ഹൃദയം (നൗഫു) 788

 

“പക്ഷെ പണത്തിനു മുകളിൽ ആയിരുന്നു വിധി എന്ന രണ്ടക്ഷരം രണ്ടാഴ്ച ചികിത്സയിൽ കഴിഞ്ഞിരുന്ന അവർ ഒന്നിന് പുറകെ ഒന്നായി.. രണ്ടു ദിവസത്തെ ഇടവേളയിൽ മൂന്നു പേരും യാത്ര പോയി.. എന്നോട് ഒരു വാക് പോലും പറയാതെ…

 

എന്റെ മഹല്ലിൽ തൊട്ടടുത്തു തന്നെ മൂന്നു ഖബറുകൾ പൊന്തി..

 

ഉപ്പ…ഉമ്മാ… അനിയൻ…”

 

“അതിന് ശേഷമായിരുന്നു പടച്ചോൻ അടുത്ത തിരിച്ചടി തന്നത്…

 

എന്താ പറയാ… ആറ് മാസം.. ആറ് മാസമായി ശമ്പളം എന്നൊരു സാധനം കിട്ടാതെ ആയപ്പോൾ ആയിരുന്നു എന്റെ പെണ്ണ് തന്നെ എക്സിറ്റ് അടിച്ചു പോരാൻ നിർബന്ധിച്ചത്..

 

റൂമിന് തൊട്ടടുത്തുള്ള അഫ്കാനികൾ നടത്തുന്ന തമ്മീസ് (റൊട്ടി) കടയിൽ അവർ വൈകുന്നേരം ഒഴിവാക്കാനായി വെക്കുന്ന രണ്ടു റൊട്ടിയായിരുന്നു എന്റെ ഉച്ച ഭക്ഷണവും രാത്രി ഭക്ഷണവും… കൂടെ ബാലധിയ (നഗരസഭ) പൈപ്പിൽ നിന്നും വരുന്ന വെള്ളവും…

 

അത്രയും രുചിയോടെ ഞാൻ ഇന്ന് വരെ ഒരു ഭക്ഷണവും കഴിച്ചിട്ടില്ല.. എന്റെ മുന്നിൽ വിഭവ സമൃദമായ ഏതു ഭക്ഷണം വന്നാലും ഞാൻ അതോർക്കും…അതോർത്താൽ ഒരു വറ്റ് നിലത്തേക് ചാടിയാൽ വേദനയാണ്.. അള്ളാഹ് ഇത് പോലും കിട്ടാത്ത എത്ര പേര് എന്റെ ചുറ്റിലുമുണ്ട്…”

 

Updated: September 30, 2023 — 10:24 am

3 Comments

  1. Good story man❣️

  2. ❤❤❤❤❤❤

  3. തനിക്ക് എങ്ങനെ ആടോ ഇത്രയും genuine കഥകൾ എഴുതാൻ പറ്റണെ..??
    Adipoli aayind✌️

Comments are closed.