പറഞ്ഞത് നിന്നോട് തന്നെ….വേഗം റെഡി ആയി വരാൻ ഞാൻ അനു വിനോട് പറയുമ്പോൾ അത്ഭുതം നിറഞ്ഞ കണ്ണുകളോടെ അവൾ എന്നെ നോക്കി നിന്നു… ഒടുവിൽ കാറിലെ യാത്രക്കിടയിൽ എന്നെ കൊല്ലാൻ കൊണ്ടു പോകുവാണോ.. എനിക്ക് ഏട്ടന്റെ കൂടെ ജീവിച്ചു കൊതി തീർന്നിട്ടില്ല എന്നവൾ പറയുമ്പോൾ അതിനുള്ള മറുപടി ആയിട്ട് ഞാൻ കാറ് നിർത്തിയത് ഒരു ഓർഫനേജിന് മുൻപിൽ ആയിരുന്നു..
അനുവിനു മനസ്സിലിണങ്ങിയ കുട്ടിയെ തിരഞ്ഞെടുത്തോളാൻ ഞാൻ അവളോട് പറയുമ്പോൾ കെട്ടത് വിശ്വസിക്കാൻ ആകാതെ നിൽക്കുക ആയിരുന്നു പെണ്ണ്..
ഒടുവിൽ വീട്ടുകാരെ കൂട്ടി വന്നു അനുവിനു ഇഷ്ട്ടപ്പെട്ട കുട്ടിയെ ഏറ്റെടുക്കാൻ വരാമെന്നു പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങുമ്പോൾ കാണുന്നത് സ്വപ്നം ആണൊ എന്നു ചിന്തിക്കുക ആയിരിക്കും അവൾ എന്നു എനിക്ക് അറിയാമായിരുന്നു..
തിരിച്ചു വീട്ടിൽ എത്തി നടന്നതെല്ലാം അമ്മയോട് തുറന്നു പറഞ്ഞു അനുവിനെ പോലൊരു ഭാര്യയെ കിട്ടിയതിൽ ദൈവത്തിനോട് നന്ദി പറയുന്നതിനോടൊപ്പം അവളുടെ കാലിൽ വീണു പൊട്ടി കരഞ്ഞു ചെയ്തതിനെല്ലാം അവളോട് ക്ഷമ ചോദിച്ചു അവളുടെ ആ പഴയ ഏട്ടൻ ആയി മാറണം എന്നു ഞാൻ മനസ്സിൽ ശപഥം ചെയ്തിരുന്നു….
*********
മാസങ്ങൾ കടന്നുപോയി അതിനിടക്ക് അമ്മയേയും അനുനെയും കൂട്ടി ഓർഫനെജിൽ പോയി ഒര് കുട്ടിയെ ഞങ്ങൾ ദത്ത് എടുത്തു…..
വർഷങൾ വീണ്ടും കടന്ന് പോയി…….
അവൾ വളർന്നു ആദിയുടെയും അനുവിന്റെയും പോന്നോമന ആദിത്യാ ആയി…….
…………….ശുഭം❤️……….
Superb!!!