ഹൃദയം (നൗഫു) 788

 

“താൻ എന്താടോ ഹൈദറേ പറയുന്നത്…

 

തന്നെയും തന്റെ കുടുംബത്തെയും ഇവിടെ നിന്നും ഇറക്കി വിടുകയോ…

 

അള്ളാഹ്.. താൻ ഞങ്ങളെ കുറിച്ച് അതാണോ ധരിച്ചു വെച്ചിരിക്കുന്നത്…

 

ഈ വീടും പറമ്പും നിന്റെ പേരിലേക് എഴുതി ചേർക്കാൻ രെജിസ്റ്റർ ഓഫീസിലേക് ഒന്ന് പോയാലോ എന്ന് ചോദിക്കാൻ വന്നതാണ് ഞങ്ങൾ..

 

ഉസ്മാൻ ഹാജിയുടെ രണ്ടാമത്തെ മകൻ അബ്ദു പറയുന്നത് കേട്ടപ്പോൾ എന്റെ ഉള്ളം മഞ്ഞു വീഴുന്നത് പോലെ തണുക്കുന്നത് ഞാൻ അറിഞ്ഞു…”

 

ഒരിക്കൽ കൂടെ അവരുടെ വായിൽ നിന്നും ആ വാക്കുകൾ കേൾക്കാൻ എന്റെ ഹൃദയം വല്ലാതെ കൊതിച്ചു..

 

“നീ ഞെട്ടണ്ട…

 

ഈ വീടും പറമ്പും നിന്റെ ഉപ്പയുടെ പേരിലേക് മാറ്റിയതിന്റെ രേഖ ഞങ്ങളുടെ ഉപ്പയുടെ കൈവശം ഉണ്ടായിരുന്നു.. പക്ഷെ രെജിസ്റ്റർ ഓഫീസിൽ രെജിസ്റ്റർ ചെയ്തിരുന്നില്ല…

 

ഉപ്പാക് ആറ് മാസമായി കുറച്ചു ഓർമ്മ കുറവ് ഉണ്ടായിരുന്നു.. അതായിരിക്കാം നീ വന്നു ചോദിച്ചപ്പോഴും അതിനെ കുറിച്ച് മറന്നു പോയത്…

 

ഉപ്പാന്റെ പെട്ടി പരിശോദിച്ചപ്പോൾ ആണ് ഈ രേഖ ഞങ്ങൾ കാണുന്നത്..

 

മാത്രമല്ല….. ഉപ്പ മറ്റൊന്ന് കൂടെ എഴുതിയിരുന്നു നിങ്ങളുടെ വീട് ഞങ്ങളുടെ ചിലവിൽ പുതുക്കി പണിതു കൊടുക്കാൻ…

 

ഞങ്ങൾ അതും കൂടെ സംസാരിക്കാനാണ് വന്നത്…

 

തനിക് കുഴപ്പമൊന്നും ഇല്ലങ്കിൽ..”

 

അവർ അതും പറഞ്ഞു എന്നെ നോക്കി..

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.