ഹരിനന്ദനം.6 [Ibrahim] 152

 

നന്ദൻ പോയി കഴിഞ്ഞതും ഹരി പാത്രങ്ങളൊക്കെ കഴുകി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. നാല് പാത്രം കഴുകി അപ്പോഴേക്കും അവളെ വിശ്രമിക്കാൻ തുടങ്ങിയെന്നും പറഞ്ഞ് അവർ പല്ല് കടിച്ചു.

അർച്ചന അവിടെ ഉച്ചക്ക് ഉള്ളത് ഒക്കെ തയ്യാറാക്കുന്നുണ്ട് നീ ഒന്ന് ഇവിടെ ഒക്കെ അടിച്ചു തുടചെക്ക് എന്ന് പറഞ്ഞു കൊടുത്തു അമ്മ വീണ്ടും അടുക്കളയിലേക്ക് പോയി..

ഉള്ള പാത്രങ്ങളൊക്കെ കഴുകി ഒന്ന് നടന്ന വർത്താനം സമ്മതിക്കില്ല എന്ന് പറഞ്ഞു അവൾ തറ യിലേക്ക് നോക്കി. ഒരു പൊടി പോലും കാണാൻ കഴിഞ്ഞില്ല ഒരു പൊടിയോ ചളിയോ ഒ ന്നുമില്ലാതെ ഈ തറ ദിവസവും എന്തിനാ അടിച്ചു തുടക്കുന്നതെന്ന് അവൾക്ക് മനസ്സിലായില്ല.

അവൾ ചൂടും കൊണ്ട് അടുക്കളയിൽ പോകുമ്പോൾ നല്ല സന്തോഷത്തിലാണ് അമ്മ. അവൾക്ക് ഇട്ടു നല്ലൊരു പണി കൊടുത്തപ്പോൾ അവർക്ക് സന്തോഷമായി. ചൂല് കൊടുത്ത പോകുന്നതിനു തൊട്ടു പുറകിൽ തന്നെ അവൾ ചൂലും കൊണ്ട് അടുക്കളയിൽ വന്നപ്പോൾ എന്തായിരിക്കും എന്ന് വിചാരിച്ചു…

എന്താ ഇത്ര വേഗം അടിച്ചു തുടച്ചു കഴിഞ്ഞുവോ. അല്ലെങ്കിൽ മുറ്റത്ത് ഇല്ലാത്തതുപോലെ ഒരുകാടും ഇല്ലേ അകത്തൊന്നും. എന്റെ അമ്മേ കാട് പോയിട്ട് ഒരു പൊടിപോലും ഞാനറിഞ്ഞില്ല എന്തിനാ പൊടി ഇല്ലാത്ത നേരത്ത് വെറുതെ തുടച്ചു ടൈൽസ്ന്റെ ഗ്‌ളൈസിങ് കളയുന്നത്..

അമ്മ ദേഷ്യത്തോടെ തന്നെ വന്ന് ചൂല് പിടിച്ചു വാങ്ങി വാ ഇവിടെ കാണിച്ചു തരാം ഞാൻ പൊടി ഉണ്ടോ വേറെ എന്തെങ്കിലും ഉണ്ടോ ന്നു…

 

എ പൊടിയോ ഒന്നുല്ല എന്നൊക്കെ പറയുന്ന ഇപ്പൊ വലിയ തെറ്റായിപ്പോയോ ഞാൻ എന്ത് ചെയ്യാനാ എന്നോർത്ത് അവൾ അമ്മയുടെ പുറകെ പോയത്.അവർ അവിടെയൊക്കെ അടിച്ചു ഉമ്മറത്ത് നിൽക്കുകയായിരുന്നു അവളുടെ അടുത്തേക്ക് ആക്കി ഇത് കണ്ടോ ഇതൊക്കെ അകത്തുള്ള പൊടികളാണ് നീ എവിടെയാ നോക്കിയത്.

അവർ ചൂലുകൊണ്ട് അതെല്ലാം മുറ്റത്തേക്ക് കളഞ്ഞു ഇപ്പോ മുറ്റത്തും കാടായി നീ ഒരു ചൂലെടുത്ത് അതൊക്കെ അങ്ങ് തീർത്തു കളഞ്ഞേക്ക് എന്നുപറഞ്ഞ് അവർ അടുക്കളയിലേക്ക് പോയി.പോകുമ്പോൾ മോപ്പും ബക്കറ്റും അടുക്കള വശത്ത് ഉണ്ട് എന്ന് പറയാനും മറന്നില്ല….

