സ്മരണിക 19

എന്നിട്ടു സീറ്റിൽ ഞങ്ങൾ രണ്ടു പേരും ഇരുന്നതിനു ശേഷം ഞാൻ ചോദിച്ചു,”ഭക്ഷണത്തിന്റെയാണോ,അതോ എന്തേലും ടെൻഷൻ ഉണ്ടോ ?”,” ഭക്ഷണത്തിന്റെ ആണെന്ന് തോന്നുന്നില്ല, പിന്നെ ടെൻഷൻ ഉണ്ടോന്നു ചോദിച്ചാൽ …..” അദ്ദേഹം ആദ്യമായി എന്റെ മുഖത്തോടു നോക്കി സംസാരിക്കാൻ തുടങ്ങി. “ചേട്ടന്റെ പേരെന്താ ?,ഞാൻ അത് ചോദിക്കാൻ വിട്ടു.” “അന്തോണി …..പിന്നെ..ടെൻഷൻ ഉണ്ടോന്നു ചോദിച്ച ഉണ്ടെന്നു വേണേൽ പറയാം…” “എന്താ ചേട്ടാ പ്രശ്നം, ഞാൻ തുടക്കം തൊട്ടേ ശ്രെദ്ധിക്കുന്നുണ്ട്,ചേട്ടൻ എപ്പഴും ചിന്തയിലാണല്ലോ..” “ആ…അതെ..ചിന്തയിലാണ്……ഒരുപാടു നാള് കാണാത്ത ഒരാളെ കാണാൻ പൊകുമ്പം ആർക്കും ഒരു ചിന്ത കാണുല്ലോ..അത് തന്നെ…” ” ആരെ കാണാനാ ചേട്ടൻ പോണെ, കൂട്ടുകാരനെ വല്ലമാണോ..?” “ഏയ്…അല്ല….വേറെ ആരെയുമല്ല, സ്വന്തം മോളെയാ…”,

ഇത് കേട്ടതും ഞാൻ അതിശയത്തോടെ അയാളെ നോക്കി,അപ്പോൾ അദ്ദേഹം തുടർന്നു.. ” ഞാൻ മോള്..ആനിയെ കണ്ടിട്ട് ഒരുപാടു നാളായി..ഒരുപാടെന്നു പറയുമ്പം 24 കൊല്ലം. അവളുടെ ഇഷ്ടം ഞാൻ സമ്മതിക്കില്ല എന്ന് ഉറപ്പായപ്പോൾ അവള് വീട് വിട്ടു ഇറങ്ങി, അവൾക്കു ഇഷ്ടമുള്ള ആൾടോപ്പം ജീവിക്കാൻ….” ” എന്താ സമ്മദിക്കാഞ്ഞത്, ആൾക്ക് നല്ല ജോലി ഇല്ലായിരുന്നോ ? ” “ഏയ്.. അതൊന്നുമല്ല…പയ്യന് നല്ല സർക്കാർ ജോലി തന്നെയാരുന്നു,പിന്നെ നല്ല സ്വഭാവവും, പക്ഷെ താണ ജാതി ആയിരുന്നു…അതുകൊണ്ടു എന്റെ മനസ്സിൽ പോലും ഉൾകൊള്ളാൻ പറ്റാത്ത ഒരു കാര്യം ആയിരുന്നു അത്. അവള് കരഞ്ഞു കാല് പിടിച്ചു പറഞ്ഞിട്ടും എന്റെ ദുരഭിമാനം തന്നെ ജയിച്ചു. മോൾടെ സന്തോഷത്തേക്കാൾ വലുത് ആയിരുന്നു എനിക്ക് സമൂഹം എന്നെ എന്ത് പറയുമെന്ന ചിന്ത..സവർണനും അവർണനും സമൂഹത്തിൻറെ അന്ധതയുടെ ഫലങ്ങൾ ആണെന്നുള്ള സത്യം ഞാൻ തിരിച്ചറിഞ്ഞില്ല.

കർമത്തെക്കാൾ കൂടുതൽ ജന്മം നൽകിയ മേൽവിലാസത്തിനു മൂല്യം നൽകിയ ഒരു കൂട്ടം ആൾകാരായിരുന്നു അന്നെൻറെ തീരുമാനങ്ങളെ സ്വാധീനിച്ചിരുന്നത്. ഖേദമുണ്ട് ഇപ്പോൾ…ഒരുപാടു…ദുരഭിമാനം ഇത്രേം നാള് മൂടിയ സ്നേഹം ഇപ്പോളാണ് പുറത്തു വന്നത്….കൊറച്ചു വൈകിയാണെങ്കിലും എന്റെ തെറ്റ് തിരിച്ചറിഞ്ഞതിൽ ഞാൻ സന്തോഷിക്കുന്നു…എത്രേയും പെട്ടെന്ന് എനിക്കെന്റെ മോളെ ഒന്ന് കണ്ടാ മതി……ആനിയെന്നെ പഴേത് പോലെ സ്നേഹിക്കില്ലെടോ ..?”,ഇത്രേം പറഞ്ഞു കൊണ്ട് അദ്ദേഹം എന്നോട് ചോദിച്ചു. “തീർച്ചയായും, അതോർത്തു ചേട്ടൻ ഒട്ടും പേടിക്കണ്ട,ഇതിൽ ഏറ്റവും അധികം സന്തോഷിക്കുന്നതും ആനി തന്നെയാവും,ചേട്ടൻ ധൈര്യമായി ചെല്ല്,നല്ലതേ വരൂ..” ഞാൻ ഇത്രേം പറഞ്ഞതും ട്രെയിൻ എറണാകുളം സ്റ്റേഷൻ എത്തി. “എന്റെ സ്റ്റേഷൻ എത്തി,ഞാൻ എന്ന ഇറങ്ങുവാ,ഭാഗ്യമുണ്ടെൽ പിന്നീടൊരിക്കൽ കാണാം.”

