ഹരിയുടെ പ്രണയം [Tom David] 124

“എടാ നിന്റെ അമ്മയുടെ പരാതി. ഇനി എങ്കിലും ഒരു കല്യാണം കഴിക്കു. അതോ ഇനി നിന്റെ അമ്മ ചോദിക്കണപോലെ നിനക്ക് ആരെയേലും നോട്ടമുണ്ടോ?”

 

സാർ ഒന്ന് ആക്കിക്കൊണ്ട് ചോദിച്ചു.

 

എനിക്കാദ്യമേ ചിരി വന്നു.

 

“എന്താടാ ഞാൻ കോമഡി വല്ലതും പറഞ്ഞോ?”

 

കുറച്ചു ഗൗരവത്തിൽ ആയി ചോദ്യം.

 

“അയ്യോ സാർ അതല്ല സാറിനു അറിയാവുന്നതല്ലേ കാര്യങ്ങൾ ഒക്കെ അന്ന് അങ്ങനെ ഉണ്ടായത്തിൽ പിന്നെ എനിക്ക് ഒരു പെൺപിള്ളേരോടും ഇഷ്ടം തോന്നിയിട്ടില്ല…”

 

“എന്താടാ സംഭവം?”

 

ഞാൻ പറഞ്ഞതു കേട്ടുകൊണ്ട് വന്ന ചന്ദ്രൻചേട്ടൻ രഘു സാറിനോട് കാര്യം തിരക്കി.

 

“എന്റെ പൊന്നു ചന്ദ്രൻചേട്ടാ ഇവൻ പണ്ട് പത്തിൽ പഠിക്കുമ്പോ ഒരു പെങ്കൊച്ചിനോട് ചെന്ന് ഇഷ്ടമാന്നു പറഞ്ഞു. ആ കൊച്ചാണെൽ ഇവനെ കാണാൻ കൊള്ളില്ല എന്ന് പറഞ്ഞു എല്ലാരുടെയും മുന്നിൽ ഇട്ടു എന്തൊക്കെയോ പറഞ്ഞു. അതൊക്കെ ഇപ്പളും ഓർത്തു വച്ചുകൊണ്ടിരിക്കുവാണ് ഇവൻ”

 

സാർ പറഞ്ഞതെല്ലാം കേട്ട് ചന്ദ്രൻചേട്ടൻ എന്നെ ഒന്ന് നോക്കി. എന്നിട്ട് പൊട്ടി ചിരിക്കാൻ തുടങ്ങി കുറെ നേരം ഇരുന്നു ചിരിച്ച ചേട്ടന്റെ ചിരികണ്ടതും എനിക്കും സാറിനും ചിരി വന്നു. കുറച്ചു നേരം ചിരിച്ചു കഴിഞ്ഞപ്പോൾ ആണ് മുൻപിൽ ഇരിക്കുന്ന എല്ലാരും ഞങ്ങളെ ആണ് നോക്കുന്നത് എന്ന് എനിക്ക് മനസ്സിലായത്. ഞാൻ പെട്ടന്ന് സാറിനെയും ചേട്ടനെയും തട്ടി വിളിച്ചു ആൾക്കാർ നോക്കുന്ന കാര്യം പറഞ്ഞു. അവരും പാടുപെട്ട് ചിരി നിർത്തി.

 

“എന്റെ പൊന്നു ഹരി നീ ഇതൊക്കെ എന്തിനാടാ ഓർത്തു വക്കുന്നെ…. എടാ നീ അമ്മ പറയുന്നത് കേൾക്കു ഒരു കല്യാണം ഒക്കെ കഴിക്കു. അപ്പോ നിന്റെ ജീവിതത്തിൽ കുറെ മാറ്റങ്ങൾ ഒക്കെ വരും.”

 

ചിരി ഒതുക്കിയ ചന്ദ്രൻചേട്ടൻ പറഞ്ഞു.

