ഹരിയുടെ പ്രണയം [Tom David] 124

Views : 5231

അവൾ ഒന്ന് നിന്ന ശേഷം തിരിഞ്ഞു നോക്കി. ഞാൻ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങിയതും. എവിടെ നിന്നോ പാഞ്ഞു വന്ന ഒരു ഇന്നോവ അവളെ ഇടിച്ചു തെറിപ്പിച്ചു. അവൾ കാറിനു മുകളിലൂടെ തെറിച്ചു റോഡിലേക്ക് വീണു അപ്പോളും അവളുടെ കണ്ണുകൾ എന്റെ നേരെന്നെ ആയിരുന്നു. ആളുകൾ അവളുടെ അടുത്തേക്ക് പാഞ്ഞടുത്തു. റോഡിനു അപ്പുറത്ത് ഉണ്ടായിരുന്ന കാറിൽ നിന്നും ഒരാൾ മോളെ എന്ന് വിളിച്ചുകൊണ്ട്ഓടിച്ചെന്നു അവളെ കോരി എടുത്തു.

 

എനിക്ക് നിന്നിടത്തു നിന്ന് അനങ്ങാൻ സാധിച്ചില്ല. കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ വിളിക്കാൻ പല തവണ ശ്രമിച്ചു എങ്കിലും ശബ്ദം പുറത്തു വന്നില്ല. ഞാൻ മെല്ലെ നിലത്തേക്ക് മുട്ട് കുത്തി ഇരുന്നു. എന്റെ ചുറ്റിനും നടക്കുന്ന കാഴ്ചകൾ എല്ലാം മങ്ങി.

 

ആ സമയം കൊണ്ട് അവളെ ആരൊക്കെയോ ചേർത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയിരുന്നു.

 

“ടാ… ടാ…”

 

ആരോ എന്റെ തോളത്തു തട്ടി വിളിക്കണ പോലെ എനിക്ക് തോന്നി.

 

“എന്തു ഉറക്കമാട ഇത് ദേ സ്ഥലം എത്തി ഇറങ്ങു”

 

ഓർമകളിൽ നിന്ന് ഒരിക്കൽ കൂടി ചന്ദ്രൻചേട്ടൻ എന്നെ ഉണർത്തിയിരിക്കുന്നു. ഞാൻ മെല്ലെ വണ്ടിയിൽ നിന്നിറങ്ങി വീട് ലക്ഷ്യം ആക്കി നടന്നു. എല്ലാം കഴിഞ്ഞിട്ട് ആറു ആറര വർഷം ആകുന്നു. പക്ഷെ മനസ്സിൽ ഇപ്പോളും എല്ലാം ഒരു നോവായിത്തന്നെ കിടക്കുന്നു…

 

വീട്ടിൽ എത്തും വരെയും അത് തന്നെ ആയിരുന്നു എന്റെ മനസ്സിൽ. പോകും വഴി ഒക്കെയും പരിചയക്കാരുടെ സുഖവിവരമന്വേഷണം പതിവ് പോലെ നടന്നു. പാടത്ത് പിള്ളേർ ഫുട്ബോൾ കളിക്കുന്നുണ്ടായിരുന്നു. എപ്പോഴും ആഗ്രഹിക്കും അവരുടെ ഒപ്പം ഒന്ന് കളിക്കാൻ പക്ഷെ അതിനു ഇപ്പോൾ സാധിക്കുമെന്ന് തോന്നുന്നില്ല അതിനുള്ള മനശക്തി ഉണ്ടോ എന്ന് അറിയില്ല എങ്കിലും കണ്ടു നിക്കുമ്പോൾ എന്തോ ഒരു ആശ്വാസം തോന്നും.

 

വീട്ടിൽ എത്തി വരാന്തയിലെ കാസരയിൽ കയറി ഇരുന്നു.

 

“അമ്മേ കുറച്ചു വെള്ളം…”

 

എന്ന് വിളിച്ചു പറഞ്ഞിട്ട് വെള്ളത്തതിനായി കാത്തിരുന്നു.