അങ്ങനെ ഞാൻ അന്തോണി ചേട്ടനോട് യാത്ര ചോദിച്ചു ഇറങ്ങി. നല്ല മൂകമായ അന്തരീക്ഷം ആയിരുന്നു പുറത്തു. കാറ്റിനും ഒരു ശ്‌മശാന മൂകത ആയിരുന്നു. നീണ്ട യാത്രയുടെ ക്ഷീണം കാരണം ഞാൻ വേഗത്തിൽ വീട് ലക്ഷ്യമാക്കി തുടർന്ന്. വീട് എത്തിയതിനു ശേഷം കുളി കഴിഞ്ഞു ഞാൻ നേരെ കെടന്നു, ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങി പോയി.

July 8, 1988

പിറ്റേ ദിവസം ഞാൻ ഉണർന്നപ്പോൾ 10 മണിയായി. എഴുന്നേറ്റു പല്ലു തേച്ചു ചായകുടിക്കാൻ പോയപ്പോ വീട്ടുകാരെല്ലാം എന്നെ അതിശയത്തോടെ നോക്കി നില്കുന്നു..എന്നിട്ടു പറഞ്ഞു…”നീ ഇത് എവിടെയാരുന്നു,രാവിലെ കൊറേ തവണ വിളിച്ചല്ലോ…നീ എന്തേലും അറിഞ്ഞോ..നീ ഇന്നലെ വന്ന ഐലൻഡ് എക്സ്പ്രസ്സ് അഷ്ടമുടി കായലിലെ പെരുമൺ പാലത്തിൽ മറിഞ്ഞു….”…… വിവരം കേട്ടതും കുറെ നേരത്തേക്ക് എനിക്ക് ഒന്നും മിണ്ടാൻ സാധിച്ചില്ല.ആ ട്രയിനിലെ യാത്രക്കാരുടെയും, എന്റെ യാത്രയുടെയും പിന്നെ ഏറ്റവുമധികം അന്തോണി ചേട്ടന്റെ മുഖവും എന്റെ മുൻപിലൂടെ കടന്നു പോയി.

അന്തോണി ചേട്ടന് എന്തേലും പറ്റി കാണുവോ..ഈ ചിന്ത ആയിരുന്നു എന്റെ മനസ്സിൽ മുഴുവൻ. നിക്കപ്പൊറുതി ഇല്ലാതെ ഞാൻ അങ്ങോട്ട് പോവാൻ തീരുമാനിച്ചു. TVയിലും റേഡിയോയിലും മുഴുവൻ നിറഞ്ഞു നിന്നതു പെരുമൺ ദുരന്തമായിരുന്നു. കേരളം കണ്ട ഏറ്റവും വലിയ ട്രെയിൻ ദുരന്തം എന്ന വിശേഷണവുമായി. ഏകദേശം 1 . 15 am ഓടെ ആണ് അത് സംഭവിച്ചത് എന്നാണ് എനിക്ക് അറിയാൻ സാധിച്ചത്. കൊല്ലം ജില്ലയിലെ പേരിനാടിനു സമീപമുള്ള അഷ്ടമുടി കായലിലെ പെരുമൺ പാലത്തിലൂടെ കുതിച്ച ഐലൻഡ് സ്പ്രെസ്സിനു പാളം തെറ്റുകയായിരുന്നു. ഞാൻ സംഭവ സ്ഥലത്തു എത്തിയപ്പോൾ വൈകുന്നേരമായി. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയായിരുന്നു. ജനസമുദ്രം ആയിരുന്നു അവിടെ, തന്റെ പ്രിയപ്പെട്ടവർക്ക് വേണ്ടി തിരച്ചില് നടത്തുന്ന അനേകം വാടിയ മുഖങ്ങൾ എന്റെ കാഴ്ച്ചയിൽ നിറഞ്ഞു നിന്ന്. ഒഫീഷ്യൽസിൽ നിന്നും മരണസംഖ്യ 80 കഴിഞ്ഞു എന്നാണ് അറിയാൻ സാധിച്ചത്. ഈ തിരക്കിൽ എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്ന്, അന്തോണി ചേട്ടന്റെ വിവരം എങ്ങനെ അറിയും.

Updated: May 14, 2018 — 4:12 pm

1 Comment

Comments are closed.