ആദി നിനക്ക് ആണ് കുഴപ്പം അവൾക്ക് അല്ല.. നിനക്ക് എന്ന് അവൾ പറഞ്ഞത് കേട്ടു ഞാൻ അടിമുടി എരിയുക ആയിരുന്നു..
നിസാര കാര്യത്തിന് പോലും ഓവർ ടെൻഷൻ ആകുന്ന നിനക്ക് ഒരു അച്ഛൻ ആക്കാൻ പറ്റില്ല..കുഴപ്പം നിനക്കാണെന്നു പറയാൻ വന്ന എന്നെ മാറ്റി നിർത്തി……ഏട്ടനോട് അങ്ങനെ ഒന്നും പറയരുത്..അത് മാത്രം ആ പാവത്തിന് സഹിക്കാൻ പറ്റില്ല എന്ന് അനു പറഞ്ഞപ്പോൾ എനിക്ക് അവളുടെ കൂടെ നിക്കേണ്ടി വന്നു…
ഇനിയും ഞാൻ ഇത് തുറന്നു പറഞ്ഞില്ലെങ്കിൽ ചിലപ്പോൾ അമ്മയും മോനും കൂടി അവളെ കൊല്ലുമെന്ന് അതുല്യ പറയുന്നതും കൂടി കേട്ടപ്പോൾ ശരീരം തളർന്നു ഞാൻ അവിടെ ഇരുന്നു പോയി…
ലീവ് എടുത്തു വീട്ടിലേക്കു പോകുന്ന വഴി…ഞാൻ മറ്റൊരു കല്യാണം കഴിക്കുന്നതിനെ അവൾ എതിർത്തതിന്റെ കാരണം ഇതായിരുന്നു എന്ന് അപ്പോഴാണ് തനിക്കു മനസ്സിലായത്…
ആ രഹസ്യം താൻ അറിയാതിരിക്കാൻ ആ പാവം അനുഭവിച്ച വേദനകൾ ഓർത്തു… വർഷങ്ങൾക്കു ശേഷം എന്റെ പെണ്ണിനു വേണ്ടി ഞാൻ കണ്ണു നിറച്ചു…. സ്വന്തം വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന അനുവിനോട് ഇറങ്ങി പൊയ്ക്കൂടേ എങ്ങോട്ടെങ്കിലും എന്ന് ഞാനും അമ്മയും മാറി മാറി പറഞ്ഞിട്ടും തല കുനിച്ചു മാത്രം അനു നിന്നത് പോകാൻ ഒരു ഇടം തനിക്കിനി ഇല്ലെന്നുള്ള അർത്ഥത്തിൽ ആയിരുന്നെന്നു തനിക്കു മനസ്സിലാക്കാൻ മറ്റൊരാളുടെ സഹായം വേണ്ടി വന്നു ആലോചിച്ചു എന്നെ തന്നെ ഞാൻ വെറുത്തു പോയിരുന്നു..
തളർന്ന മനസ്സോടെ വീട്ടിലേക്കു കയറി ചെന്ന എന്നെ കണ്ടതും പേടിയോടെ മാറി പോകുന്ന അവളെ അനു എന്നു വിളിക്കാൻ എന്റെ ശബ്ദം പുറത്തു വന്നിരുന്നില്ല…..
രാത്രി എനിക്ക് കിടക്കാൻ കിടക്കയൊക്കെ കുടഞ്ഞു വിരിച്ചു ഭംഗി ആക്കി വിരിച്ചതിന് ശേഷം എന്റെ കട്ടിലിന്റെ താഴെ അനുവിനു കിടക്കാൻ വേണ്ടി പായ വിരിക്കുന്നത് കണ്ടപ്പോൾ നിന്ന നിൽപ്പിൽ താൻ മരിച്ചു പോയാൽ മതി ആയിരുന്നെന്നു എനിക്ക് തോന്നി…
സങ്കടം സഹിക്ക വയ്യാതെ രാത്രി ബാത്റൂമിന്റെ പൈപ്പ് തുറന്നിട്ട് താൻ പൊട്ടി കരയുമ്പോൾ ഇത് പോലെ ഒരായിരം തവണ അവൾ കരഞ്ഞിട്ടുണ്ടാകുമെന്ന് ആ കരച്ചിലിനിടയിലും എന്റെ മനസ്സിലേക്ക് അക്കാര്യം ഓടി വന്നു…
പിറ്റേന്ന് രാവിലെ നമുക്കൊരിടം വരെ പോകണം എന്നു ഞാൻ അനുവിനോട് പറഞ്ഞപ്പോൾ അത് അവളോട് തന്നെ ആണൊ പറഞ്ഞതെന്നറിയാൻ അവൾ പുറകിലേക്ക് തല തിരിച്ചു നോക്കിയത് കണ്ടപ്പോഴാണ് ഞാൻ അവളെ എത്ര മാത്രം എന്നിൽ നിന്നും അകറ്റി എന്നു എനിക്ക് മനസ്സിലായത്..
Superb!!!