ഹരിനന്ദനം.2 [Ibrahim] 128

ഹരിനന്ദനം 2

Author : Ibrahim

 

നന്ദനത്തിലും കല്യാണ ആലോചനകൾ നടക്കുകയാണ്. സുഭദ്രയുടെയും ബാലന്റെയും രണ്ടു മക്കളിൽ ഇളയവനായ നന്ദ കുമാറിന്..

മൂത്ത മകൻ കൃഷ്ണകുമാർ എന്ന കിച്ചു.

കിച്ചു വിന്റെ വിവാഹം കഴിഞ്ഞതാണ്
ഭാര്യ അർച്ചന. അർച്ചന നാലു മാസം ഗർഭിണിയാണ്..

“”എന്റെ കൃഷ്ണ “”എന്ന് വിളിക്കുമ്പോൾ കുറുമ്പോടെ അമ്മ എന്നെ വിളിച്ചോ എന്നും ചോദിച്ചു കൊണ്ട് കിച്ചു ഓടി വരും.

അമ്മ കൃഷ്ണനെ വിളിക്കുന്നത് കേട്ടാൽ ഒക്കെയും അവൻ കളിയാക്കി കൊണ്ട് വരും അതുകൊണ്ട് തന്നെ “”ഇതിനെ ഒക്കെ ഭഗവാന്റെ പേര് ചൊല്ലി വിളിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ “”എന്നും പറഞ്ഞു കൊണ്ട് തലയിൽ കൈ വെക്കും…

അവരിപ്പോൾ കണ്ണാ എന്നല്ലാതെ വിളിക്കാറില്ല എന്നതാണ് സത്യം..

എന്തൊക്കെ ആണെങ്കിലും നന്ദൻ ആണ് സുഭദ്രയുടെ ചെല്ല കുട്ടി.അതുകൊണ്ട് തന്നെ തന്നെ അനുസരിക്കുന്ന ഒരു മരുമകളെ തേടി നടക്കുകയാണ്…

സുഭദ്രയുടെ ആങ്ങളയുടെ മകൾ കൃഷ്ണവേണി ക്ക് നന്ദനോട് ഒരു ചെറിയ ചായ്‌വ് ഉണ്ട് അത് നന്ദന് മാത്രം അറിയില്ല എന്നുള്ളതാണ് സത്യo.

സുഭദ്ര എന്ന ശുഭക്ക് ക്ക് അവളെ ഒരിക്കലും മരുമകളായി അംഗീകരിക്കാൻ കഴിയില്ല. അവർക്ക് ആവശ്യം നല്ല അടക്കവും ഒതുക്കവും ഉള്ള തന്നെ അനുസരിക്കുന്ന ഒരു മരുമകളെ ആണ്..

 

സുഭദ്ര യുടെ ആങ്ങള ഭദ്രന് പെങ്ങളാണ് എല്ലാം പക്ഷെ അവരുടെ ഭാര്യ ജാനകി ക്ക് മകളുടെ ഇഷ്ടം ആണ് വലുത്. മകൾക്ക് അങ്ങനെ ഒരു ആഗ്രഹം ഉണ്ടായിട്ടും അതിനു എതിർ നിൽക്കുന്നതിന് തക്കതായ ഒന്നിനെ തന്നെ കിട്ടണേ എന്നാണ് അവർ ദിവസവും അമ്പലത്തിൽ പോയി പ്രാർത്ഥിക്കുന്നത് തന്നെ….

 

പെണ്ണ് കാണാൻ പോയ രണ്ടാമത്തെതിനെയും ശുഭക്ക് ഇഷ്ടം ആയില്ല അതിന്റെ ചർച്ചയിലാണ് നന്ദനം….

എന്നാലും ശുഭ എന്താ നിനക്ക് ഈ കുട്ടിയെയും ഇഷ്ടം ആവാഞ്ഞത്..

ബാലന്റെ വകയാണ് ചോദ്യം..

അടുത്ത് നിന്നിരുന്ന മരുമകളെ ഒന്ന് നോക്കി അവർ കാര്യം വ്യക്തമാക്കി.

“”‘എന്റെ അർച്ചനയെ പോലെ ഒരു കുട്ടിയെ ആണ് ഞാൻ അന്വേഷിക്കുന്നത്. അത് കിട്ടുന്നത് വരെ ഞാൻ അന്വേഷിച്ഛ്
കൊണ്ടേ ഇരിക്കും “”

 

4 Comments

  1. ❤️?

    1. ഇബ്രാഹിം

      ?

  2. °~?അശ്വിൻ?~°

    ???

    1. ഇബ്രാഹിം

      ?

Comments are closed.