സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 282

അവൾ എന്റെകൈ രണ്ടും കൂട്ടി പിടിച്ചുകൊണ്ട് പറഞ്ഞു

“ആ അച്ചു മരിച്ചു അമ്മു… ഇപോ ഇല്ല അഖിൽ ആണ് ഇപ്പോൾ”

ഞാൻ അവളുടെ കൈവിടുവിച്ചു

“അങ്ങനെ പറയല്ലേ… അച്ചുവെട്ടനെ രക്ഷിക്കാൻ വേണ്ടി ഞാൻ ആവുന്ന നോക്കി പക്ഷെ ചെറു പ്രായത്തിൽ എന്നെ കൊണ്ട് എന്താവാൻ.. അന്ന് ഇറങ്ങിയത അവിടുന്ന് ഞാൻ .. ഇന്നെനിക്ക് അവിടെ ആരും ഇല്ല ആരോടും എനിക്ക് അവിടെ പരിചയവും ഇല്ല. ന്നിട്ടും ഒരു അഥിതി യെ പോലെ ഞാൻ അവിടെക്ക് വന്നത് അച്ചുവെട്ടനെ ഒന്ന് കണ്ട് ഇറക്കി അവിടെ കൊണ്ടുവരാൻ വേണ്ടിയാണ്‌ ചലരെ ഒക്കെ ഒന്ന് കാണിക്കാനും… എന്റെ കൂടെ വാ പ്ലീസ്”
അവൾ കെഞ്ചി

“എന്നെക്കൊണ്ട്…. എന്നെക്കൊണ്ട് ആവില്ല അത്??”

“ആവണം ഞാനാ വിളിക്കുന്നെ… എനിക്ക് വേണ്ടിയാ അച്ചുവേട്ടൻ ഇതെല്ലാം അനുഭവിച്ചത്. അതിനൊക്കെ പ്രായശ്ചിത്തം ചെയ്യണം എനിക്ക്”

“അമ്മു….”

“എന്നോട് ഇത്തിരി എങ്കിലും ഇഷ്ടം ഉണ്ടോ അച്ചുവേട്ടന്…ഉണ്ടേൽ ഞാൻ പറയുന്ന കേൾക്കണം”

“ഞാൻ… ഞാൻ എങ്ങനെ അവിടെ…”

“ഒന്നും നോക്കണ്ട ഞാൻ ഉണ്ട് കൂടെ… ഇനി അങ്ങോട്ട്..”

“വേണ്ട മോളെ അങ്ങനെ ഒന്നും ചിന്തിക്കല്ലേ… എന്റെ ജീവിതം ഒക്കെ എന്നെ തീർന്നത.. നീ ചെറുപ്പം ആണ് ”

“ദേ…. ആവശ്യം ഇല്ലാത്തത് പറയരുത്. എന്ത് തീർന്നു ന്ന് തുടങ്ങാൻ പോകുന്നേ ഉള്ളൂ”

“എന്നാലും….”

“എന്ത് എന്നാലും ഒന്നുമില്ല വാ…”

അവൾ ഒരു തരത്തിലും വിടില്ല എന്ന അവസ്ഥയായി. ഒടുവിൽ അവളുടെ ഇഷ്ടം സാധിച്ചു കൊടുക്കേണ്ടി വന്നു എനിക്ക്.. അത് പണ്ടും അങ്ങനെ ആയിരുന്നു അവളുടെ വാശി ക്ക് വഴങ്ങി കൊടുക്കൽ ആയിരുന്നു എന്റെ സ്ഥിരം പരിപാടി. അവൾ ഒന്ന് കരഞ്ഞു കാണിച്ച ഞാൻ അതിൽ വീഴും .. ദെ ഇത്രേം വളർന്നു വലുതായിട്ടും അവൾക് ഒരു മാറ്റവും ഇല്ല.

