ഹൃദയം (നൗഫു) 788

 

 

“ഞാനും എന്റെ പെണ്ണും വീട് മുഴുവൻ വൃത്തിയാക്കി…ആൾ പെരുമാറ്റം കണ്ട് ഉസ്മാൻ ഹാജിയുടെ വീട്ടിൽ നിന്നും ആരോ ഞങ്ങളുടെ വീട്ടിലേക് എത്തി നോക്കുന്നതായി കണ്ടു…

 

കുറച്ചു സമയത്തിന് ശേഷം.. അവിടേക്ക് ഉസ്മാൻ ഹാജിയുടെ രണ്ടു മക്കൾ കയറി വന്നു…

 

“പടച്ചോനെ ഈ കൂരയിൽ നിന്നും നീ എന്നെ ഇറക്കി വിടുകയാണോ.. എന്റെ ഉള്ളിൽ ആ സമയം നിറഞ്ഞത് ആ ചോദ്യമായിരുന്നു…

 

ഇവിടുന്നും ഇറങ്ങിയാൽ ഇനി ഞാനും എന്റെ കുടുംബവും എങ്ങോട്ട് പോകും…

 

ഒരിക്കലും തീരാത്ത പരീക്ഷണങ്ങൾ…

 

എന്റെ ഹൃദയം വീണ്ടും വേഗത്തിൽ മിടിക്കാൻ തുടങ്ങി…”

 

“ഹൈദർ.. ഞങ്ങൾ ഒന്ന് രണ്ടു പ്രാവശ്യം ഇവിടെ വന്നിരുന്നു..”

 

ഉസ്മാൻ ഹാജിയുടെ മൂത്ത മകൻ റഹീം എന്റെ നേരെ കൈകൾ നീട്ടി സലാം ചൊല്ലി കൊണ്ട് പറഞ്ഞു..

 

“ഞാൻ ഇവിടെ ഇല്ലായിരുന്നു ഇക്കാ… ഇവളുടെ വീട്ടിൽ ആയിരുന്നു കുറച്ചു ദിവസം..

 

ഞങ്ങൾക് കുറച്ചു സാവകാശം തരണം ഇക്കാ…ഒരു പുതിയ വാടക വീട് കണ്ടെത്തുന്നത് വരെ.. അത് വരെ എന്നെയും എന്റെ മക്കളെയും ഇവിടെ നിന്നും ഇറക്കി വിടരുത്..”

 

അത് പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു…

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.