 

“ചേട്ടനറിയാല്ലോ എനിക്ക് അമ്മയെ ഉള്ളൂ. അമ്മ ഒരിടത്തും തളർന്നിട്ടില്ല അച്ഛൻ മരിച്ചപ്പോൾ പോലും എന്നെ കഷ്ട്ടപ്പെട്ടു പഠിപ്പിച്ചു ഇത്രയും എത്തിച്ചത് അമ്മ ആണ്. എനിക്ക് എന്റെ അമ്മയെപ്പോലെ ഒരു പെണ്ണു മതി ജീവിതത്തിൽ കൂടെ. അങ്ങനെ ഒരാളെ കണ്ടിട്ടില്ല ഇതുവരെ ഞാൻ എന്നെങ്കിലും അങ്ങനെ ഒരാളെ ഞാൻ കണ്ടു മുട്ടും അത് വരെ ഞാൻ ഇങ്ങനെ തന്നെ നിന്നോളാം”

 

“ഹാ നീ നിന്റെ ഇഷ്ടം പോലെ ചെയ്യൂ അല്ലാതെ നമ്മൾ എന്ത് പറയാൻ, രഘുവേ ദേ സ്ഥലം ആയി കേട്ടോ…”

 

എന്ന് പറഞ്ഞുകൊണ്ട് ചന്ദ്രേട്ടൻ ബെൽ അടിച്ചു.

 

സംസാരത്തിൽ മുഴുകി ഇരുന്ന സാർ പെട്ടെന്ന് ചാടി എഴുന്നേറ്റു യാത്രയും പറഞ്ഞു വണ്ടിയിൽ നിന്ന് ഇറങ്ങി.

 

ഞാൻ സൈഡ് സീറ്റിലേക്ക് നീങ്ങി ഇരുന്നു. ഇനി ഇപ്പൊ ഒന്നും മിണ്ടാൻ ആളില്ലാത്തതുകൊണ്ട് ഫോൺ എടുത്തു ബാഗിൽ നിന്ന് ഹെഡ്ഫോൺ ചെവിയിൽ തിരുകി. മ്യൂസിക് ഓപ്പൺ ചെയ്തു പ്ലേലിസ്റ്റ് തുറന്നു. പണ്ട് തൊട്ടേ ലാലേട്ടന്റെ ആരാധകനായിരുന്നതുകൊണ്ട്. ഏട്ടന്റെ പടത്തിലെ മിക്ക പാട്ടുകളും ഞാൻ ഡൌൺലോഡ് ചെയ്തു വച്ചിരുന്നു അതിൽ എനിക്കേറ്റവും ഇഷ്ടം ഉള്ള പാട്ട് വച്ചു.

26 Comments

  1. നിധീഷ്

    കഥ നന്നായിട്ടുണ്ട്… പിന്നെ എനിക്ക് ലാലേട്ടന്റെ ഇഷ്ടപ്പെട്ട പാട്ട് നാടോടിപൂന്ധിങ്കൾ ആണ്…

    1. Tᴏᴍ Dᴀꪜɪᴅ

      Thanks?

      ആ പട്ടും ഇഷ്ടമാണ് ?

  2. Bro i feels good
    ഈ story വായിച്ചപ്പോൾ tane വല്ലാത്തൊരു ഫീൽ
    പ്രാണിയ്ക്കുവാണേൽ ഇങ്ങനെ പ്രണയിക്കണം ❤??

    1. Tᴏᴍ Dᴀꪜɪᴅ

      Thanks Bro?

      Happy Newyear….

  3. “കണ്ണുകളാൽ അർച്ചന….

    മൗനങ്ങളാൽ കീർത്തനം….

    എല്ലാമെല്ലാം അറിയുന്നി….”
    – ഈ കഥയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട ഒന്നാണിത്.
    ബ്രില്ലയൻസ് ✨️
    നല്ല ഒരു writter നെ കാണാൻ പറ്റും.
    തുടർന്നും എഴുതുക. തുടർകഥകളായി വരിക.
    -story teller

    1. Tᴏᴍ Dᴀꪜɪᴅ

      Thanks, കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ??

      Happy Newyear….

