ഹരിയുടെ പ്രണയം [Tom David] 125

അങ്ങനെ ഇരിക്കയാണ് രഘു സാർ ഇല്ലാത്ത ഒരു ദിവസം ബസ്സിൽ എന്റെയടുക്കൽ രണ്ടു ആൺപിള്ളേർ വന്നിരുന്നത് അവരുടെ സംസാരത്തിൽ നിന്ന് ഒൻപതിലോ, പത്തിലോ പഠിക്കുന്നതാണ് അവരെന്നു എന്ന് എനിക്ക് മനസ്സിലായി. പതിവുപോലെ ക്ഷേത്രത്തിനു മുന്നിൽ നിന്ന് അവൾ കയറി. ഇടയ്ക്കിടയ്ക്ക് അവളും എന്നെ നോക്കി തുടങ്ങിയിരുന്നു. അപ്പോൾ ആണ് അടുത്തിരുന്ന ഒരുത്തൻ മാറ്റവനോട് പറഞ്ഞത്.

 

“എടാ ആ ചേച്ചിയെകണ്ടോ എന്ത് രസം ആണ് അല്ലെ…?”

 

“ഏതു ആ സാരി ഉടുത്തതോ??”

 

“ആ മുതുക്കി അല്ല മണ്ടാ…. ചുവന്ന ചുരിദാർ ഇട്ട ചേച്ചി…. കെട്ടുവാണേൽ ഇങ്ങനെയൊരു പെണ്ണിനെ വേണം കെട്ടണം എന്ത് രസം ആണല്ലേ കാണാൻ…”

 

“എടാ ആ ചേച്ചി മറ്റേ ഗൾഫുകാരൻ സതീശേട്ടന്റെ മോൾ ആണ് അമൃത ഞങ്ങളുടെ അടുത്തുള്ളതാ”

 

അവന്മാരുടെ സംസാരം ശ്രദ്ധിച്ചിരുന്ന എനിക്ക് ചിരി വന്നു. ഏതായാലും അവളുടെ പേര് പിടികിട്ടി എന്നൊരു സന്തോഷവും എനിക്കുണ്ടായിരുന്നു. ഇറങ്ങുന്ന സ്ഥലവും ഞാൻ നോക്കി വച്ചിരുന്നു.

 

വീണ്ടും കുറെ നാളുകൾ കഴിഞ്ഞു പോയി. എന്റെ മുഴുവൻ സമയത്തെ ആലോചനയും അവളെക്കുറിച്ച് ആയി.

 

അങ്ങനെ ഏകദേശം ആറു മാസത്തോളം ഒരു രാത്രിയിൽ ഞാൻ അമ്മയോടും എല്ലാ കാര്യങ്ങളും പറഞ്ഞു. അമ്മയ്ക്ക് എന്റെ ഇഷ്ടം എന്താണോ അത് നടത്തുക എന്നെ ഉള്ളൂ.

 

ഞാൻ അവളോട്‌ ഇഷ്ടം തുറന്നു പറയാൻ തന്നെ തീരുമാനിച്ചു ഇത്രയും നാൾ കണ്ടിട്ടുണ്ട് എന്നല്ലാതെ അവളോട്‌ ഒന്ന് നേരിട്ട് സംസാരിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വല്ലാത്ത ഒരു ടെൻഷൻ എന്റെ ഉള്ളിൽ ഉണ്ടായിരുന്നു. ഒരുപാട് തവണ അവളോട്‌ എന്താണ് സംസാരിക്കേണ്ടത് എന്ന് ആലോചിച്ചു കുറെ ഡയലോഗുകൾ മനസ്സിൽ കുറിച്ച് വച്ചു അവളുടെ മുന്നിൽ ചെല്ലുമ്പോൾ ഇതൊക്കെ പറയാൻ പറ്റാണെ എന്ന് പ്രാർത്ഥിച്ചു വീട്ടിൽ നിന്ന് ഇറങ്ങി. അമ്മയും അനുഗ്രഹിച്ചു എല്ലാം നന്നായി നടക്കും എന്ന് ആശംസിച്ചു.

