സ്വാതന്ത്ര്യം 3 [കിരൺ കുമാർ] 281

“ഒരക്ഷരം ഇനി അച്ചുവെട്ടനെ പറ്റി പറഞ്ഞാൽ സ്വന്തവും ബന്ധവും ഒന്നും ഞാൻ നോക്കില്ല … കൊലയാളി അത്രേ?? എങ്ങനാ ആയത് അതെന്താ ആരും പറയാത്തത്?? എന്റെ ജീവൻ രക്ഷിക്കാൻ നോക്കിയിട്ടല്ലേ? അത് എല്ലാരും മറന്നു… കൊലയാളി അത്രേ…. കൊലയാളി ഇനി ആരെങ്കിലും അച്ചുവേട്ടനെ അങ്ങനെ വിളിച്ചാലാണ്…
ദേ.. എല്ലാരും കേൾക്കാൻ വേണ്ടി പറയുവ ഇത് എന്റെ ഭർത്താവ് ആണ് എന്റെ കഴുത്തിൽ താലി കേറിയില്ല ന്നെ ഉള്ളൂ ഉടനെ കെട്ടും എന്റെ അച്ഛൻ ഇങ്ങു വന്നോട്ടെ അതുവരെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാം ആരും എന്നെ പഠിപ്പിക്കാൻ വരണ്ട. …. ആരും.. വ അച്ചുവേട്ട..”

അവൾ അതും പറഞ്ഞു അവനെയും വലിച്ചു അകത്തേക്കു കയറി

” അമ്മു… നീ അങ്ങനെ ഒന്നും പറയണ്ടായിരുന്നു… ”

റൂമിൽ കേറി അവൾ സാരി മാറാൻ തുടങ്ങുന്ന കണ്ട അവൻ പറഞ്ഞു

” പിന്നെ… അച്ചുവേട്ടനെ പറ്റി അവർ അങ്ങനെ ഒക്കെ പറയുന്നത് ഞാൻ ഒന്നും മിണ്ടാതെ കേട്ട് നിൽക്കണമായിരുന്നോ??”

“അവർ ഇല്ലാത്തത് ഒന്നും പറഞ്ഞില്ലല്ലോ?”

“ദേ… അച്ചുവേട്ട എന്റെ കയ്യിന്ന് അടി വാങ്ങരുത് കേട്ടോ”

അവൾ അവനെ തല്ലാൻ കൈയ്യോങ്ങി

” എന്നാലും അമ്മു…”

“ദെ പിന്നേം…മര്യാദക്ക് ഇരിക്ക് അവിടെ നമുക്ക് ഓഫിസിൽ പോണ്ടേ”

“ഹോ ഇനി അവിടെ എന്തൊക്ക ആവും ഞാൻ കാണാൻ പോകുന്നേ ”

അവൻ തലക്ക് കൈ കൊടുത്ത് ഇരുന്നു

” അവിടെ ഒന്നും ഇല്ല ഏട്ടൻ പേടിക്കണ്ടിരിക്ക് ”

“ഹോ എന്നാലും അമ്മു അന്ന് ഞാൻ ആ റൂമിലേക്ക് ഓടി കേറിയപ്പോ കണ്ട നീ എവിടെ ഇപോ ഞാൻ ഈ കാണുന്ന അമ്മു എവിടെ??”

” അതൊക്കെ ഈ അമ്മുട്ടി ടെ ഓരോ നമ്പർ അല്ലെ ”

“ഹോ സമ്മതിച്ചു”

” ഏട്ടനു വിശക്കുന്നില്ലേ??”

” ആ ഉണ്ട് ”

“ആ നമുക്ക് പോകുന്ന വഴി ഹോട്ടലിൽ കേറി കഴിക്കാം ”

“അതെന്ത?? ഇവിടെ ഒന്നും ഉണ്ടാവില്ലേ??”

“ഇവിടെ ഉണ്ടാവും പക്ഷെ കഴിക്കണ്ട . അച്ചുവേട്ടനെ ഇഷ്ടം ഇല്ലാത്തവരുടെ ഒന്നും എനിക് വേണ്ട”

“എന്താ മോളെ ഇത്”

“ആ അങ്ങനെ ആണ് ഏട്ടൻ ഇരിക്ക് ഞാൻ ഡ്രസ് മാറട്ടെ”

” ആ ” അവൻ അതും പറഞ്ഞ് പുറത്തേക്ക് ഇറങ്ങി .

” അതേ.. ഒന്നിങ്ങോട്ട് വന്നേ ”

അവൻ പുറത്തേക്ക് ഇറങ്ങിയപ്പോ തന്ന അവൾ വിളിച്ചു

“എന്താ അമ്മു??”

8 Comments

  1. Arjun dev എവിടെയെങ്കിലും സ്റ്റോറി ഇടുന്നുണ്ടോ ഡോക്ടറൂട്ടി

    1. P
      ®
      @
      T
      I
      L
      I
      P
      I

      1. മനസ്സിലായില്ല ബ്രോ…

        എന്താ ഉദ്ദേശിച്ചത്?

      2. Bro title ntha atile?

      3. Waiting for the next part…

    2. Athe kaanane illa…

  2. അലിഭായ്

    Super part

  3. Powli.ini twostukaludae time

Comments are closed.