”ഗോവിന്ദാ…..ഗോവിന്ദാ…..ആലാരെ
ഗോവിന്ദ ………………………………….’
നല്ല പാട്ട്…..
ക്രൗണ്‍ പ്ലാസ എത്തി.
മൊബൈല്‍ നമ്പര്‍ കൊടുത്തു.
”സര്‍ പുറത്ത് പോകണമെങ്കില്‍ വിളിച്ചാല്‍ മതി”
അവര് അകത്തേക്ക് പോയി,ലഗേജ് ഇറക്കി വണ്ടി പാര്‍ക്കിംങ്ങ് ഏരിയയില്‍ ഇട്ടു.ക്രൗണ്‍ പ്ലാസ്സയിലാ അവര് റൂം എടുത്തത് ക്യാഷ് ടീം ആയിരിക്കും.അവളുടെ ചിരി മനസ്സില്‍ നിറഞ്ഞ് നില്‍ക്കേണ്.കെട്ടുകയാണെങ്കില്‍ ഇങ്ങനത്തെ കുട്ടിനെ കെട്ടണം.
ഇവള്‍ക്ക് മലക്കപ്പാറയിലെ ചന്ദ്രന്‍ മാമന്റെ മകളായിട്ട് ജനിച്ചാല്‍ പോരായിരുന്നു.മോന് പെണ്ണ് ശരിയാവാണ്ട് വിഷമിച്ച് നില്‍ക്കുന്ന അമ്മയോട് മാമന്‍ പറയും.
”എനിക്ക് ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നെങ്കില്‍ ബൈജുവിനെ കൊണ്ട് കെട്ടിക്കായിരുന്നു.”
കല്ല്യാണം കഴിക്കാത്ത മാമന് ധൈര്യമായി ഡയലോഗ് വിടാലൊ.
അമ്മ പാവം എത്ര കാലമായി തനിച്ച് കഴിയുന്നു.ഓട്ടം പോയാല്‍ ഞാന്‍ വരുന്നതും കാത്ത് ഒറ്റക്ക് ആ വീട്ടില്.
വീണ്ടും അവള്‍ മനസ്സിലേക്ക് വന്നു.
എന്താ ആ കണ്ണിന്റെ ആകര്‍ഷണം,പവിഴ ചുണ്ടില്‍ പുഞ്ചിരി വിരിയുമ്പോള്‍ ആ മുഖം മഴവില്ല് പോലെ തീളങ്ങിയിരുന്നു.എങ്കിലും ആ കണ്ണുകള്‍ എന്തോ പറയുന്നുണ്ട്.ചിലപ്പോള്‍ അവര്‍ പരസ്പരം അടുത്തിട്ടുണ്ടാവില്ല ഈ ട്രിപ്പ് കഴിയുമ്പോഴേക്കും രണ്ടും ഇണക്കിളികളായിട്ടുണ്ടാകും.നമ്മള്‍ ഇത് എത്ര കണ്ടേക്കുന്നു.
സമയം പോയത് അറിഞ്ഞില്ല ഇത് വരെ ആയിട്ടും പുറത്തേക്ക് പോകാനൊന്നും വിളിച്ചില്ല.കള്ളന്‍മാര് മിണ്ടാണ്ട് ഇരുന്ന് പറ്റിച്ചതാണെന്ന് തോനുന്നു.ഇപ്പോള്‍ അകത്ത് നിന്ന് ഇറങ്ങുന്നത് പോലും ഇല്ല.
പിറ്റെ ദിവസം രാവിലെ തന്നെ ഫോണ്‍ അടിച്ചു അപ്പുറത്ത് തേന്‍ തുളുംമ്പുന്ന സ്വരം.
Superb!!!
❤️
നല്ല കഥ മനോഹരമായ അവതരണം
ഇത് കൊള്ളാലൊ
കഥ എന്തായാലും തകർത്തു