“എന്റെ പൊന്നേട്ടാ ഇങ്ങനെ ടെൻഷൻ അടിക്കാതെ .. ദേ ഞാൻ അച്ചനോട് കാര്യം എല്ലാം പറഞ്ഞു അച്ചന് ഉടനെ വരും ന്നിട്ട് നമ്മുടെ കല്യാണം ആണ് പോരെ…”
അവൾ ഭയങ്കര സന്തോഷത്തോടെ പറഞ്ഞു
അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു
“ഞാൻ ജിനു നേം പ്രകാശ് സർ നെയും വിളിക്കുവാ അവരോട് കാര്യം എല്ലാം പറയും പിന്നെ ഒരു കുഴപ്പവും ഇല്ല”
അവൻ തലയാട്ടി
അവൾ ഓഫിസ് ലാൻഡ് ഫോണ് എടുത്ത് അവരെ രണ്ടു പേരെയും ക്യാബിനിലേക്ക് വിളിപ്പിച്ചു
” മേ ഐ”
കുറച്ചു കഴിഞ്ഞപ്പോൾ രണ്ടു പേരും കൂടെ കേറി വന്നു
“ആ വരൂ, ഇരിക്ക് രണ്ടുപേരും ”
അവൾ പറഞ്ഞപ്പോൾ രണ്ടുപേരും ഇരുന്നു .. അവിടെ ഇരിക്കുന്ന അർജുൻ നെ അവർ രണ്ടും സംശയത്തോടെ നോക്കുന്നുണ്ട്
“മാഡം.. അഖിൽ എന്തെങ്കിലും പ്രശ്നം ഉണ്ടാകിയോ??”
പ്രകാശ് സർ അവനെ നോക്കിക്കൊണ്ട് ചോദിച്ചു
“ഏയ് ഇല്ലാലോ സാറേ”
“അല്ല പിന്നെ… ഇവൻ ഇവിടെ??” ജിനു ആയിരുന്നു
‘ഓകെ സീ മിസ്റ്റർ പ്രകാശ് ആൻഡ് ജിനു.. ഞാൻ ഇപ്പോൾ ഒരു കാര്യം പറയാൻ പോകുകയാണ് അതിന്റെ സീരിയസ്നെസ് അറിഞ്ഞു രണ്ടുപേരും പ്രവർത്തിക്കണം നമ്മുടെ എംപ്ലോയീസിനോടും പറയണം ok??’ ”
“ഓകെ മാഡം എന്താണ്” അവർ രണ്ടും ജാഗരൂഗരായി
“ഇത് അഖിൽ അല്ല, അർജുൻ ആണ് എന്റെ വുഡ് ബി … ഞാൻ കല്യാണം കഴിക്കാൻ പോകുന്ന ആൾ .. അതിന്റെ ബഹുമാനം ഒക്കെ കൊടുക്കണം നിങ്ങൾ. പിന്നെ അർജുൻ ഇവിടെ ജോലിക്ക് ഉണ്ടാവില്ല ഇനി ok ??”
അവൾ പറഞ്ഞു തീർന്നപ്പോൾ രണ്ടു പേരും കൂടെ അന്തംവിട്ട് അവനെ നോക്കി . അവനു പക്ഷെ എന്ത് പറയണം എന്നറിയില്ലായിരുന്നു
“പക്ഷെ മാഡം ?? ഹൗ??”
ജിനു അത്ഭുതത്തോടെ അവളെ നോക്കി
“എന്താ…ജിനു??”
“അല്ല മാഡം എങ്ങനെ ഇതൊക്കെ??”
“സീ മിസ്റ്റർ ജിനു അതൊന്നും നിങ്ങൾ തിരക്കണ്ട ഞാൻ പറഞ്ഞത് പോലെ ചെയ്യുക ok??”
അവൾ തറപ്പിച്ചു പറഞ്ഞു
“Ok മാഡം” ജിനു തേഞ്ഞ മുഖവുമായി പറഞ്ഞു
“Ok അപ്പോൾ രണ്ടുപേരും താഴേക്ക് പൊയ്ക്കോളൂ .. ടാർഗറ്റ് കാര്യങ്ങൾ ഒക്കെ കഴിഞ്ഞദിവസം നമ്മൾ പറഞ്ഞ പോലെ ട്രാക്ക് ചെയ്യുന്നുണ്ടല്ലോ അല്ലെ??”
“ഉണ്ട് മാഡം” പ്രകാശ് സർ പറഞ്ഞു
” ok അപ്പോൾ പൊക്കോളൂ”
അവർ രണ്ടും എണീറ്റ് പോയി.. പോകുന്ന വഴി അവർ അവനെ നോക്കുന്നുണ്ട് അവൻ എന്തുപറയണം എന്നറിയാതെ അവിടെ ഇരുന്നു
“ഹോ അപ്പോ അത് കഴിഞ്ഞല്ലൊ സമാധാനം ആയിലെ ഏട്ടന്??” അവർ ഇറങ്ങിയതും അവൾ ചോദിച്ചു
Arjun dev എവിടെയെങ്കിലും സ്റ്റോറി ഇടുന്നുണ്ടോ ഡോക്ടറൂട്ടി
P
®
@
T
I
L
I
P
I
മനസ്സിലായില്ല ബ്രോ…
എന്താ ഉദ്ദേശിച്ചത്?
Bro title ntha atile?
Waiting for the next part…
Athe kaanane illa…
Super part
Powli.ini twostukaludae time