ഹരിനന്ദനം.2 [Ibrahim] 128

“” പെട്ടെന്ന് ഒരു മറുപടി പറയേണ്ട മോളുടെ അച്ഛൻ ഒക്കെ വന്നു നന്നായി ആലോചിച്ചു മറുപടി പറഞ്ഞാൽ മതി “” എന്നും പറഞ്ഞു കൊണ്ട് കുച്ചുവിന്റെ കാർഡും കൊടുത്തു കൊണ്ടാണ് അവർ പോയത്. സുഭദ്രയുടെ മനസ്സിൽ നിറയെ ഒരു പരിചവുമില്ലാത്ത തങ്ങളെ സഹായിച്ച ദാഹം ശമിപ്പിച്ച നല്ല കുലീനതയുള്ള ഗംഗ ആയിരുന്നു. മകളും ഗംഗയെ പോലെയാണെന്ന് അവർക്ക് തോന്നി.

 

നന്ദന്റെ മനസ്സിൽ മുഴുവനും തന്റെ കോളേജ് ലൈഫ് നിറഞ്ഞു നിന്നു.

കിച്ചു അർച്ചനയുടെ വിരലിൽ താളം പിടിച്ചും വയറിൽ മെല്ലെ തൊട്ടും തലോടിയും ഇരുന്നു…

 

Psc എക്സാമിന്റെ പേരിൽ നാട് ചുറ്റി ക്ഷീണിച്ചു വന്ന ഹരി കേൾക്കുന്നത് തന്നെ പെണ്ണ് കണ്ടു പോയവരുടെ കഥയാണ്. അമ്മക്ക് ആണേൽ അവരുടെ കാര്യം പറയാൻ മാത്രമേ ഉള്ളു. പക്ഷെ ആളെ നേരിൽ കാണാതെ ഒരു തരത്തിലും സമ്മതിക്കില്ല എന്ന് തീർത്തു പറഞ്ഞു..

ഹരിയുടെ അച്ഛൻ ആണ് വിഷമിച്ചു പോയത്. അവരോട് വീണ്ടും വരാൻ പറയാൻ ഗംഗ ക്ക് മടി തോന്നി. എന്തായാലും ഒന്ന് അന്വേഷണം നടത്തീട്ട് ബാക്കി കാര്യങ്ങളും തീരുമാനിച്ചാൽ മതിയെന്ന് അയാൾ ഉറപ്പിച്ചു…

നന്ദനെ കാണാൻ പോയ ഹരികൃഷ്ണൻ വളരെ സന്തോഷത്തോടെ ആണ് തിരിച്ചു വന്നത്. നന്ദനെ അയാൾക്ക് അത്രമാത്രം ബോധിച്ചിരുന്നു…

ഹരി യുടെ സ്വഭാവം ഏകദേശം അവനോട് അയാൾ പറഞ്ഞു അപ്പോഴാണ് ഹരിയും താനും ഒരേ കോളേജിൽ പഠിച്ചിരുന്നതും തനിക്ക് അവളെ അറിയാമെന്നുള്ളതും നന്ദൻ ഹരികൃഷ്ണനോട്‌ പറഞ്ഞത്..

അവൾക്ക് നേരിൽ കാണണം എന്നുള്ളത് അവൻ പാടെ നിരസിച്ചു. കാരണം മറ്റൊന്നുമല്ല തന്നെ കണ്ടാൽ അവൾ ഈ കല്യാണത്തിന് സമ്മതിക്കില്ലെന്ന് അവനറിയാമായിരുന്നു. നിശ്ചയത്തിന് സർപ്രൈസ് ആയിട്ട് കണ്ടാൽ പോരെ അച്ഛാ ന്ന് ചോദിച്ചപ്പോൾ അതാണ് നല്ലതെന്നു അയാൾക്കും തോന്നി.

കാര്യങ്ങൾ താൻ വിചാരിച്ച രീതിക്ക് അല്ല പോകുന്നത് എന്ന് തോന്നിയപ്പോൾ അയാളെ അല്ലെങ്കിൽ വീട്ടിൽ ഉള്ള ആരെയെങ്കിലും കണ്ടാൽ മതിയെന്ന് ഹരി അടവ് മാറ്റി..

പ്രായം ആയവർ ആണെങ്കിൽ അതാണ് നല്ലതെന്നു അവൾക്ക് തോന്നി..

നന്ദന്റെ വീട്ടിൽ ആരും മോളെ നേരിട്ട് കണ്ടില്ലല്ലോ എന്ന് പറഞ്ഞപ്പോൾ അച്ഛനും അമ്മക്കും അവിടേക്ക് പോകാൻ മടി തോന്നി അതുകൊണ്ട് തന്നെ ആണ് ഭദ്രനെയും നാത്തൂനെയും അയക്കാൻ ശുഭ തീരുമാനം എടുത്തത്. തന്റെ മരുമകൾ ആയി വരുന്നവളെ കണ്ടോന്ന് അസൂയപ്പെടട്ടെ എന്നും കൂടി ഒരു ധ്വനി അതിലുണ്ടായിരുന്നു.

കല്യാണം കഴിക്കുന്ന ചെക്കൻ വരുന്നില്ല ബന്ധുക്കൾ ആരോ വരുന്നു എന്ന് കേട്ടതും ഹരി ഹാപ്പി ആയി. അല്ലെങ്കിലും ബന്ധുക്കളെയാണ് കയ്യിൽ കിട്ടേണ്ടത്. ആദ്യത്തെ ഒരു പെണ്ണ് കാണൽ കുളമായത് കൊണ്ട് തന്നെ ഡ്രസ്സ്‌ ന്റെ കാര്യം ഒക്കെയും ഹരി ക്ക് വിട്ടു കൊടുത്തു അമ്മ അവൾക്കും അതായിരുന്നു വേണ്ടത്…

 

അടുത്ത വീട്ടിലുള്ള ജോർജ് സാറിന്റെ പഴയ ഒരു പാന്റ് അവരോട് നേരത്തെ അവൾ ചോദിച്ചു വാങ്ങി തന്റെ പാകത്തിന് റെഡി ആക്കി വെച്ചിരുന്നു.. എപ്പോൾ ആണ് ഉപകാരപ്പെടുക എന്ന് പറയാൻ പറ്റില്ലല്ലോ. എന്തായാലും നന്നായി അതിനു പാകം ആയ കുറച്ചു ലൂസ് ആയ ഒരു ഫുൾ കൈ കള്ളി ഷർട്ടും വാങ്ങി മുടി പിന്നെ അവൾ തന്നെ കുറച്ചു ബാക്കിലൊക്കെ വെട്ടികളഞ്ഞു. നീട്ടി വളർത്താഞ്ഞത് കൊണ്ട് മുടിയിൽ കുറെ പണി എടുക്കേണ്ടി വന്നില്ല ഹരിക്ക്..

 

4 Comments

  1. ❤️?

    1. ഇബ്രാഹിം

      ?

  2. °~?അശ്വിൻ?~°

    ???

    1. ഇബ്രാഹിം

      ?

Comments are closed.