സ്പെയർ കീ ? [Ammu Santhosh] 220

“എനിക്ക് ഡിവോഴ്സ് വേണം..ഞാൻ നിങ്ങൾക്കൊപ്പം ഒട്ടും സാറ്റിസ്‌ഫൈഡ് അല്ല ദേവ്.ആര്യനൊപ്പം ഞാൻ ഹാപ്പി ആയിരിക്കും..”

മനസ്സ് കൊണ്ട് ഒരു കത്തി എടുത്തു അവളുടെ നെഞ്ചിൽ കുത്തിയിറക്കി ഞാൻ കണ്ണുകൾ ചേർത്ത് അടച്ചു.

“എന്റെ ഡിഫക്ടസ് എന്താന്നു പറഞ്ഞാൽ കറക്റ്റ് ചെയ്യാൻ നോക്കാം. ഒരു ഡിസിഷൻ എടുത്തിട്ടില്ലെങ്കിൽ..”ഞാൻ ഒരു കോംപ്രമൈസ് എന്നോണം പറഞ്ഞു

മോൾ പറഞ്ഞതായിരുന്നെന്റെ മനസ്സിൽ. ഞങ്ങൾക്ക് അമ്മയെ വേണം. നഷ്ടപ്പെടുത്തരുത് എന്ന്.

“ലേറ്റ് ആയി ദേവ്.”ആ മുഖത്ത് ഉറപ്പ്

“ഓക്കേ.അപ്പൊ കുട്ടികൾ?”

“കുട്ടികൾ ഒരാൾ എന്റെ ഒപ്പം ഒരാൾ ദേവിന്റെയൊപ്പം..”

“ഓ ഫിഫ്റ്റി ഫിഫ്റ്റി.. യാ ഗുഡ് ”

ഞാൻ ചിരിച്ചു

“This is not fun “അവൾ ഗൗരവത്തിൽ പറഞ്ഞു

“എന്തായാലും ഫുഡ് ഫിനിഷ് ചെയ്യ്.. കുട്ടികൾക്കു പാർസൽ വാങ്ങാം..”ഞാൻ പാർസൽ ഓർഡർ ചെയ്തു

“കുട്ടികളോട് താൻ തന്നെ പറയുക. രണ്ടിൽ ആരെയാണ് കൂട്ടി പോകുന്നത് എന്ന് അവരോടു ഡിസ്‌കസ് ചെയ്യുക. എന്നിട്ട് നമുക്ക് ഒരു വക്കീലിനെ കാണാം.. പോരെ?”തിരിച്ചു പോരുമ്പോൾ ഞാൻ പറഞ്ഞു

അവളുടെ മുഖത്ത് ഒരു ആശയക്കുഴപ്പമുണ്ട്. ഒരു എതിർപ്പും കൂടാതെ ഞാൻ സമ്മതിച്ചതിൽ അതിശയം ഉണ്ട്

പൊതുവെ ഞാൻ അങ്ങനെയാണ്.
അവളോട് ഞാൻ വഴക്കിട്ടിട്ടില്ല.
പിണങ്ങിയിട്ടില്ല.
പൊതുവെ അവൾ പറയുന്നതിന് എതിര് പറഞ്ഞിട്ടുമില്ല.

കുട്ടികൾ രണ്ടു പേരും അവൾക്കൊപ്പം പോകാൻ തയ്യാറായില്ല.
അത് ഞാൻ പ്രതീക്ഷിച്ചിരുന്നു.

“ദേവ് പറഞ്ഞു സമ്മതിപ്പിക്കു. രണ്ട് പെൺകുട്ടികൾ ആണ്. അവർ secure ആവില്ല. നിങ്ങൾ എന്നും ലേറ്റ് ആണ്. അമ്മ ശ്രദ്ധിക്കും പോലെ പറ്റില്ല.”
അവൾ വീണ്ടും എന്തൊക്കെയോ പറഞ്ഞു

ഞാൻ മക്കളെയും അവളെയും ഒപ്പമിരുത്തി സംസാരിച്ചു.

“We never go to some body’s house..”

“Why you divorce appa? He is a gentleman ”

അവരുടെ ചോദ്യങ്ങൾക്ക് മുന്നിൽ അവൾ അൽപനേരം കണ്ണടച്ചിരുന്നു

“May be.. But he never cares me, loves me. Love, care.. അതൊന്നും എനിക്ക് കിട്ടിട്ടില്ല.. എനിക്കും ഒരു ലൈഫ് വേണം.”

32 Comments

  1. IT IS SO NICE AND TOUCHING PRESENTATION.

    CONGRATS

  2. Just like awesome story,തന്നിലെ കുറവുകൾ കാണാതെ പുതിയ സുഖങ്ങൾ തേടുന്നവർക്ക് കൊടുക്കുന്ന നല്ല Message

  3. Devil With A Heart

    Simple and beautiful one..loved it 🙂

  4. മാലാഖയെ പ്രണയിച്ചവൻ

    Simple but excellent and have a good message ❤️.

  5. Nalla oru kadha.
    powerfull message.

  6. സിംപിൾ ആൻഡ് പവർഫുൾ..

Comments are closed.