ഹണിമൂണ്‍ 33

Honeymoon by സിയാദ് ചിലങ്ക

 

ബൈജു ഇന്നോവ കാറ് കഴുകി വൃത്തിയാക്കി,ഉള്ളില് എയര്‍ ഫ്രഷ്നര്‍ അടിച്ചു,സീറ്റ് ശരിയാക്കി വണ്ടി നെടുമ്പാശ്ശേരിയിലോട്ട് വിട്ടു.

”ദൈവമെ ഇത്തവണത്തെ വല്ല ഗുണവും ഉള്ള ഗസ്റ്റ് ആവണെ….”

കഴിഞ്ഞ തവണത്തെ പോലെ എച്ചികളാവാതിരുന്നാല്‍ മതി.കഴിഞ്ഞ തവണ വന്നവന്.സല്‍മാന്‍ഖാനില്ല അവന്റെ അത്രയും ജാഡ.മസിലും കാട്ടി കക്ഷ ത്തില് ഇഷ്ടികയും വെച്ച് നടത്തം അല്ലെ കാണണ്ടത്.അവന് എന്നെ ചീത്ത വിളിക്കലായിരുന്നു പണി അവന്‍ പെണ്ണിന്റെ മുന്നില്‍ ഷൈന്‍ ചെയ്ത് ചെയ്ത്……..തേക്കടി വരെ ഞാന്‍ ക്ഷമിച്ചു.

”ബെഹന്‍ചൂത്ത്…….”ആ തെറിടെ അര്‍ത്ഥം അറിയുന്ന ഒരു മലയാളിക്കും ക്ഷമിക്കാന്‍ പറ്റില്ല.അവന്റെ തെറിവിളി കറക്റ്റ് വനപ്രദേശത്ത് വെച്ചായിരുന്നു.വണ്ടി ബ്രേക്ക് ചവിട്ടി ഒരു മനുഷ്യനില്ല.അവനെ പിടിച്ച് ഇറക്കി മംഗലശ്ശേരി നീലകണ്ഠനെ മനസ്സില്‍ ധ്യാനിച്ച് അവനെ പഞ്ഞിക്കിട്ടു.അവന്റെ ജിമ്മില്‍ പോയി പെരുപ്പിച്ച മസില് അടിച്ച് കലക്കി.

”ടാാ…….——–മോനെ നിന്റെ നാട്ടില് മുറുക്കാനും മുറുക്കി തെറിയും പറഞ്ഞ് നടക്കുന്ന ഡ്രൈവര്‍മാരല്ലട ഞങ്ങള്‍ മലയാളികള്.വിദ്യഭ്യാസവും സംസ്കാരവും ഉള്ളവരാടാ……..അതിഥിയെ ദൈവമായി കാണാന്‍ പടിച്ചവരാ ഞങ്ങള്……..അത് കൊണ്ട് ഇത് വരെ ക്ഷമിച്ചു.”

ആ പെണ്ണ് കരഞ്ഞ് കാല് പിടിച്ചത് കൊണ്ടാണ് അവനെ വിട്ടത്. ഇല്ലെങ്കില്‍ അവനെ അന്ന് കൊന്നേനെ.

ടൂര്‍ പാക്കേജ് കഴിഞ്ഞു ഇവന്‍മാരെ കയറ്റി വിടുമ്പോഴേക്കും കഥകളി കാണിച്ചും ആനപ്പുറത്ത് കയറ്റിയും മസാജ് ചെയ്യിച്ചും പിന്നെ കടകളിലും കയറ്റിയും.നല്ലൊരു കാശ് കമ്മീഷന്‍ ആയിട്ട് തടഞ്ഞിട്ടുണ്ടാകും.

കയ്യില്‍ ഉള്ള ടൂര്‍ പാക്കേജ് ലിസ്റ്റ് നോക്കി പത്ത് ദിവസത്തെ ട്രിപ്പ് ആണ് കൊച്ചിയിലും മൂന്നാറിലും ആയിട്ടാണ്.ഡിസംബര്‍ മാസമല്ലെ ഹണിമൂണ്‍ കപ്പിള്‍സ് ആയിരിക്കും.ഡൊമസ്റ്റിക് ഫ്ലൈറ്റാണ് മുംബൈയില്‍ നിന്ന്.

അവിടെ ഒറ്റ മുറിയില്‍ ജീവിക്കുന്നവര്‍ മക്കളുടെ കല്ല്യാണം കഴിഞ്ഞ അന്ന് തന്നെ പിരിവിട്ടാണെങ്കിലും ഇങ്ങനെ കയറ്റി വിടും.അല്ലെങ്കില്‍ പാവങ്ങള്‍ മുഴുവന്‍ തേങ്ങ കിട്ടിയ നായടെ അവസ്ഥ പോലെ ആകും.

അവന്‍മാര് ചിലപ്പൊ കാറില്‍ കയറുമ്പോള്‍ തന്നെ തുടങ്ങും കലാപരിവാടികള്‍.സെന്റര്‍ മിറര്‍ ശരിക്ക് പിന്നിലെ കാഴ്ചക്കുള്ള പൊസിഷനാക്കി.ഒരു ദര്‍ശന സുഖം.

4 Comments

  1. Superb!!!

  2. ❤️
    നല്ല കഥ മനോഹരമായ അവതരണം

  3. ഇത് കൊള്ളാലൊ

  4. Dark knight മൈക്കിളാശാൻ

    കഥ എന്തായാലും തകർത്തു

Comments are closed.