ഇതൊന്നുമല്ല അന്ന് ആ ഓഫിസിൽ ഇരുന്ന് ചാടി കടിക്കാൻ വന്നവൾ തന്നെ ആണോ എന്റെ മുന്നിൽ ഈ കൊച്ചു കുട്ടികളെ പോലെ നില്കുന്നത് ന്ന അത്ഭുതത്തിൽ ആണ് ഞാൻ . അങ്ങനെ എന്റെ അത്യാവശ്യം ഡ്രസും സാധനങ്ങളും എടുത്ത് ഞാനവളുടെ ഒപ്പം ഇറങ്ങി. അച്ചയാനോട് കാര്യം പറഞ്ഞ് മനസിലാക്കി അവൾ റിലേറ്റിവ് ആണ് വീട്ടിലേക്ക് പോകുവാ എന്നൊക്കെ എന്തൊക്കെയോ പറഞ്ഞു ഞാൻ പുള്ളിയെ സെറ്റ് ആക്കി.

അവളുടെ ഒപ്പം കാറിലേക്ക് കയറാൻ വന്നപ്പോഴാണ് ഞാൻ അവിടെ നിൽകുന്ന ശങ്കരൻ ചേട്ടനെ കണ്ടത്.

“മോനെ…. അച്ചു”

അയാൾ സന്തോഷത്തോടെ എന്നെ വിളിച്ചു.. ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു

“എന്നോട് ക്ഷമിക്കട ഞാൻ പോലും നിന്നെ ഓർത്തില്ല ഇത്രേം കാലം”

“സാരമില്ല ചേട്ട നടക്കാൻ ഉള്ളത് ഒക്കെ നടന്നു” ഞാൻ പുള്ളിയോട് പറഞ്ഞിട്ട് അവളുടെ കൂടെ പുറകിലേക്ക് കയറി

“ശെരിക്കും ആലോചിച്ചിട്ട് തന്നെ ആണോ മോളെ …. ഞാൻ … ഞാൻ അങ്ങിട്ട് വരണോ???”

ഒന്നുകൂടെ ഞാൻ അവളെ നോക്കി ചോദിച്ചു.

“ഒന്നും ആലോചിക്കാൻ ഇല്ല… ഈ ..അമ്മു ആണ് വിളിക്കുന്നത് അച്ചുവെട്ടനെ അവിടെ ആരും ഒന്നും പറയില്ല വാ …. ശങ്കരൻ ചേട്ടാ പോവാം”

അവൾ എന്റെ കൈയിൽ മുറുകെ പിടിച്ചുകൊണ്ട് പറഞ്ഞു

കാർ മുന്നോട്ട് പോയി… അവൾ എന്റെ മേലേക്ക് ചാരി ഇരുന്നു …

സത്യത്തിൽ എന്റെ കണ്ണു നിറഞ്ഞു വരികയാണ്..
ജയിലിൽ കിടന്ന കാലം അത്രയും ഒന്ന് കാണാൻ ആഗ്രഗിച്ച ആൾ ആണ് ഇപോ എന്റെ മേലിൽ കിടക്കുന്നത് ..
ഒരു തുള്ളി കണ്ണീർ എന്റെ കണ്ണിൽ നിന്നും പൊഴിഞ്ഞവളുടെ കവിളിലേക് വീണു

“അച്ചുവേട്ട….കരയെല്ലേ …. എന്തിനാ കരയുന്നെ…”

അവൾ തല ഉയർത്തി നോക്കി

“ഒന്നുമില്ല അമ്മു..”

8 Comments

  1. Arjun dev എവിടെയെങ്കിലും സ്റ്റോറി ഇടുന്നുണ്ടോ ഡോക്ടറൂട്ടി

    1. P
      ®
      @
      T
      I
      L
      I
      P
      I

      1. മനസ്സിലായില്ല ബ്രോ…

        എന്താ ഉദ്ദേശിച്ചത്?

      2. Bro title ntha atile?

      3. Waiting for the next part…

    2. Athe kaanane illa…

  2. അലിഭായ്

    Super part

  3. Powli.ini twostukaludae time

Comments are closed.