”ചേട്ടാ അമ്പലത്തിലേക്ക് പോകണമായിരുന്നു”
”ഒരു പത്ത് മിനിറ്റ് റെഡിയായിട്ട് വരാം”
വണ്ടി സ്റ്റാര്‍ട്ട് ചെയ്തു.അവള്‍ സെറ്റ് സാരിയും ഉടുത്ത് നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി,മുടിയിഴകളില്‍ നിന്ന് ഈറന്‍ ഇറ്റ് വീഴുന്നുണ്ടായിരുന്നു.
ഇതാണല്ലെ സിനിമയില്‍ നിവിന്‍ പോളി പറഞ്ഞ അവസ്ഥ.”സാറെ ചുറ്റും ഉള്ളതൊന്നും കാണാന്‍ പറ്റൂല്ല………”
”പോകാം”
അവളുടെ ശബ്ദം കേട്ടിട്ടാണ് തുറന്ന വായ അടച്ചത്.
”സാറ് വരുന്നില്ലെ”
”ഇല്ല”
വണ്ടി എടപ്പള്ളിയിലെ ഭഗവതി ക്ഷേത്രത്തിലേക്ക് വിട്ടു.
”എന്താ പേര്”
”ശ്രീദേവി”
ദേവി തന്നെ മനസ്സില്‍ പറഞ്ഞു.
”നാട്ടില്‍ എവിടെയാ സ്ഥലം” ഞാന്‍ ചോദിച്ചു .
”ഗുരുവായൂരാണ് ജനിച്ചത് ഓര്‍മ്മ വെച്ചപ്പോള്‍ മുതല്‍ മുംബൈയിലാണ് വളര്‍ന്നത്”
നല്ല സംസാരം,നല്ല വിനയം എന്ത് കുലീനമായ പെരുമാറ്റം.അവന്‍ ഭാഗ്യവാന്‍ തന്നെ.മുംബൈയില്‍ വളര്‍ന്നിട്ടും തനി നാടന്‍ മലയാളി പെണ്ണ്.
വഴിയില്‍ ഒരു അമ്മൂമ്മ മുല്ല പൂവ് വില്‍ക്കുന്നുണ്ടായിരുന്നു.വണ്ടി നിറുത്തി രണ്ട് കൂട് വാങ്ങി.
ഒരു കൂട് സെന്റര്‍ മിററില്‍ ചാര്‍ത്തി,ഒരെണ്ണം ശ്രീദേവിക്ക് നീട്ടി.
”വേണ്ട…..”
”ഇതിന്റെ കുറവ് ഉണ്ട്,കേരളത്തില്‍ വന്നിട്ട് മുല്ല പൂവ് ചൂടണ്ടെ”
Superb!!!
❤️
നല്ല കഥ മനോഹരമായ അവതരണം
ഇത് കൊള്ളാലൊ
കഥ എന്തായാലും തകർത്തു