ഒരുമിച്ചു ഒരു കട്ടിലിൽ കെട്ടിപിടിച്ചു ഉറങ്ങിയിരുന്ന ഞാനും ഏട്ടനും ….തനിക്കു അച്ഛൻ ആക്കാൻ പറ്റില്ലെന്ന് അറിഞ്ഞതോടെ എനിക്ക് കിടക്കഉള്ള പുതിയ സ്ഥലം ഏട്ടന്റെ കട്ടിലിനു താഴെ ആക്കിയിരുന്നു…
അമ്മയുടെയും ഏട്ടന്റെയും കുത്തുവാക്കുകൾ കേട്ടിട്ടും അവിടെ നിന്നു ഇറങ്ങി പോകാതിരുന്ന അനുനോട്… ഈ നാശം ഇനി എങ്കിലും ചത്താൽ മതിയായിരുന്നു എന്ന് ഏട്ടൻ പറയുന്നത് കേട്ടു 7 വർഷം പ്രണയിച്ച എന്റെ ആദി തന്നെ ആണൊ ഇതെന്ന് അവൾ ഒരു നിമിഷം ചിന്തിച്ചു പോയിരുന്നു…
ഒടുവിൽ ഒരു നാൾ ഒരു പേപ്പറിൽ ഒപ്പിടണം എന്ന് പറഞ്ഞു ഏട്ടൻ കൊണ്ടു വന്ന ഒരു പേപ്പർ ഞാൻ വായിച്ചു നോക്കിയപ്പോൾ ബന്ധം പിരിയാൻ ഉള്ള എന്റെ ഒപ്പാണ് ഏട്ടൻ്റെ ആവശ്യം എന്ന് മനസ്സിലാക്കിയ എന്റെ ഹൃദയം വിങ്ങി പൊട്ടുകയായിരുന്നു…
അവരുടെ മുൻപിൽ വെച്ചു ആ പേപ്പർ കീറി കളഞ്ഞ എന്നെ അന്നാദ്യമായി ആദി തല്ലിയപ്പോൾ.. ഇവൾക്ക് ഇതൊന്നും കിട്ടിയാൽ പോരാ എന്ന് പറഞ്ഞു മകനെ പിന്തുണയ്ക്കുന്ന അമ്മയും കൂടി കണ്ടപ്പോൾ നിശബ്ദമായി ഇരുന്നു കരയാൻ മാത്രമേ എനിക്ക് കഴിഞ്ഞിരുന്നുള്ളൂ… ഒടുവിൽ തന്നോട് പോലും അറിയിക്കാതെ വേറൊരു പെണ്ണിനെ കാണാൻ പോയി ആദി…. എന്നറിഞ്ഞത് മുതൽ ഇനി അവരുടെ മനസ്സിൽ തനിക്കൊരു സ്ഥാനവും ഉണ്ടാവില്ലെന്ന് അനുവിനു ബോധ്യമായി കഴിഞ്ഞിരുന്നു…
പതിവുപോലെ ഓഫീസിൽ ജോലിക്ക് പോയ ആദിനെ ആരോ കാണാൻ വന്നിട്ടുണ്ട് എന്ന് അറ്റൻഡർ വന്നു പറയുമ്പോൾ തന്നെ കാണാൻ വന്ന ആളെ കണ്ടു ആദി അമ്പരപ്പെട്ടു പോയിരുന്നു..
Dr അതുല്യ… എന്റെ കളി കൂട്ടുകാരി… നിരവധി തവണ ഞാനും അവളും ഇവളുടെ ഹോസ്പിറ്റലിൽ പോയിട്ടുണ്ട്…അനുവിനു ഒരു അമ്മയാകാൻ കഴിയുമെന്നുള്ള വിശ്വാസത്തോടെ ആ ഹോസ്പിറ്റലിലേക്ക് ഓരോ തവണയും കയറി ചെല്ലുമ്പോൾ.. സോറി ആദി .. അനുവിനു ഗർഭം ധരിക്കാൻ കഴിയില്ല എന്ന അതുല്യയുടെ വാക്കുകൾ കേട്ടു മനസ്സ് ചത്താണ് അവസാനമായി ആ ഹോസ്പിറ്റലിന്റെ പടി ഇറങ്ങിയത്…..
എന്തിനിപ്പോ എന്നെ കാണാൻ വന്നെന്നുള്ള എന്റെ ചോദ്യത്തിന്… ഞാൻ പറയുന്നത് കേട്ടു നീ തളരരുത്…
ആദി ഫ്രീയാണോ ഒരു ചായ കുടിക്കാം
മ്മ് എന്നു പറഞ്ഞു അടുത്തുള്ള കോപ്പി ഷോപ്പിൽ എത്തി…. പറയ ഡോ എന്താ നിനക്ക് എന്നോട് പറയാൻ ഉള്ളത്…
ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം
ഒരു dr. എന്ന നിലയിൽ എനിക്ക് ഇത് മറച്ചു വെക്കാം… പക്ഷേ ഇനി അതിൽ കാര്യമില്ല
നീ ടെഷൻ അടിപ്പിക്കാതെ കാര്യം പറ …
Superb!!!