ഞാൻ ആകെ സ്തബ്ധനായി പോയി..
എന്ത് ചെയ്യണം എന്ന് എനിക്ക് അറിയില്ല… അവളെ ഒന്ന് കെട്ടി പിടിക്കണം എന്നു തോന്നി പക്ഷെ കൈ അനങ്ങുന്നില്ല
അവൾ വീണ്ടും കരയുകയാണ് എന്റെ നെഞ്ചിൽ ഷർട്ട് നനയുന്നത് ഞാനറിഞ്ഞു
ഈശ്വരാ ഇവൾ…. ഇവൾ അപ്പോ എന്നെ കാത്തിരുന്നു ല്ലേ… തോമാച്ചൻ പറഞ്ഞത് അപ്പോ സത്യമാണ്…
എനിക്ക് മനസിൽ ഒരായിരം പൂത്തിരി കത്തിയ പോലെ ആയി.. ഞാൻ അവളെ നെഞ്ചിൽ നിന്നും പിടിച്ചു മാറ്റി.
“അ… അമ്മൂ….”
കരഞ്ഞ് തളർന്നു നിൽകുന്ന അവളെ ഞാൻ വിളിച്ചു…
എന്റെ വിളി കേട്ടതും അവൾ വീണ്ടും പൊട്ടികരയുകയാണ് ..
“അമ്മു കരയെല്ലേ..”
“എന്നാലും…. എന്നലും…. എന്നോട് ഒരു വാക്ക് പറഞ്ഞൂടെ അച്ചുവേട്ട…”
എനിക്ക് അതിന് മറുപടി ഉണ്ടായിരുന്നില്ല
പെട്ടെന്ന് ആരോ വന്നു അവളെ എന്റെ കയ്യിൽ നിന്നും വലിച്ചു മാറ്റി…
ദേവി ചിറ്റയാണ് …
“മോളെ… എന്താ ഈ കാണിക്കുന്നെ”
അപ്പോഴാണ് ഞാൻ ചുറ്റും നോക്കിയയ് എല്ലാരും ഞങ്ങളെ തന്നെ ഉറ്റു നോക്കി നിൽക്കുന്നു.
“നീ…. നീ ആരാ…????”
ദേവി ചിറ്റ അവളെ വലിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു .
“ഞാൻ….ഞാൻ….”
“അത് അതെന്റെ അച്ചുവെട്ടനാ …” അവൾ പറഞ്ഞു
“അച്ചു???… അർജുൻ…. അർജുനോ?? ”
അവർ അമ്പരപ്പോടെ എന്നെ നോക്കി …
എനിക്ക് പക്ഷെ അവരുടെ മുഖത്ത് പോലും നോക്കാൻ തോന്നിയില്ല .. ഞാൻ കണ്ണു തുടച്ചു പതിയെ തിരഞ്ഞു നടന്നു
“അച്ചുവേട്ട…. പോവല്ലേ…. ”
അവൾ പുറകിൽ നിന്ന് പറയുന്നത് ഞാൻ കേട്ടു .. ഞാൻ പക്ഷെ തിരഞ്ഞു നോക്കിയില്ല നടപ്പ് തുടർന്നു
“അർജുനെ…. ” ദേവി ചിറ്റ വിളിച്ചു … ഞാൻ അവഗണിച്ചു .
“എടാ… അവിടെ നിൽക്കാൻ” അവർ ശബ്ദം ഉയർത്തി
ഞാൻ അവിടെ നിന്നു പക്ഷെ തിരഞ്ഞു നോക്കിയില്ല . അവർ നടന്നു എന്റെ മുന്നിൽ വന്നു
“നീ…. നീ അർജുൻ ആണോ??”
അവർ എന്റെ മുഖത്ത് നോക്കി ചോദിച്ചു
“അല്ല…” ഞാൻ പറഞ്ഞു
അവർ ഞെട്ടലോടെ എന്നെയും പുറകിൽ നിൽകുന്ന അമ്മുവ്നെ യും നോക്കി
“അല്ലെ???”
“അല്ല എന്റെ പേര് അഖിൽ … അർജുൻ എന്നൊരാളെ എനിക്ക് അറിയില്ല ”
“അച്ചുവേട്ട…. എന്തൊക്കെയാ പറയുന്നേ”
“സോറി മാഡം… എന്നെ വെറുതെ വിടൂ…എനിക്ക് അർജുൻ എന്നൊരാളെ അറിയില്ല… സോറി ”
ഞാനതും പറഞ്ഞു നടന്നു റോഡിൽ കയറി പതിയെ വീട് ലക്ഷ്യമാക്കി നടന്നു .
എന്റെ ഹൃദയം പൊട്ടി പോകുന്ന അവസ്ഥയിൽ ആയിരുന്നു . അമ്മു എന്നെ മനസിലാക്കി അവൾക്ക് എന്നെ ഇഷ്ടമാണ് അല്ലേൽ അവൾ എന്നെ കെട്ടിപ്പിടിച്ചു കരയില്ല . എന്നാലും… ദേവി തമ്പുരാട്ടി യെ എനിക്ക് ഇഷ്ടമല്ല അവരെ എന്നല്ല ആ വീട്ടിലെ വേറെ ആരേയും… അത്രക്ക് വെറുത്ത് പോയതാണ് അവരെ എല്ലാം എന്റെ 14 വർഷം ഒരാൾ എങ്കിലും എന്നെ ഒന്ന് തിരക്കും എന്നെ പുറത്ത് കൊണ്ടുവരും എന്നൊക്കെ കിനാവ് കണ്ടു ഞാൻ അവിടെ കിടന്നിട്ട് ആരും എന്നെ തിരക്കി വന്നില്ല… ഇനിയും ആരും എനിക്ക് വേണ്ട… അമ്മു… അവൾ മാത്രമാണ് പക്ഷെ എനിക്ക്…. എനിക്ക് എന്താ… ശേ… അവൾ….അവൾ….ഞാൻ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ…….
ഓരോന്ന് ചിന്തിച്ചു ഞാൻ വീടിന് മുന്നിൽ എത്തിയിരുന്നു . അച്ചായനെ പുറത്ത് ഒന്നും കണ്ടില്ല. ഞാൻ സ്റ്റെപ്പ് കേറി മുകളിൽ എത്തി . റൂം തുറന്നു കയറി ഒന്ന് ഫ്രഷ് ആയി. നല്ല വിശപ്പുണ്ട് കൈ ഒക്കെ കുറെ കാലം കഴിഞ്ഞു അനങ്ങിയ കൊണ്ട് അവിടെ ഇവിടെ ആയി വേദനിക്കുന്നു..
Arjun dev എവിടെയെങ്കിലും സ്റ്റോറി ഇടുന്നുണ്ടോ ഡോക്ടറൂട്ടി
P
®
@
T
I
L
I
P
I
മനസ്സിലായില്ല ബ്രോ…
എന്താ ഉദ്ദേശിച്ചത്?
Bro title ntha atile?
Waiting for the next part…
Athe kaanane illa…
Super part
Powli.ini twostukaludae time