പഴ്സിൽ നിന്നും എടുത്തു നീട്ടിയ സ്വത്തുവിന്റെ ജാതകം വാങ്ങാതെ, തന്ത്രികൾ പറഞ്ഞു തുടങ്ങി …
സ്വാതി, തിരുവാതിര നക്ഷത്രം ….
ഈ നക്ഷത്രക്കാരിയെ കുറിച്ച് നിങ്ങൾ പറയാതെ തന്നെ എല്ലാം എനിക്കറിയാം …
എന്റെ നിയോഗമാണ് ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ അറിയിക്കേണ്ടത്.. എന്നെ തേടി വരുമ്പോൾ മാത്രമേ എനിക്കത് പറയാൻ അവകാശമുള്ളൂ…
കഴുത്തിലണിഞ്ഞ രുദ്രാക്ഷമാലയിൽ പിടി മുറുക്കി കൊണ്ട് അയാൾ പറഞ്ഞു… ഏകദേശം തൊണ്ണൂറു വർഷങ്ങൾക്കു മുൻപ് …
ചന്ദ്രമംഗലം തറവാട്ടിൽ, ഏവരുടെയും കണ്മണിയായി തറവാടിന്റെ ഐശ്വര്യമായി, പവിത്ര എന്നൊരു പെൺകൊടി ജീവിച്ചിരുന്നു…
പേര് പോലെ തന്നെ പവിത്രമായവൾ…
അവൾ വിളക്ക് തെളിയിച്ചാൽ മാത്രമേ കാവിലെ ദേവതകൾ സ്വീകരിക്കൂ…. തറവാട്ടു ക്ഷേത്രത്തിൽ അവൾ കെട്ടിയ മാലയെ പൂജയ്ക്കു എടുക്കൂ…
അവളുടെ മാസമുറയ്ക്കു അടച്ചിടുന്നു ക്ഷേത്രവും, തിരി തെളിയാത്ത കാവും…..
വിവാഹം വിധിക്കപെടാതെ, കാവിനും, ക്ഷേത്രത്തിനും വേണ്ടി ജീവിക്കേണ്ടിയിരുന്നവൾ….
സൗന്ദര്യവും, സ്വഭാവശുദ്ധിയും കൊണ്ട്, ഒരു നാടിന്റെ മുഴുവൻ ഹൃദയം കീഴടക്കിയവൾ…
ആയിടയ്ക്ക് തറവാട്ടിൽ ഐശ്വര്യപൂജ നടത്തുമ്പോൾ, വിഘ്‌നം വന്നതിനെ തുടർന്നുള്ള, പ്രശ്നപരിഹാരം നോക്കുമ്പോളാണ്, തറവാട്ടിൽ ഗന്ധർവ സാന്നിധ്യം കവടിയിൽ തെളിഞ്ഞത്… അപ്പോഴേക്കും പവിത്രയുടെ മനസ്സിൽ മറ്റാർക്കുമില്ലാത്ത സ്ഥാനം അവൾ കഥകളിൽ മാത്രം കേട്ടിരുന്ന ഗന്ധർവന് കൊടുത്തു കഴിഞ്ഞിരുന്നു….
കന്യകാത്വം കവർന്നു, ശാപമോക്ഷം നേടി, തിരിച്ചു ദേവലോകത്തേക്കു മടങ്ങേണ്ടിയിരുന്ന ഗന്ധർവന് തടസ്സമായി നിന്നതു, കാവിലെ നാഗദേവകളും, ക്ഷേത്രത്തിലെ ഉഗ്രമൂർത്തിയുമായിരുന്നു.
ഒരു അവസരത്തിനായി കാത്തുകാത്തിരുന്ന ഗന്ധർവ്വൻ പതിയെ അവളെ പ്രണയിച്ചു തുടങ്ങി…
Ithinte bakki evide
Hai
അതെ ഇതിന് ബാക്കി ഇല്ലേ
Baakik vendi wait cheyyunnu