കമ്മീഷന്‍ കിട്ടിയില്ലെങ്കിലും സാരമില്ല.കല്ല്യാണം കഴിക്കാന്‍ പതിനായിരം പെണ്ണിനെ എങ്കിലും കാണാന്‍ പോയിട്ടുണ്ടാകും.ഈ ദര്‍ശന സുഖം അല്ലെ ഉള്ളു………..അല്ലാതെ ആഗ്രഹം ഉണ്ടായിട്ടല്ല…….ഒരു ഡ്രൈവറുടെ ദീര രോദനം ആരറിയുന്നു.
എങ്ങനെ കല്ല്യാണം കഴിക്കാനാ പാവപ്പെട്ട ഒരുത്തിയെ കെട്ടാന്ന് വിചാരിച്ച് ചെന്നാല്‍ അവളുമാര്‍ക്ക് ഹെലികോപ്റ്ററില്‍ ഇറങ്ങുന്ന ചെക്കന്‍മാരെ മതി.ഡ്രൈവര്‍മാരെ വേണ്ട പോലും.എന്ത് തെറ്റാണാവോ ഞങ്ങള്‍ നാട്ടുകാരോട് ചെയ്തത്.
ഫ്ലൈറ്റിന്റെ സമയം ആയി പേരെഴുതിയ ബോര്‍ഡ് എടുത്തു,പേര്……
”മനോഹര്‍”
മനോഹരാ നീ മനോഹരമാക്കണെ……..
പ്രതീക്ഷിച്ച പോലെ നല്ല ജോടികള്‍ തന്നെയാ.അവളെ കണ്ടിട്ട് കണ്ണെടുക്കാന്‍ തോന്നിയില്ല എന്ത് ഭംഗിയാ.നോര്‍ത്ത് ഇന്ത്യന്‍സിനെ കുറെ കണ്ടിട്ടുണ്ടെങ്കിലും ഇങ്ങനെ ഒരണ്ണം ആദ്യമാ. തൂവാന തുമ്പികളിലെ ക്ലാരയുടെ മുഖമുള്ള
എന്റെ ആരാധനാ നായിക നമിത പ്രമോദ് മുന്നില്‍ നില്‍ക്കുന്നത് പോലെ തോന്നി.അവള്‍ ചിരിക്കും കൂടി ചെയ്തപ്പോള്‍ ഹാര്‍ട്ട് പട പടാന്ന് അടിക്കാന്‍ തുടങ്ങി.
”സര്‍ കോന്‍സാ ഹോട്ടല്‍ മേം ജാനേക്ക?
”ക്രൗണ്‍ പ്ലാസ്സയിലാ റൂം ബുക്ക് ചെയ്തിരിക്കുന്നത് അങ്ങോട്ട് പോട്ടെ”
ദൈവമേ മലയാളീസ് അപ്പൊ കമ്മീഷന്‍ അടിച്ചെടുക്കുന്ന കാര്യം തീരുമാനമായി ഒരു രൂപ കിട്ടില്ല.കുഴപ്പമില്ല പുതുമോടികളല്ലെ കണ്ണിനുള്ള കുളിര്‍മ്മ കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം….. …മനോഹരാ മിന്നിച്ചേക്കണെ.
ലഗേജ് കയറ്റി വണ്ടി ക്രൗണ്‍ പ്ലാസയിലേക്ക്…….അവള്‍ പുറത്തേക്ക് നോക്കി എന്തോ ആലോജനയില്‍ മുഴുകി…..അവന്‍ ലാപ്ടോപ്പ് തുറന്നു……രണ്ടാളും സംസാരിക്കുന്നത് പോലും ഇല്ല.ഇവനെയൊക്കെ എന്താ ചെയ്യേണ്ട്,ഇത്രയും സൗന്ദര്യം ഉള്ള പെണ്ണ് അടുത്ത് ഇരുന്നിട്ടും അരി ചേറ്റുന്ന മുറവും കെട്ടിപിടിച്ച് ഇരിക്കേണ്.
എന്റെ പത്ത് ദിവസം എന്താവുമൊ എന്തൊ.
ബോറടി മാറ്റാന്‍ റേഡിയൊ വെച്ചു..
Superb!!!
❤️
നല്ല കഥ മനോഹരമായ അവതരണം
ഇത് കൊള്ളാലൊ
കഥ എന്തായാലും തകർത്തു