ഹരി വലിയൊരു ചൂലും അത് വാരാനുള്ള സാധനം ഒക്കെ എടുത്തു വന്നപ്പോൾ ആണ് കൃഷ്ണവേണി അങ്ങോട്ട് വന്നത്. കല്യാണം കഴിഞ്ഞ് അതിന്റെ പിറ്റേന്ന് തന്നെ അവളെക്കൊണ്ട് പണിയെടുപ്പിക്കുന്നത് കണ്ടപ്പോൾ തന്നെ മനസ്സിലായി അമ്മായി അവൾക്ക് പണി കൊടുക്കുകയാണ് എന്ന്. അതുകൊണ്ട് അതൊന്നും അവൾക്ക് ബോധ്യ പ്പെടുത്തി കൊടുക്കാൻ വേണ്ടി അവൾ അടുത്തേക്ക് ചെന്നു എന്നാലും ചേച്ചി ഇന്ന് തന്നെ ചേച്ചിയെ കൊണ്ട് മുറ്റം അടിപ്പിക്കാ എന്ന് വച്ചാൽ വലിയ കഷ്ടം തന്നെയാണ്…

 

കഷ്ടം ഒക്കെയാണ് എന്തുചെയ്യാനാണ് എന്തായാലും നിന്നെ കണ്ടത് നന്നായി ഇതൊന്ന് പിടിച്ചേ എന്ന് പറഞ്ഞു.

എന്ത് എന്താ ഞാൻ പിടിക്കേണ്ടത് കൃഷ്ണവേണി ഒരു അല്പം ഭയത്തോടെ കൂടി തന്നെയാണ് ചോദിച്ചത്. നീ പേടിക്കാ ഒന്നും വേണ്ട ഞാൻ അടിച്ചുകൂട്ടി വരുന്നതെന്ന് പിടിച്ചാൽ മതി…ഞാൻ അടിച്ചു കൂട്ടുമ്പോൾ ആ പാത്രം തള്ളി പോകുന്നു എന്ന് പറഞ്ഞു. അടിച്ചു കൂട്ടി ഇടുന്ന സാധനം ഒരു കൈ കൊണ്ട് പിടിച്ചു വേണ്ടേ അതിലാക്കാൻ എന്ന് പോലും അറിയില്ലേ എന്നാണ് കൃഷ്ണ വേണി ആലോചിച്ചത് . വീട്ടിൽ ഒരു പണിയും എടുക്കാത്ത തനിക്കു പോലും അറിയാലോ അതൊക്കെ പിന്നെ ഇവൾക്കെന്താ ഇതൊന്നും അറിയില്ലേ അതോ എന്നെക്കൊണ്ട് പണിയെടുപ്പിക്കാൻ ഉള്ള അടവാണോ. എല്ലാം കൂട്ടി വാരി യിലാക്കി എന്തായാലും തന്റെ കയ്യിൽ അല്ലെ അതുകൊണ്ട് അവിടെ ക്ക് കളഞ്ഞേക്ക് പറഞ്ഞു ഹരി…

12 Comments

  1. സൂര്യൻ

    ഇബ്രു, കഥ കൊള്ളാം പേജ് എന്താ കൂടാതെ? പാതിയിൽ നിർത്താൻ പരിപാടി ഉണ്ടൊ?

    1. ഇബ്രാഹിം

      എത്ര എഴുതിയിട്ടും പേജ് അങ്ങട് കൂടുന്നില്ല എന്താവോ..

      എഴുതിയത് ഒന്നും പാതിയിൽ നിർത്തിയില്ലല്ലോ ?

  2. °~?അശ്വിൻ?~°

    ❤️❤️❤️

    1. ഇബ്രാഹിം

      ♥️♥️

  3. ❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  4. BRO kadha nannayittundu but pages kurava pettenn theernnu pokunnu

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം

  5. ❤❤❤❤❤

    1. ഇബ്രാഹിം

      ♥️♥️♥️

  6. മരുമോളും അമ്മായിഅമ്മയും കൊള്ളാം❤️?
    Length velland korava?

    1. ഇബ്രാഹിം

      പേജ് കൂട്ടാൻ നോക്കാം നടക്കുവായിരിക്കും ?

Comments are closed.