സൃഷ്ടി [Jack] 89

ചെറു പ്രായത്തിൽ തന്നെ വിവാഹം കഴിക്കേണ്ടി വന്ന മിനിയുടെ മനസ്സിൽ തന്റെ അമ്മ പറഞ്ഞ അറിവിൽ ഇനിയുള്ള തന്റെ യാത്ര, ഒരു നാൾ മധുരപലഹാരം കൊടുത്തു സത്കരിച്ച ആ വ്യെക്തിയുടെ കൂടെ ആണെന്ന് അറിഞ്ഞപ്പോൾ വിഷമിച്ചിരുന്നു, സ്വന്തം മാതാപിതാക്കളിൽ നിന്നും ലഭിച്ച  കരുതലും സ്വാതന്ത്ര്യവും ഒരു അന്യ പുരുഷന്റെ ചിറകിന് കിഴിൽ കിട്ടുമോ എന്നതിൽ. എന്നാൽ തന്റെ മനസ്സറിഞ്ഞു തന്നെ ചേർത്ത് പിടിച്ച ജയൻ എന്ന വ്യെക്തി തന്റെ ജീവനായി, ജനിച്ചു വളർന്ന വീടും നാടും വിട്ടു തന്നെ വിശ്വസിച്ചു തന്റെ  ജീവിതത്തിൽ കടന്നുവന്നവളെ ചെറു വാക്കുകൾ കൊണ്ടുപോലും അയാൾ നോവിച്ചിരുന്നില്ല. എന്നാൽ തന്റെ പുത്രന്റെ പേരിൽ സമൂഹത്തിൽ നിന്നും ഉയരുന്ന കുത്തുവാക്കുകൾ കേൾക്കേ തന്നെ എന്നും സ്നേഹത്തോടെ പൊതിഞ്ഞ  ഭർത്താവിനെ പാടെ മാറ്റി മറിച്ചു.
അടഞ്ഞു കിടക്കുന്ന വാതിലനപ്പുറം ഉയർന്നു കേൾക്കുന്ന തർക്കങ്ങളിൽ മനു  നിശബ്ദമായ തേങ്ങുന്ന അമ്മയെ ഓർത്തു വിഷമിക്കുന്ന മനു പലപ്പോളും ഒരു താങ്ങിനായി  തന്റെ സഹോദരിയെ ആശ്രയിക്കും എന്നാൽ. ” നീ കാരണമാണെല്ലാം നീയാണ് അവരുടെ വഴക്കിനു കാരണം” എന്ന അവളുടെ പല്ലവി അവനെ നോവിച്ചിരുന്നു.

വീടിനടുത്തുള്ള കൂട്ടുകാർ അകറ്റി നിർത്തിയപോലെ പതിയെ അവന്റെ സഹപാഠികൾക്കിടയിലും ഒരു കരടായ അവനെ അവർ അകറ്റി തുടങ്ങി.

