ഹരിയുടെ പ്രണയം [Tom David] 124

“ഒന്നാം രാഗം പാടി….

ഒന്നിനെ മാത്രം തേടി….

വന്നുവല്ലോ ഇന്നലെ നീ വടക്കുന്നഥന്റെ മുന്നിൽ….”

 

പാട്ടിൽ തന്നെ മുഴുകി ഇരുന്ന എന്റെ കയ്യിൽ വെള്ളത്തുള്ളികൾ വീണു തുടങ്ങിയപ്പോൾ ആണ് മഴ പെയ്യുന്ന കാര്യം ഞാൻ അറിഞ്ഞത്. എല്ലാവരും സീറ്റിന്റെയടുത്തുള്ള ഷട്ടർ ഇട്ടു പക്ഷെ എന്തോ എനിക്ക് ഇടാൻ തോന്നിയില്ല. ഒരു പ്രേത്യേക മൂടായിരുന്നു അപ്പോൾ എന്റെ മേലേക്ക് വീണുകൊണ്ടിരുന്ന വെള്ളത്തുള്ളികളെ പാട്ടിനോടൊപ്പം ഞാൻ ആസ്വദിച്ചു.

 

പെട്ടന്നാണ് വണ്ടി സഡൻ ബ്രേക്ക്‌ ഇട്ടതു ഞാൻ അല്പം മുൻപിലെല് തെറിച്ചു പക്ഷെ കമ്പിയിൽ പിടിയിച്ചിരുന്നതുകൊണ്ട് ഒന്നും പറ്റിയില്ല ഞാൻ പതിയെ വെളിയിലേക്കു നോക്കി. ശിവക്ഷേത്രത്തിന്റെ മുൻപിൽ ആയിരുന്നു വണ്ടി.

 

വണ്ടിയിലേക്ക് കയറുന്നവരിൽ തൂവെള്ള ചുരിദാർ ഇട്ട ഒരുവൾ എന്റെ കണ്ണിലുടക്കി. കുറെ പെൺകുട്ടികളോടൊപ്പം കളിച്ചു ചിരിച്ചു വർത്തമാനം പറഞ്ഞു അവൾ വണ്ടിയിലേക്ക് കയറി മഴ അവളെയും നനച്ചിരുന്നു.

 

അവളെ നോക്കി നിന്നിരുന്ന എന്റെ കയ്യിൽ നിന്നും ഫോൺ താഴേക്കു വീണിരുന്നു. അതേടുത്തശേഷം ഞാൻ അവളെ നോക്കി. ഞങ്ങളുടെ കണ്ണുകൾ ഉടക്കി എന്റെ കൈ കൊണ്ട് ഫോണിൽ ഇട്ടിരുന്ന പാട്ട് ഓണായി.

 

“കണ്ണുകളാൽ അർച്ചന….

മൗനങ്ങളാൽ കീർത്തനം….

എല്ലാമെല്ലാം അറിയുന്നി….”

 

അപ്പോളേക്കും ഞാൻ പാട്ട് off ആക്കി. ആകെ ചമ്മിയ അവസ്ഥ. അവൾ എനിക്ക് ചെറിയ ഒരു പുഞ്ചിരി നൽകി. പിന്നെ എന്തോ അവളെ നോക്കാൻ എനിക്ക് തോന്നിയില്ല ഇതുവരെ ഞാൻ അനുഭവിച്ചിട്ടില്ലാത്ത ഒരു മാനസികാവസ്ഥ ആയിരുന്നു അത്. ഞാൻ ഇത്രയും കാലം കാത്തിരുന്നത് ഇവൾക്ക് വേണ്ടി ആയിരുന്നോ എന്ന് എനിക്ക് തോന്നി. എന്റെ മനസ്സ് എന്തൊക്കെയോ ചിന്തിച്ചുകൂട്ടി അമ്മയ്ക്കുള്ള ഉത്തരത്തിനു സമയം ആയോ എന്നൊരു തോന്നൽ.