  4. ഒത്തിരി നന്നായിട്ടുണ്ട്. സ്നേഹത്തോടെ❤️

    1. Tᴏᴍ Dᴀꪜɪᴅ

      ഒരുപാട് സന്തോഷം വായിച്ചതിലും. അഭിപ്രായം പറഞ്ഞതിലും ?

      Happy Newyear….

  5. Simple but powerful

    1. Thanks?

      Happy Newyear….

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤?✨️

    1. ?

      Happy Newyear….

  7. 8 പേജ് കൊണ്ടൊരുക്കിയ മാജിക്‌ ❤

    1. ??

      Happy Newyear….

    1. Thanks?

      Happy Newyear….

  8. ഇഷ്ടപ്പെട്ടു. നന്നായി വരട്ടെ.
    Just my thoughts ???
    എന്തുകൊണ്ടൊരു രണ്ടാം പാർട്ട് കൂടാ? കൊച്ചി അമൃതയിൽ ഉള്ള ഒരു ഡോക്ടർ താങ്കളുടെ സുഹൃത്താണ് അവരെ / അദ്ദേഹത്തെ കാണുന്നു. ഡീറ്റൈൽഡ് ചെക്കപ്പ് . ഫലമായി അമ്മു ഊന്നുവടി യുടെ സഹായത്താൽ നടക്കാൻ പ്രാപ്തരാക്കുന്നു താങ്കളുടെ ആ നല്ല മനസ്സിനും വിശുദ്ധപ്രണയത്തിനുമായി ഈശ്വരൻ ഒരു നിധി തരുന്നു. അങ്ങനൊക്കെയെഴുതി ഞങ്ങൾ വായനക്കാർക്കു നല്ല ഒരു പുതുവത്സര സമ്മാനം നൽകിക്കൊണ്ട്?
    Nalla oru varsham nerunnu

    1. Thanks….?

      പിന്നെ ഈ കഥക്കൊരു രണ്ടാം ഭാഗം ആവശ്യമാണോ. ചിലകഥകൾ അവസാനിക്കേണ്ട കൃത്യമായ ഒരു point ഇല്ലേ ഈ കഥയിൽ ഇതാണ് ആ point എന്ന് തോന്നി. അതുകൊണ്ടാണ് അവിടെ വച്ചു നിർത്തിയത് പിന്നെ ഒരു തുടർഭാഗത്തിനായി ശ്രമിക്കാം ഉറപ്പൊന്നും പറയുന്നില്ല ?

      Happy Newyear….

      1. Namasthe
        ഹ ഹ അത് താങ്കളുടെ ഇഷ്ടം ഞാൻ വായനക്കാരന്റെ ഇഷ്ടം പറഞ്ഞെന്നെ യുള്ളൂ. ??. നല്ലവർ കഷ്ടപ്പെടുന്നു എന്ന് കേൾക്കുമ്പോൾ ഉള്ളിൽ ഒരു തേക്കമുണ്ടാവുമല്ലോ . താങ്കൾക്കു എല്ലാ വിധ ആശംസകളും നേരുന്നു. സ്നേഹപൂർവ്വം ❤️

        1. ഈ കഥ എഴുതി തുടങ്ങുന്നതിനു മുൻപ് തന്നെ മനസ്സിൽ കരുതിയ climax ആണ് ഇത്. ഇത് ഇങ്ങനെ അങ്ങ് മനസ്സിൽ ഉറച്ചു പോയി പിന്നെ ഒരുപാട് എഴുതിയാലും ചിലപ്പോൾ വായിക്കുന്നവർക്ക് bore അടിക്കും അതുകൊണ്ടും കൂടി ആണ് ?

  9. Happy New Year…

    Good one…

    1. Happy Newyear….

      Thanks?

      1. ❤ഇനിയും ഇതുപോലെ നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ എന്ന് ആശം സിക്കുന്നു… ???

        1. Tᴏᴍ Dᴀꪜɪᴅ

          Thenks molu??

  10. ?❤️

Comments are closed.