 

സ്കൂൾ കഴിയുന്നതുവരെ അത് തന്നെ ആയിരുന്നു മനസ്സിൽ ക്ലാസ്സ്‌ എടുക്കുമ്പോളും ശ്രദ്ധ വൈകിട്ട് നടക്കാൻ പോകുന്ന കാര്യത്തേക്കുറിച്ചൊർത്തായിരുന്നു.രഘു സാർ ലീവ് ആയിരുന്നു. സ്കൂളിൽ നിന്നും നേരത്തെ തന്നെ ഇറങ്ങി പെട്ടന്ന് തന്നെ ബസ് സ്റ്റാൻഡിൽ ചെന്ന് സുരഭിയിൽ കയറി ഇരുന്നു. പതിവില്ലാതെ നേരത്തെ വന്ന എന്നെ കണ്ടു ചന്ദ്രൻചേട്ടന് ഏതാണ്ടൊക്കെ മനസ്സിലായി.

 

പതിവുപോലെ തന്നെ അഞ്ച് മണിക്ക് വണ്ടി എടുത്തു ശിവക്ഷേത്രത്തിന്റെ അടുത്ത് നിന്ന് അവളും കയറി. ഞാൻ ആദ്യമായി കണ്ട അന്ന് ഇട്ടിരുന്ന അതെ വെളുത്ത ചുരിദാർ തന്നെ ആയിരുന്നു ഇന്നും അവൾ ഇട്ടതു.

 

ഞാൻ അവളെ തന്നെ നോക്കി ഇരുന്നു. ഇടയ്ക്കു അവളുടെ കണ്ണുകൾ എന്റെ നേരെ തിരിയാൻ തുടങ്ങുന്നു എന്ന് തോന്നുമ്പോൾ ഞാൻ നോട്ടം മാറ്റും…

 

അവളുടെ സ്റ്റോപ്പ് എത്തിയപ്പോൾ ഒപ്പം ഞാനും ഇറങ്ങി. ചന്ദ്രൻചേട്ടൻ എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.

 

വണ്ടി മെല്ലെ മുൻപിലേക്കു നീങ്ങി ഞാൻ ഒരു പ്രാവശ്യം കൂടി അവളെ നോക്കി ഒരു അത്ഭുതം നിറഞ്ഞ നോട്ടവും എനിക്ക് നൽകി റോഡ് കടക്കാനായി അവൾ മുന്നിലേക്ക് നടന്നു.

 

ഓരോ നിമിഷവും ഓരോ മണിക്കൂറുകൾ ആയതുപോലെ എനിക്ക് തോന്നി.

 

റോഡിനു മറുവശത്തു നിർത്തി ഇട്ടിരുന്ന കാർ ലക്ഷ്യമാക്കി നടന്ന അവളെ ഞാൻ വിളിച്ചു…

 

“അമൃതാ…”

26 Comments

  1. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…

    1. Tᴏᴍ Dᴀꪜɪᴅ

      Thanks?

      ആ പട്ടും ഇഷ്ടമാണ് ?

  2. Bro i feels good
    ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
    പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Bro?

      Happy Newyear….

  3. “കണ്ണുകളാൽ അർച്ചന….

    മൗനങ്ങളാൽ കീർത്തനം….

    എല്ലാമെല്ലാം അറിയുന്നി….”
    – ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
    ബ്രില്ലയൻസ് ✨️
    നല്ല ഒരു writter നെ കാണാൻ പറ്റും.
    തുടർന്നും എഴുതുക. തുടർകഥകളായി വരിക.
    -story teller

    1. Tᴏᴍ Dᴀꪜɪᴅ

      Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??

      Happy Newyear….

  4. ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️

    1. Tᴏᴍ Dᴀꪜɪᴅ

      ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?

      Happy Newyear….

  5. Simple but powerful

    1. Thanks?

      Happy Newyear….

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

    1. ?

      Happy Newyear….

  7. 8 പേജ് കൊണ്ടൊരുക്കിയ മാജിക്‌ ❤

    1. ??

      Happy Newyear….

    1. Thanks?

      Happy Newyear….

  8. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
    Just my thoughts ???
    എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
    Nalla oru varsham nerunnu

    1. Thanks….?

      പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?

      Happy Newyear….

      1. Namasthe
        ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️

        1. ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?

  9. Happy New Year…

    Good one…

    1. Happy Newyear….

      Thanks?

      1. ❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???

        1. Tᴏᴍ Dᴀꪜɪᴅ

          Thenks molu??

  10. ?❤️

Comments are closed.