 

“ടാ നീ എന്തോ ആലോചിച്ചോണ്ടിരിക്കുവാ ഇറങ്ങുന്നില്ലേ..?”

 

ചന്ദ്രൻചേട്ടന്റെ ചോദ്യം കേട്ടാണ് ഞാൻ ചിന്തയിൽ നിന്ന് എഴുന്നേറ്റത്. എനിക്കിറങ്ങാൻ ഉള്ള സ്റ്റോപ്പ്‌ ആയിരുന്നു. അവളെ ഞാൻ ബസ്സിന്‌ ഉള്ളിൽ കണ്ണുകൾക്കോണ്ട് തിരഞ്ഞു പക്ഷെ എനിക്കവളെ കാണാൻ സാധിച്ചില്ല. ഇതിനു മുൻപുള്ള ഏതോ സ്റ്റോപ്പിൽ അവൾ ഇറങ്ങിയിരുന്നു ഞാൻ ഇറങ്ങി വീട്ടിലേക്കു നടന്നു….

 

പിന്നീടുള്ള ദിവസങ്ങളിൽ എല്ലാം അവളെ ആ ബസ്സിൽ ഞാൻ കണ്ടു എത്രയൊക്കെ ശ്രമിച്ചിട്ടും എന്റെ നോട്ടം അവളിലേക്ക് തന്നെ പൊയ്ക്കൊണ്ടിരുന്നു. എന്നെ അറിയാവുന്ന രഘു സാറിനു എന്റെ പെരുമാറ്റത്തിലെ പന്തികേടിൽ നിന്ന് തന്നെ കാര്യം പിടികിട്ടി ചന്ദ്രൻചേട്ടനും അങ്ങനെ കാര്യങ്ങൾ അറിഞ്ഞു.

 

പക്ഷെ അവൾ ആരാണെന്നോ പേരെന്താണെന്നോ ഒന്നും ഞങ്ങൾക്ക് ആർക്കും അറിയില്ലാരുന്നു. അന്വേഷിക്കാൻ കഴിയില്ലായിരുന്നു എന്നതാണ് സത്യം.

26 Comments

  1. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…

    1. Tᴏᴍ Dᴀꪜɪᴅ

      Thanks?

      ആ പട്ടും ഇഷ്ടമാണ് ?

  2. Bro i feels good
    ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
    പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Bro?

      Happy Newyear….

  3. “കണ്ണുകളാൽ അർച്ചന….

    മൗനങ്ങളാൽ കീർത്തനം….

    എല്ലാമെല്ലാം അറിയുന്നി….”
    – ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
    ബ്രില്ലയൻസ് ✨️
    നല്ല ഒരു writter നെ കാണാൻ പറ്റും.
    തുടർന്നും എഴുതുക. തുടർകഥകളായി വരിക.
    -story teller

    1. Tᴏᴍ Dᴀꪜɪᴅ

      Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??

      Happy Newyear….

  4. ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️

    1. Tᴏᴍ Dᴀꪜɪᴅ

      ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?

      Happy Newyear….

  5. Simple but powerful

    1. Thanks?

      Happy Newyear….

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

    1. ?

      Happy Newyear….

  7. 8 പേജ് കൊണ്ടൊരുക്കിയ മാജിക്‌ ❤

    1. ??

      Happy Newyear….

    1. Thanks?

      Happy Newyear….

  8. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
    Just my thoughts ???
    എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
    Nalla oru varsham nerunnu

    1. Thanks….?

      പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?

      Happy Newyear….

      1. Namasthe
        ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️

        1. ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?

  9. Happy New Year…

    Good one…

    1. Happy Newyear….

      Thanks?

      1. ❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???

        1. Tᴏᴍ Dᴀꪜɪᴅ

          Thenks molu??

  10. ?❤️

Comments are closed.