതാഴ് ഇട്ട പൂട്ടിയ കൊട്ടാരത്തേക്കാൾ സുരക്ഷ നൽകും ..

 

എനിക്ക് വേണ്ടിയല്ലേ ഈ വീട്ടിൽ ആട്ടും തുപ്പും കേട്ട് ജീവിക്കേണ്ടി വരുന്നത്..

 

എന്റെ സന്തോഷത്തിനു വേണ്ടി… നിങ്ങളെ കൊച്ചാക്കുന്നവരുടെ ഇടയിൽ എനിക്കെന്തു സന്തോഷം കിട്ടാനാണ് കാക്കൂ… എന്റെ ഖൽബിനെ വെറുക്കുന്നവരെ എനിക്ക് വേണ്ടാ..

 

എന്നും പറഞ്ഞു അവൾ എന്റെ മുടിയിൽ കൈ കൊണ്ട് തലോടി…

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.