 

കുറെ നേരം കഴിഞ്ഞിട്ടും വെള്ളം കിട്ടാതെ ആയി. എഴുന്നേറ്റ് ഉള്ളിലേക്ക് പോകാൻ തുടങ്ങിയപ്പോ പുറകിൽ നിന്നും വെള്ളവുമായി ഒരു കൈ നീണ്ടു വന്നു. കൈ കണ്ടപ്പോഴേ എനിക്ക് മനസ്സിലായി ആരാ അത് കൊണ്ടുവന്നത് എന്ന്. ഞാൻ മെല്ലെ തിരിഞ്ഞുകൊണ്ട് ചോദിച്ചു.

 

“എന്തിനാ അമ്മു നീ ഈ വയ്യാത്ത കാലുകൊണ്ട് പണി ഒക്കെ ചെയ്യണേ അമ്മ ഇല്ലേ അകത്തു…?”

 

എന്റെ ചെറിയ ദേഷ്യത്തോടെ ഉള്ള ചോദ്യം കേട്ടു എന്നെ നോക്കി ചിരിച്ചുകൊണ്ട് വീൽ ചെയറിൽ ഇരിക്കുകയാണ് അവൾ. അമൃത എന്റെ അമ്മു…

 

അന്ന് ആക്‌സിഡന്റ് ഉണ്ടായത്തിന് ശേഷവും അവളെ എനിക്ക് മറക്കാൻ കഴിഞ്ഞിരുന്നില്ല. അന്വേഷിച്ചു തേടിപ്പിടിച്ചു പോയിക്കൊണ്ടുവന്നു. എല്ലാ എതിർപ്പുകളെയും വകവയ്ക്കാതെ ഇപ്പൊ എന്റെ ഭാര്യയായി ഇവിടെ കുട്ടികളെയൊക്കെ അക്ഷരം പഠിപ്പിക്കുന്ന ടീച്ചർ ആയി കഴിയുകയാണ് അവൾ.

 

“ഓഹ് പിന്നെ, അന്നേ പറഞ്ഞതല്ലേ കാലു വയ്യാത്തതാണ് നിങ്ങളെക്കൊണ്ട് സഹിക്കാൻ പറ്റില്ലെന്ന്. അപ്പൊ കേട്ടില്ലല്ലോ എന്നിട്ട് കെട്ടിക്കൊണ്ട് വന്നിട്ട് അടങ്ങി ഇരിക്കാനോ ഹും…”

 

ചെറിയ പരിഭവ ഭാവത്തിൽ അവൾ പറഞ്ഞു. എനിക്കതു കേട്ടു ചിരി വന്നു.

Recent Stories

The Author

Tom David

26 Comments

  1. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…

    1. Tᴏᴍ Dᴀꪜɪᴅ

      Thanks🤍

      ആ പട്ടും ഇഷ്ടമാണ് 😁

  2. Bro i feels good
    ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
    പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤😍🥰

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Bro😁

      Happy Newyear….

  3. “കണ്ണുകളാൽ അർച്ചന….

    മൗനങ്ങളാൽ കീർത്തനം….

    എല്ലാമെല്ലാം അറിയുന്നി….”
    – ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
    ബ്രില്ലയൻസ് ✨️
    നല്ല ഒരു writter നെ കാണാൻ പറ്റും.
    തുടർന്നും എഴുതുക. തുടർകഥകളായി വരിക.
    -story teller

    1. Tᴏᴍ Dᴀꪜɪᴅ

      Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം 😁🤍

      Happy Newyear….

  4. ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️

    1. Tᴏᴍ Dᴀꪜɪᴅ

      ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും 🤍

      Happy Newyear….

  5. Simple but powerful

    1. Thanks😁

      Happy Newyear….

  6. തൃശ്ശൂർക്കാരൻ 🖤

    ❤❤❤❤😇✨️

    1. 🤍

      Happy Newyear….

  7. 8 പേജ് കൊണ്ടൊരുക്കിയ മാജിക്‌ ❤

    1. 🤍🥰

      Happy Newyear….

    1. Thanks🤍

      Happy Newyear….

  8. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
    Just my thoughts 😃😃😃
    എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
    Nalla oru varsham nerunnu

    1. Thanks….🤍

      പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല 😁

      Happy Newyear….

      1. Namasthe
        ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. 💕💕. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️

        1. ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് 😅

  9. Happy New Year…

    Good one…

    1. Happy Newyear….

      Thanks🤍

      1. ❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… 🥰🥰🥰

        1. Tᴏᴍ Dᴀꪜɪᴅ

          Thenks molu😘🤍

  10. 👍❤️

    1. 🤍🥰

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com