വേനൽ അവധികളിൽ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും കൂടെ ചിലവഴിച്ച നേരങ്ങൾ അവനെ നോവുന്ന ഓർമ്മകൾ മായ്ക്കാൻ പ്രാപ്തനാക്കി.എന്നാൽ താൻ  ചെയ്യാത്ത കുറ്റത്താൽ മറ്റു സഹോദരങ്ങളെ ശകാരിക്കുന്ന മുത്തശ്ശി അവനെന്നും ഒരാശ്രയമാണ്, മറ നിങ്ങിയ സത്യം മധുരിക്കില്ല എന്ന വാക്യം പോലെ എന്നും  തന്നെ സ്നേഹത്തോടെ പൊതിയുന്ന മുത്തശ്ശി തന്റെ അഭവത്താൽ തന്നെ കുറ്റപ്പെടുത്തുന്നത് ഒരു മതിലിനിപ്പുറം നിന്ന് കേട്ട മനുവിന്റെ വേനലവധിയിലെ അവിടേക്കുള്ള  വരവ് പതിയെ കുറഞ്ഞു തുടങ്ങി.
അനുവിന് എന്നും പ്രിയം അവനെ എരിവ് കേറ്റാൻ ആണ് എന്നാൽ വഴക്കിനവസാനം അനുവിന്റെ കരച്ചിലോടെ അവനേറ്റു വാങ്ങുന്ന ചുരൽ പ്രയോഗം കാണാൻ കൂട്ടാക്കാതെ അവൾ വിടവാങ്ങും. വർഷങ്ങൾ മായവെ  മനുവിന്റെ പേരിൽ താൻ കേട്ടു മടുത്ത കുത്തു വാക്കുകൾ മാഞ്ഞു. ഈ കഴിഞ്ഞു പോയ കാലമത്രെയും തന്റെ വളർത്തു ദോഷങ്ങൾ കാരണമാണ് അവൻ നന്നാവാത്തതെന്ന ജയന്റെ  കുത്തുവാക്കുകൾ കുറഞ്ഞു. അതിന്റെ ഫലമായി ആനന്ദത്താൽ നിറഞ്ഞ കണ്ണീരാൽ പൊതിഞ്ഞ സ്നേഹം അവന്റെ നെറുകയിൽ പതിഞ്ഞു. എന്നാൽ ആരും അറിയാതെ പോയ ആരെയും അറിയിക്കാതെ സ്വയം ഉൾവലിഞ്ഞു പോയ ഒരു മനസ് ആരുടേയും ശ്രദ്ധയിൽ പെട്ടില്ല.
അങ്ങനെ വർഷങ്ങൾക്കിപ്പുറം നിറഞ്ഞ മനസ്സോടെ ആ വിദ്യാലത്തിന്റെ പടികൾ കയറിയ ജയൻ എതിരെറ്റത് ഒരു ശല്യമാണെങ്കിലും പഠനത്തിൽ മുന്നിട്ടു നിന്നിരുന്ന മനുവിന്റെ ഉത്തര കടലാസ്സുകളിൽ ഇടം പിടിച്ച ശൂന്യതയാണ്. നൂറിൽ രണ്ടക്കങ്ങളിൽ കുറയാതെ ഇരുന്ന  അക്കങ്ങളുടെ സ്ഥാനം ഒറ്റ സംഖ്യകൾ പിടിച്ചെടുത്തു.ഇക്കാലമത്രേയും സഹപാഠികളുടെ കണ്ണിലെ ശല്യമായ മനു പിന്നീട് അവരുടെ കളിപ്പാവയായി. കൗമാര പ്രായത്തിൽ വൈകുന്നേരം സ്കൂൾ  കഴിഞ്ഞു വരുന്ന കുട്ടികളുടെ വസ്ത്രത്തിന്റെ കോലം കാണെ ഏതൊരമ്മയും ഒരു ധീർഗ്ഗശ്വാസം എടുക്കും. മിനിയും തന്റെ മകന്റെ വേഷത്തിൽ ദിനവും കണ്ടു വരുന്ന അഴുക്കിനെ ചൊല്ലി വഴക്ക് പറയും. എന്നാൽ തന്റെ അമ്മയുടെ ശകാരങ്ങളെ  നിറമില്ലാത്ത ഒരു പുഞ്ചിരി നൽകി മിനിയെ അവൻ നിശബ്ദമാക്കും.
അധ്യാപകരില്ലാത്ത നേരം തന്നെ ഉപദ്രവിച്ചിരുന്ന  സഹപാഠികളെ അവനിന്നും ഓർക്കും. ജീവിതത്തിലെ ആദ്യത്തെ യുദ്ധം അവൻ ആരുടെയോ പ്രാർത്ഥനയാൽ കഷ്ടിച്ച് വിജയിച്ചു. മനം നിറയെ തന്റെ മക്കളെ ഓർത്തു മനക്കോട്ട കെട്ടുന്ന ജയൻ അവന്റെ ആഗ്രഹമോ വാക്കോ കേൾക്കാതെ അവിടെ തന്നെ അവനെ തുടർന്നുള്ള പഠനത്തിന് ചേർതു. ജയന്റെ ഉള്ളിൽ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ ഏറെയാണ് അതിലൊന്ന് അനു നേടി എടുത്തു +2 ഉയർന്ന മാർക്കോടെ ജയിച്ച അവൾ ഹോസ്റ്റൽ ജീവിതം ആസ്വദിക്കാൻ പോയി, തിരിച്ചുള്ള വരവിൽ ഒരു വെള്ള കോട്ടും പേരിനു മുന്നിൽ doctor  എന്ന് ചേർത്ത് വിളിപ്പിക്കും എന്ന വാക്കിൽ.
പിന്നീട് അവധികളിലെ വരവിൽ ചെറിയ ചില വഴക്കുകൾ ഒഴിച്ചാൽ അവർ നല്ല കൂട്ടാണ്.

മനു വീണ്ടും മാറി, മാഞ്ഞു പോയ പഴേ പുഞ്ചിരി ആ ചുണ്ടിൽ കളിയാടി. കഴിഞ്ഞു പോയ ജീവിതം പോലെ ആവുമെന്ന് ഭയന്ന് +1 കോമേഴ്‌സ് എന്നെഴുതിവെച്ച ബോർഡ്‌ നോക്കി നിർവികാരമോടെ ആ മുറിയിലെ മൂലയിലെ ബെഞ്ചിൽ ഇരുന്ന അവൻ അറിഞ്ഞില്ല അവനു നഷ്ടപെട്ട വർണ നിമിഷങ്ങൾ ആ സഹപാഠികൾ അവനു മുന്നിൽ ചാർത്തും എന്ന്‌.

Updated: November 9, 2021 — 2:37 pm

10 Comments

  1. നന്നായിട്ടുണ്ട്… ♥

  2. രുദ്ര രാവണൻ

    ?

  3. Nannayittund. Thudaruka…

    1. Athingane odikond irikyalle?

  4. super loved it & ……

Comments are closed.