പണ്ടെങ്ങോ മാഞ്ഞു പോയ ആ പുഞ്ചിരി തിരിച്ചു കൊണ്ടുവന്ന അവന്റെ സുഹൃത്തുക്കൾ അറിഞ്ഞില്ല അവന്റെ ഉള്ളിൽ അണയാതെ കിടന്ന ചില നോവുകളും, താൻ എന്നും ഒറ്റക്കാണെന്ന തോന്നലും ഒളിച്ചു കിടപ്പുണ്ടെന്ന്.
കളിച്ചും രസിച്ചും ആസ്വാധിച്ചും 2 വർഷം കടന്നു പോയപ്പോൾ വീണ്ടും പ്രത്യക്ഷപ്പെട്ട ജയൻ അയാളുടെ അടുത്ത സ്വപ്നം സാഫലീഗരിച്ചു. ഇത്തവണ അവൻ എതിർത്തില്ല ഒരു പാവ കണക്കെ നിന്നു.
ജയിൽ ചിട്ടയിലുള്ള ഹോസ്റ്റൽ ജീവിതം മടുത്ത മറ്റു കുട്ടികൾ മാതാപിതാക്കളെ വിളിച്ചു അപേക്ഷിക്കുമ്പോൾ മനു നിസ്സഹായനായി നിന്നു, എന്നിട്ടും അവൻ ഒരു പാഴ്‌ശ്രമം നടത്തി, എന്നാൽ ജയൻ അയാളുടെ വ്യെക്തമായ ന്യായങ്ങളാൽ ആ മനസ്സിലെ മുറിവിന്റെ ആക്കം കൂട്ടി.
സൗഹൃദം എന്നും ഒരു ലഹരിയാണ് അതുപോലെ ലഹരിയുടെ രുചി അറിയാനും സൗഹൃദം വേണം.പുതു സൗഹൃദങ്ങൾ അവനു പുതുമയെഗും പല ലഹരികളും നെയ്തു. ഉള്ളിലെ നോവിന് നിമിഷങ്ങൾ നീണ്ടതെങ്കിലും ലഭിക്കുന്ന ശമനം അവനെ പുതുമകൾ തേടാൻ പ്രേരിപ്പിച്ചു.കൗമാരം തുടിക്കുന്ന ഏതൊരു കുട്ടിയും അറിയുന്ന മറ്റൊരു ലഹരിയാണ് പ്രണയം.ഈ കഴിഞ്ഞ കാലയളവിൽ പല വർണങ്ങൾ അവനെ തഴുകി പോയിട്ടുണ്ട് എന്നാൽ എവിടെയും ഇതുവരെ ഉറച്ച് നിൽക്കാത്ത മനു ആ കാര്യത്തിലും അതു പാലിച്ചു.
കലാലയ ജീവിതത്തിലെ ആദ്യവർഷം പകുതി ആവുമ്പോൾ താത്കാലിക നിയമനത്തിൽ അവിടെ പഠിപ്പിക്കാൻ വന്ന അധ്യാപികയായിരുന്നു അവൾ .ചെറു പ്രായമായിരുന്ന അവളോട് തുടക്കത്തിൽ തല്ലുകൂടി തുടങ്ങിയ ബന്ധം പതിയെ സൗഹൃതമായി പിന്നീടെപ്പോളോ പ്രണയമായി. തന്റെ സുഹൃത്തുക്കൾ അറിയാതെയും മാറ്റാരുടെയും ശ്രദ്ധയിൽ പെടാതെയും അവർ ഒന്നിച്ചു, എന്നാൽ 23 വയസ്സ് കഴിഞ്ഞ് കല്യാണം കഴിക്കാത്ത പെണ്ണിന് അവിഹിത ബന്ധത്തിൽ ഗർഭം ധരിച് അത് വീട്ടുകാരുടെ നിർബന്ധത്തോടെ അലസിപ്പിച്ച അവളെ ആരു പെണ്ണ് ചോദിച്ചു വരാനാ എന്നുവരെ കഥ മെനെയാൻ കഴിവുള്ള കേരള മണ്ണിൽ, പെണ്മക്കളെ നിർബന്ധിച്ചു കെട്ടിച്ചു വിടുന്നവരിൽ അവളുടെ മാതാപിതാക്കളും ഒരക്കമായി .പിൽകാലത്ത് അതൊരു നോവായി തീരുമെന്നവർ അറിഞ്ഞില്ല.
നന്നായിട്ടുണ്ട്… ♥
??tnqq
?
?
Nannayittund. Thudaruka…
Athingane odikond irikyalle?
???
?
super loved it & ……
??